2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. സുപ്രീംകോടതിയുടേയും കേരള ഹൈക്കോടതിയുടേയും സുപ്രധാന വിധിന്യായങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന നിയമവകുപ്പിന്റെ ജേണലിന്റെ പേരെന്ത്?
നിയമധ്വനി
2. 16-ാം ധനകാര്യ കമ്മിഷന്റെ അധ്യക്ഷന്‍ ആരാണ്?
അരവിന്ദ് പനഗരിയ
- 16-ാം ധനകാര്യ കമ്മിഷന്റെ ശിപാര്‍ശകള്‍ അനുസരിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്രം നികുതി വരുമാനം പങ്കുവച്ചു തുടങ്ങുന്ന തിയതി: 2026 ഏപ്രില്‍ 1
- 15-ാം ധനകാര്യ കമ്മിഷന്റെ അധ്യക്ഷന്‍: എന്‍ കെ സിങ്
- 15-ാം ധനകാര്യ കമ്മിഷന്റെ ശിപാര്‍ശ പ്രകാരം കേരളത്തിന് ലഭിച്ച കേന്ദ്ര നികുതി വിഹിതം: 1.925 ശതമാനം
3. 2026 ജനുവരി 23-ന് മൂന്നാമത് ദേശീയ വാട്ടര്‍വേയ്സ് ഡവലെപ്മെന്റ് കൗണ്‍സില്‍ യോഗം നടന്ന നഗരം ഏത്?
കൊച്ചി
- കേന്ദ്ര തുറമുഖ-ഷിപ്പിങ് ജലപാത മന്ത്രി: സര്‍ബാനന്ദ സോനോവാള്‍
- ഇന്ത്യയിലെ ആകെ ദേശീയപാതകളുടെ എണ്ണം: 111
- കേരളത്തിലെ ദേശീയ ജലപാതകളുടെ എണ്ണം: അഞ്ച്
- കേരളത്തിലെ 5 ദേശീയ ജലപാതകളുടെ ആകെ ദൈര്‍ഘ്യം: 465.89 കിലോമീറ്റര്‍
- ജലമാര്‍ഗം ചരക്കുനീക്കുന്നതിനുള്ള ചെലവിന്റെ 35 ശതമാനം സബ്സിഡിയായി നല്കുന്ന പദ്ധതി: ജല്‍വാഹക്
4. കേരളത്തിന്റെ സംസ്ഥാന സൂക്ഷ്മാണു ഏതാണ്?
ബാസിലസ് സബ്റ്റിലസ്
- മണ്ണിലും ജലത്തിലും പുളിപ്പിച്ച ഭക്ഷണങ്ങളിലും മനുഷ്യരുടേയും മൃഗങ്ങളുടേയും കുടലിലും കാണപ്പെടുന്ന ബാക്ടീരിയയാണ് ബാസിലസ് സബ്റ്റിലസ്.
- സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം: കേരളം
- ഹേ ബാസിലസ്, ഗ്രാസ് ബാസിലസ് എന്നും ബാസിലസ് സബ്റ്റിലസ് അറിയപ്പെടുന്നു
5. വാര്‍ത്താ ഏജന്‍സിയായ ഇന്തോ ഏഷ്യന്‍ ന്യൂസ് സര്‍വീസ് (ഐഎഎന്‍എസ്) ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരിയും സ്വന്തമാക്കിയ ഇന്ത്യന്‍ ശതകോടീശ്വരന്‍ ആരാണ്?
അദാനി
6. 2026 ജനുവരിയില്‍ ലോകാരോഗ്യ സംഘടനയില്നിന്നുമുള്ള പിന്മാറ്റ നടപടികള്‍ പൂര്‍ത്തിയാക്കിയ രാജ്യം ഏതാണ്?
അമേരിക്ക
7. സുഭാഷ് ചന്ദ്രബോസ് ആപ്ത പ്രബന്ധന്‍ പുരസ്കാരം നേടിയത് ആരാണ്?
