2026 ജനുവരി മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ദേശീയഗീതമായ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിക്കാന്‍ ആവശ്യമായ സമയം എത്ര?
3 മിനിറ്റ് 10 സെക്കന്റ്
2. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം വന്ദേമാതരം എവിടെയൊക്കെ ആലപിക്കണം?
- പത്മ ഉള്‍പ്പെടെയുള്ള ഔദ്യോഗിക പുരസ്കാര വിതരണ ചടങ്ങുകള്‍
- ഔദ്യോഗിക പരിപാടികള്‍ക്കായി രാഷ്ട്രപതി, ഗവര്‍ണര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ എന്നിവര്‍ എത്തുമ്പോഴും തിരികപ്പോകുമ്പോഴും
- അനൗദ്യോഗിക പരിപാടികള്‍ക്കായി രാഷ്ട്രപതി എത്തുമ്പോഴും മടങ്ങുമ്പോഴും
- ആകാശവാണി, ടെലിവിഷന്‍ എന്നിവയിലൂടെ രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുമ്പും ശേഷവും
- പരേഡിനായി ദേശീയപതാക കൊണ്ടുവരുമ്പോള്‍
- പരേഡുകള്‍ ഒഴികെയുള്ള ചടങ്ങുകളില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍
3. ദേശീയഗാനമായ ജനഗണമനയോടുള്ള ആദരം മൗലിക കടമകളിലൊന്നായി ഭരണഘടനയുടെ എത്രാമത്തെ വകുപ്പില്‍ ആണ് പറഞ്ഞിരിക്കുന്നത്?
51എ
- ദേശീയ ഗാനാലാപനം തടസ്സപ്പെടുത്തിയാല്‍ 3 വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കാം. ഈ നിയമപരമായ സംരക്ഷണം വന്ദേമാതരത്തിന് ബാധകമല്ല.
- ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അധ്യക്ഷന്‍ ഡോ രാജേന്ദ്രപ്രസാദ് ജനഗണമന, വന്ദേമാതരം എന്നിവയെക്കുറിച്ച് പ്രസ്താവന നടത്തിയത് 1950 ജനുവരി 24-ന് ആണ്.
4. വ്യാപാര, വ്യവസായശാലകളിലേയും നിര്‍മ്മാണമേഖലയിലേയും തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളിലെ സുരക്ഷാ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പ് ഏത്?
തൊഴില്‍ സുരക്ഷ
- ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പാണ് ആപ്പ് പുറത്തിറക്കിയത്
5. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ അഴിമതി ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം എത്ര?
91
- 182 രാജ്യങ്ങളാണ് പട്ടികയില്‍ ഉള്ളത്.
- ഒന്നാമത്- ഡെന്മാര്ക്ക്
- അഴിമതിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചു.
6. ഇന്ത്യയുടെ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂള്‍ വിക്ഷേപിക്കാന്‍ ഐ എസ് ആര് ഒ പദ്ധതിയിടുന്ന വര്‍ഷമേത്?
2028
2035 ഓടെ നിലയം പൂര്‍ണതോതില്‍ സജ്ജമാകും
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
