1. മയക്കുമരുന്നിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതിയേത്?
തൂഫാന്: ദ് നര്‍കോ ഹണ്ട്
2. ഡോ സുകുമാര്‍ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റ് പുരസ്കാരം നേടിയത് ആരാണ്?
ഡോ ജോര്‍ജ് ഓണക്കൂര്‍
3. ശ്രീനാരായണഗുരു രണ്ടാം തവണ ശ്രീലങ്ക സന്ദര്‍ശിച്ചതിന്റെ ശതാബ്ദി വര്‍ഷം ഏത്?
2026
4. 2025-ലെ യുഎന്‍ മിലിറ്ററി ജെന്‍ഡര്‍ അഡ്വക്കേറ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥ ആരാണ്?
മേജര്‍ അഭിലാഷ ബറാക്ക്
- മേജര്‍ അഭിലാഷ ബറാക്ക് ലബനനിലെ യുഎന്‍ സമാധാന ദൗത്യത്തില്‍ സേവനമനുഷ്ഠിക്കുന്നു
- ഇന്ത്യന്‍ കരസേനയിലെ ആദ്യ വനിതാ കോംബാറ്റ് ഹെലികോപ്റ്റര്‍ പൈലറ്റാണ് മേജര്‍ അഭിലാഷ ബറാക്ക്
- മുമ്പ് മേജര്‍ സുമന് ഗവാനി, മേജര്‍ രാധിക സെന്‍ എന്നിവര്‍ക്ക് ഈ പുരസ്കാരം ലഭിച്ചിരുന്നു.
- യുഎന്‍ സമാധാനസേനാ ദിനം: മെയ് 29
5. 2026 മെയ് 23-ന് അന്തരിച്ച പ്രശസ്ത കഥകളി കലാകാരന് ആരാണ്?
ഹരി ആര് നായര്‍
- കഥകളിയിലെ ഏറ്റവും രൗദ്രവും ശക്തവുമായ ചുവന്നതാടി വേഷങ്ങളിലൂടെ ശ്രദ്ധേയനായ കലാകാരനാണ് ഹരി ആര് നായര്‍.
6. ഫ്രഞ്ച് ഓപ്പണ്‍ വേദി
റൊളാങ് ഗാരോസ്
- ഫ്രഞ്ച് ഓപ്പണിന്റെ 125-ാം എഡിഷനാണ് 2026-ലേത്.
- 1891-ലാണ് ടൂര്‍ണമെന്റ് ആരംഭിച്ചതെങ്കിലും ഇടയ്ക്ക് ചില വര്‍ഷങ്ങളില്‍ മുടങ്ങിയിരുന്നു.
7. ഷോട്ട്പുട്ടില്‍ 17 മീറ്റര്‍ ദൂരം കടക്കുന്ന ആദ്യ മലയാളി വനിത ആരാണ്?
കൃഷ്ണ ജയശങ്കര്‍
- ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക്സില് കൃഷ്ണ ജയശങ്കര്‍ 17.35 മീറ്റര്‍ ദൂരമെറിഞ്ഞ് സ്വര്‍ണം നേടി.
8. അഴിമതിരഹിത ഭരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വിജിലന്‍സ് നടപ്പിലാക്കുന്ന പദ്ധതിയേത്?
പ്രോജക്ട് സീറോ
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 24 May 2026 | Malayalam”