2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2026-ലെ പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നേടിയ മലയാളികള്‍ ആരെല്ലാം?
- മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്, സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കെ ടി തോമസ്, വയലിനിസ്റ്റ് എന്‍ രാജം, ജന്മഭൂമി പത്രത്തിന്റെ സഹസ്ഥാപകനും മുഖ്യപത്രാധിപരുമായ പി നാരായണന്
- 2026-ലെ പത്മവിഭൂഷണ്‍ ജേതാക്കളായ 5 പേരില്‍ 4 പേരും മലയാളികള്‍.
- പാടുന്ന വയലിന് എന്നാണ് എന്‍ രാജം അറിയപ്പെടുന്നത്.
- നടന് ധര്‍മേന്ദ്രയാണ് 2026-ലെ പത്മവിഭൂഷണ്‍ നേടിയ അഞ്ചാമത്തെ വ്യക്തി.
- വിഎസിനും ധര്‍മേന്ദ്രയ്ക്കും മരണാനന്തര ബഹുമതിയായിട്ടാണ് പത്മവിഭൂഷണ്‍ ലഭിച്ചത്.
2. 2026-ലെ പത്മഭൂഷണ്‍ ലഭിച്ച മലയാളികള്‍ ആരെല്ലാം?
നടന് മമ്മൂട്ടി, എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്
- മഹാരാഷ്ട്ര മുന്‍ ഗവര്‍ണറും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഭഗത് സിങ് കോഷിയാരി, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്, ഡല്‍ഹിയിലെ മുതിര്‍ന്ന ബിജെപി നേതാവ് വി കെ മല്‍ഹോത്ര, കോട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകന്‍ ഉദയ് കോട്ടക്, ഗായിക അല്‍ക യാഗ്നിക്, പരസ്യരംഗത്തെ പ്രമുഖനായിരുന്ന പിയുഷ് പാണ്ഡെ എന്നിവര്‍ അടക്കം ആകെ 18 പേര്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചു.
- മരണാനന്തര ബഹുമതിയായ പത്മഭൂഷണ്‍ പുരസ്കാരം-2026 നേടിയവര്‍: ഷിബു സോറന്, വി കെ മല്‍ഹോത്ര, പിയുഷ് പാണ്ഡേ
3. 2026-ല്‍ പത്മശ്രീ പുരസ്കാരം എത്ര പേര്‍ക്ക് ലഭിച്ചു?
131
- 2026-ല്‍ പത്മശ്രീ ലഭിച്ച മലയാളികള്‍: പരിസ്ഥിതി പ്രവര്‍ത്തക കൊല്ലകല്‍ ദേവകിയമ്മ, നര്‍ത്തിക കലാമണ്ഡലം വിമല മേനോന്
- തമിഴ്നാട്ടിലെ നാഗര്‍കോവില്‍ സ്വദേശിയും തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനുമായ ബഹിരാകാശ ശാസ്ത്രജ്ഞന് എ ഇ മുത്തുനായകത്തിനും പത്മശ്രീ ലഭിച്ചു.
- 2026-ല്‍ പത്മശ്രീ ലഭിച്ച ക്രിക്കറ്റ് താരങ്ങള്‍: രോഹിത് ശര്‍മ, ഹര്‍മന്‍പ്രീത് കൗര്‍
- 2026-ല്‍ പത്മശ്രീ ലഭിച്ച ഹോക്കി താരം: സവിത പൂനിയ
- 2026-ല്‍ പത്മശ്രീ ലഭിച്ച മുതിര്‍ന്ന ടെന്നീസ് താരം: വിജയ് അമൃത് രാജ്
- 2026-ല്‍ പത്മശ്രീ ലഭിച്ച പാരാലിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവ്: പ്രവീണ്‍ കുമാര്‍
- 2026-ല്‍ പത്മശ്രീ ലഭിച്ച കര്‍ണാടക സംഗീതജ്ഞര്‍: ഗായത്രി ബാലസുബ്രഹ്മണ്യം, രഞ്ജിനി ബാലസുബ്രഹ്മണ്യം
- 2026-ല്‍ പത്മശ്രീ ലഭിച്ച മുന്‍ ആഭ്യന്തര അണ്ടര്‍ സെക്രട്ടറി: ആര് വി എസ് മണി
- 2026-ല്‍ മരണാനന്തരം പത്മശ്രീ പുരസ്കാരം നേടിയ ഗുസ്തി പരിശീലകന്: വ്ളാഡിമര്‍ മെസ്റ്റ്വിര്ഷി (ജോര്‍ജിയ)
- 2026-ല്‍ മരണാന്തരം പത്മശ്രീ പുരസ്കാരം ലഭിച്ച തമിഴ്നാട് നീലഗിരി സ്വദേശിയും കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനുമായ വ്യക്തി: ആര് കൃഷ്ണന്
4. സമാധാനകാലത്തെ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര 2026-ല്‍ നേടിയത് ആരാണ്?
ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല
- രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയാണ് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു ശുക്ല
- ഇന്ത്യയുടെ ഗഗന്യാന് യാത്ര സംഘത്തിലെ നാലുപേരില്‍ ഒരാളായ മലയാളി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായര്‍ക്ക് കീര്‍ത്തിചക്ര ലഭിച്ചു.
- പായ് വഞ്ചിയില്‍ ലോകസഞ്ചാരം നടത്തിയ കോഴിക്കോട് സ്വദേശിനി ലഫ്റ്റനന്റ് കമാന്‍ഡര്‍ കെ ദില്‍നയ്ക്കും പുതുച്ചേരി സ്വദേശിനി ലഫ്റ്റനന്റ് കമാന്‍ഡര്‍ എ രൂപ എന്നിവര്‍ക്ക് ശൗര്യചക്ര ലഭിച്ചു.
5. 2026 ജനുവരി 25-ന് അന്തരിച്ച ഇന്ത്യയിലെ മുന്‍ ബിബിസിയുടെ ലേഖകന്‍ ആരാണ്?
മാര്‍ക്ക് ടള്ളി (90)
6. 2026 ജനുവരി 26-ന് എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ഇന്ത്യ ആഘോഷിച്ചത്?
77
7. ഇന്ത്യയില്‍ 70 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും എല്ലാ വര്‍ഷവും അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഏതാണ്?
പ്രധാനമന്ത്രി വയവന്ദന പദ്ധതി
- പ്രധാനമന്ത്രി വയവന്ദന പദ്ധതി ഉദ്ഘാടനം ചെയ്ത തിയതി: 2024 ഒക്ടോബര്‍ 29
- പ്രധാനമന്ത്രി വയവന്ദന പദ്ധതി ഉദ്ഘാടനം ചെയ്തത്: നരേന്ദ്രമോദി
8. ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കര്‍ത്തവ്യപഥില്‍ നടന്ന ആഘോഷത്തില്‍ മുഖ്യാതിഥികള്‍ ആരെല്ലാമായിരുന്നു?
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ലെയന്‍
9. 2026 ജനുവരിയില്‍ അന്തരിച്ച മാര്‍ക്സിസ്റ്റ് ചിന്തകനും രാഷ്ട്രതന്ത്രജ്ഞനുമായ വ്യക്തി ആരാണ്?
മൈക്കല്‍ പാരന്റി (92)
- മൈക്കല്‍ പാരന്റിയുടെ പുസ്തകങ്ങള്‍: ഡെമോക്രസി ഫോര്‍ ദ ഫ്യൂ, ഇന്‍വെന്റിങ് റിയാലിറ്റി, ബ്ലാക് ഷര്‍ട്സ് ആന്റ് റെഡ്സ്
10. ഇന്ത്യയുടെ അണ്ടര്‍ 17 വനിതാ ടീമിന്റെ പരിശീലകയായി നിയമിതായ ഇറ്റാലിയന്‍ വനിതാ ഫുട്ബോള്‍ മുന്‍ താരം ആരാണ്?
പമേല കോന്റി
11. ധീരതയ്ക്കുള്ള 2026-ലെ ഉത്തരം ജീവന് രക്ഷാ പദക് പുരസ്കാരം ലഭിച്ച മലയാളി ആരാണ്?
സി മുഹമ്മദ് ഷമീല്‍
- ജീവന് രക്ഷാ പദക് ബഹുമതി നേടിയവര്‍: മാസ്റ്റര്‍ ഹര്‍ഷിക് മോഹന്‍, ടി ജെ ജയേഷ്, കെ പി ആകാശ്, കെ വൈശാഖ്, സി റുതനന്ദ്, സി യദുനന്ദ്
12. സാഹിത്യകാരന് മലയാറ്റൂര്‍ രാമകൃഷ്ണന്റെ സ്മരണാര്‍ഥം രൂപവല്‍ക്കരിച്ച മലയാറ്റൂര്‍ ഫൗണ്ടേഷന്റെ പ്രഥമ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത് ആരാണ്?
അരുന്ധതി റോയി
13. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശ പ്രകാരം ആന്റിബയോട്ടിക് മരുന്നുകളുടെ കവറുകളില്‍ ഏത് നിറത്തിലെ സ്ട്രിപ്പാണ് നിര്‍ബന്ധമായും ഉണ്ടാകേണ്ടത്?
നീല
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 26 ജനുവരി 2026 (Kerala PSC Current Affairs 26 January 2026)”