ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. അസമിന്റെ മുഖ്യമന്ത്രി ആരാണ്?
- ഹിമന്ത ബിശ്വശര്‍മ
- അസമില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയ്ക്ക് 102 സീറ്റുകള്‍ ലഭിച്ചു.
- ആകെ അംഗങ്ങള്‍: 126
- തുടര്‍ച്ചയായി രണ്ടാം തവണയാണ് ഹിമന്ത ബിശ്വ ശര്‍മ മുഖ്യമന്ത്രിയാകുന്നത്.
2. തമിഴ്നാട് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി ആരാണ്?
എസ് കീര്‍ത്തന
3. ഹാന്റാ വൈറസ് പടര്‍ന്ന ആഢംബരക്കപ്പലിനെ അടുപ്പിച്ചത് ഏത് ദ്വീപിലാണ്?
കാനറി ദ്വീപുകളില്‍
- സ്പെയിനിന്റെ അധീനതയിലുള്ള കാനറി ദ്വീപുകളിലൊന്നായ ടെനറീഫ് ദ്വീപിന്റെ തീരത്താണ് എം വി ഹോണ്ടിയസ് ക്രൂസ് കപ്പല്‍ അടുപ്പിച്ചത്.
- എലികളില്‍നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസാണ് ഹാന്റാ വൈറസ്.
- ഹാന്റാ ബാധതയുടെ ആദ്യ ലക്ഷണങ്ങള്‍: കടുത്ത പനി, വിറയല്‍.
- പേശികള്‍ക്കു കടുത്ത വേദന, വയറുവേദന, ശ്വാസംമുടല് എന്നിവയും അനുഭപ്പെടാം.
4. ഫ്ളോറന്‍സ് നൈറ്റിങ്ഗേല്‍ പുരസ്കാരം ലഭിച്ച മലയാളികള്‍ ആരെല്ലാം?
മേജര്‍ ജനറല്‍ പി വി ലിസമ്മ, ദീപ ബിജു, വി എസ് മഞ്ജുമോള്‍
- ആകെ 15 പേര്‍ക്ക് പുരസ്കാരം ലഭിച്ചു.
5. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ദുരന്ത മുന്നറിയിപ്പ് സംവിധാനമായ കവചം പകര്‍ത്തി നടപ്പിലാക്കുന്ന സംസ്ഥാനമേത്?
ഒഡീഷ
- കവചം: കേരള വാണിങ്സ് ക്രൈസിസ് ആന്‍ഡ് ഹസാഡ് മാനേജ്മെന്റ് സിസ്റ്റം
6. ആര്‍ച്ചറി ലോകകപ്പിന്റെ രണ്ടാംപാദ മത്സരങ്ങളിലെ റീകര്‍വ് വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ ടീമിലെ അംഗങ്ങള്‍ ആരെല്ലാം?
ഒളിമ്പ്യന്‍ ദീപിക കുമാരി, അന്‍കിത ഭക്ത്, കുംങ്കും മുഹുദ്
- പുരുഷന്മാരുടെ വ്യക്തിഗത കോംപൗണ്ട് ഇനത്തില്‍ സാഹില്‍ ജാദവ് വെങ്കലം നേടി.
7. സ്കോട്ട്ലന്‍ഡ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരന് ആരാണ്?
ക്യു മണിവണ്ണന്
- സ്കോട്ടിഷ് ഗ്രീന്‍ പാര്‍ട്ടി പ്രതിനിധിയാണ്.
- സ്കോട്ടിഷ് പാര്‍ലമെന്റില്‍ അംഗമാകുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അംഗങ്ങളില്‍ ഒരാളാണ്. ഐറിസ് ഡ്യൂയി എന്നൊരു ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയും തിരഞ്ഞെടുക്കപ്പെട്ടു.
- തമിഴ്നാട് സ്വദേശിയാണ് ക്യു മണിവണ്ണന്.
8. ഇന്ത്യ 100 ഗിഗാവാട്ട് വൈദ്യുതി ആണവോര്‍ജത്തില്‍നിന്നും ഉല്പാദിപ്പിക്കാന് ലക്ഷ്യമിടുന്ന വര്‍ഷമേത്?
2047
9. മേഘാലയയുടെ സംസ്ഥാന മത്സ്യം ഏത്?
ചോക്ലേറ്റ് മഹ്സീര്‍
- തെക്കുകിഴക്കന്‍ ഏഷ്യയിലേയും ദക്ഷിണേഷ്യയിലേയും പുഴകളിലും അരുവികളിലും കാണപ്പെടുന്ന ശുദ്ധജല മത്സ്യമാണ് ചോക്ലേറ്റ് മഹ്സീര്‍.
- ഖാസി ഭാഷയില്‍ ഖസാവ് എന്നും ഗാരോ ഭാഷയില്‍ നാ-രാങ് എന്നും ചോക്ലേറ്റ് മഹ്സീറിന് പേരുണ്ട്.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 മെയ് 11 (Kerala PSC Current Affairs 11 May 2026)”