ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. അന്താരാഷ്ട്ര നഴ്സസ് ദിനമേത്?
മെയ് 12
2. ഉഷ്ണജല പ്രവാഹങ്ങളുടെ ഗതിമാറ്റത്തിന്റെ ഫലമായി, പസിഫിക് സമുദ്രത്തിന്റെ ഉഷ്ണമേഖലാ പ്രദേശത്ത് സമുദ്രോപരിതലം അസാധാരണമായി ചൂടുപിടിക്കുന്ന പ്രതിഭാസമേത്?
എല്‍-നിനോ
- 2026 നവംബര്‍-ഡിസംബര്‍ കാലഘട്ടത്തില്‍ തെക്കേ അമേരിക്കയിലെ പെറുവില്‍ എല്‍-നിനോ രൂപംകൊള്ളും.
3. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് സബ്സിഡി നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയേത്?
പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി
4. വികസിത് ഭാരത്- ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന് ഗ്രാമീണ്‍ (വിബി-ജി റാം ജി) പദ്ധതി പ്രാബല്യത്തില്‍ വരുന്നത് എന്നാണ്?
2026 ജൂലൈ 1
- കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദാക്കിയാണ് പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
- വിബി-ജി റാം ജി തൊഴില്‍ ദിനങ്ങളുടെ എണ്ണം: 125
- പദ്ധതി തുകയില്‍ 40 ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം.
- വര്‍ഷത്തില്‍ 60 ദിവസം തൊഴിലുറപ്പ് നിരോധനവും ഉണ്ട്.
5. 2026 മെയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുന്ന വിദേശ രാജ്യങ്ങള്‍ ഏതെല്ലാം?
യുഎഇ, നെതര്‍ലന്‍ഡ്സ്, സ്വീഡന്, നോര്‍വെ, ഇറ്റലി
- യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
- ഇറ്റാലിയന്‍ പ്രധാനമന്ത്രി- ജോര്‍ജ മെലോനി
6. ചൈനീസ് പ്രസിഡന്റ് ആരാണ്?
ഷി ചിന്‍പിങ്
7. 2026-ല്‍ സ്പാനിഷ് ലാ ലിഗ കിരീടം നേടിയ ടീമേത്?
ബാഴ്സലോണ
- തുടര്‍ച്ചയായി രണ്ടാം തവണയാണ് ബാഴ്സലോണ കിരീടം നേടുന്നത്.
- ബാഴ്സലോണയും റയല്‍ മഡ്രിഡും തമ്മില്‍ ഏറ്റുമുട്ടിയ എല്‍ക്ലാസിക്കോ മത്സരത്തിലാണ് കിരീടം നിര്‍ണയിച്ചത്.
- 94 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു എല്‍ക്ലാസിക്കോ മത്സരം ലാലിഗ കിരീടം നിര്‍ണയിച്ചത്.
- ബാഴ്സയുടെ 29-ാം ലാലിഗ കിരീടമാണിത്.
8. ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റ് റസിഡന്‍സ് പട്ടിക അനുസരിച്ച് യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി ആരാണ്?
എം എ യൂസഫലി
9. പരാതിക്കാര്‍ക്ക് കോടതി സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സുപ്രീംകോടതി വെബ്സൈറ്റുമായി ബന്ധിപ്പിച്ച് ആരംഭിച്ച എഐ ചാറ്റ് ബോട്ട് സംവിധാനം ഏത്?
സു സഹായ്
- ഇന്ത്യയിലെ കോടതി സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കുന്ന പദ്ധതി’ ഒരു കേസ്, ഒരു ഡേറ്റ
- കേസ് വിവരങ്ങള്‍ ക്രോഡീകരിച്ച് ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കും കേസ് മാനേജ്മെന്റ് കാര്യക്ഷമമാക്കും.
10. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യുടെ പുതിയ സിഇഒ ആരാണ്?
സൗരഭ് വിജയ്
11. ഗ്രീന്‍ ഓസ്കര് എന്നറിയപ്പെടുന്ന വിറ്റ്ലി പുരസ്കാരത്തിന് 2026-ല്‍ അര്‍ഹരായത് ആരെല്ലാം?
പര്‍വീണ്‍ ഷെയ്ഖ്, ബര്‍ഖാ സുബ്ബ
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 മെയ് 12 (Kerala PSC Current Affairs 12 May 2026)”