ലഫ്റ്റനന്റ് കേണല്‍ സീത അശോക് ഷെല്‍ക്കെ
- 2024-ലെ ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അവിടെ ബെയ്ലി പാലം നിര്‍മ്മിച്ച സൈനിക സംഘത്തിലെ ഏക വനിതയായിരുന്നു സീത അശോക് ഷെല്‍ക്കെ.
- വയനാട്ടിലെ ദുരിതാശ്വാസ സേവനം പരിഗണിച്ച് വ്യക്തിഗത വിഭാഗത്തിലാണ് പുരസ്കാരം നല്‍കിയത്.
8. കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകല്‍ പഠിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ അധ്യക്ഷന്‍ ആരാണ്?
ജസ്റ്റിസ് ഗോപാല ഗൗഡ
9. കേന്ദ്ര ഗതാഗത മന്ത്രി ആരാണ്?
നിതിന്‍ ഗഡ്കരി
10. നവാഗത സംവിധായകര്‍ക്കായി സംവിധായകന് ഷാഫി സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഷാഫി മെമ്മോറിയല്‍ പുരസ്കാരം നേടിയത് ആരാണ്?
കളങ്കാവല്‍ സിനിമയുടെ സംവിധായകന് ജിതിന് കെ ജോസ്
11. ജനങ്ങളുടെ സുരക്ഷയ്ക്കായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റെയില്‍വേ പൊലീസ് തയ്യാറാക്കിയ മൊബൈല്‍ ആപ്പിന്റെ പേരെന്ത്?
റെയില്‍ മൈത്രി
12. ദേശീയ ബാലികാദിനം എന്നാണ്?
ജനുവരി 24
13. കേരള സംസ്ഥാന അന്താരാഷ്ട്ര നാടകോത്സവമായ ഇറ്റ്ഫോക്ക് വേദി എവിടെ?
തൃശൂര്‍
14. സൈന്യത്തിന്റെ യാത്ര, ചരക്കുഗതാഗത ആവശ്യക്കുവേണ്ടി ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാനം ഏതാണ്?
ഇന്ത്യന്‍ സി 295
15. ഇന്ത്യയുടെ വിദേശകാര്യമന്ത്രി ആരാണ്?
എസ് ജയശങ്കര്‍
16. എംടി വാസുദേവന്‍ നായരുടെ ആദ്യ ഭാര്യയായ പ്രമീള നായരെക്കുറിച്ച് എംറ്റി സ്പെയ്സ്: ബാഷ്പീകൃതയുടെ ആറാം വിരല്‍ എന്ന പുസ്തകം രചിച്ചത് ആരെല്ലാം ചേര്‍ന്നാണ്?
ദീദി ദാമോരനും എച്ച്മുക്കുട്ടിയും
17. വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ സുരക്ഷയും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി അവതരിപ്പിച്ച ഹ്യൂമനോയ്ഡ് റോബോട്ടിന്റെ പേരെന്ത്?
എ എസ് സി അര്ജുന്
- ഇന്ത്യയില്‍ റെയില്‍വേയില്‍ ആദ്യമായിട്ടാണ് ഹ്യൂമനോയ്ഡ് റോബോട്ടിനെ നിയോഗിക്കുന്നത്.
18. ലോക വനിത ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക പ്രതിഫലം വാങ്ങുന്ന താരമെന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?
ട്രിനിറ്റി റോഡ്മാന്
- വാഷിങ്ടണ്‍ സ്പിരിറ്റ് ക്ലബുമായി പുതുക്കിയ കരാര്‍ പ്രകാരം യുഎസ്എക്കാരിയായ ട്രിനിറ്റി റോഡ്മാന് 18.37 കോടി രൂപ ലഭിക്കും.
- സ്പാനിഷ് ഇതിഹാസ താരം എയ്റ്റാന ബോണ്‍മാറ്റിയെ ആണ് ട്രിനിറ്റി മറികടന്നത്.
19. സമൂഹമാധ്യമങ്ങളില്‍ കുട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നിയമനിര്‍മ്മാണത്തിന് ഒരുങ്ങുന്ന സംസ്ഥാനമേത്?
ആന്ധ്രാപ്രദേശ്
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 24 ജനുവരി 2026 (Kerala PSC Current Affairs 24 January 2026)”