ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. കേരളത്തിന്റെ 16-ാം നിയമസഭയുടെ സ്പീക്കര്‍ ആരാണ്?
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് (യുഡിഎഫ്- വോട്ടുകള്‍: 101), എ സി മൊയ്തീന് (എല്‍ഡിഫ്- 35), ബി ബി ഗോപകുമാര്‍ (എന്‍ഡിഎ- 3) എന്നിവരായിരുന്നു സ്ഥാനാര്‍ത്ഥികള്‍.
ആകെ 139 പേര് വോട്ടു ചെയ്തു.
പ്രോടെം സ്പീക്കറായ ജി സുധാകരന് വോട്ട് ചെയ്തില്ല.
2. 16-ാം നിയമസഭയുടെ പ്രതിപക്ഷ നേതാവ് ആരാണ്?
പിണറായി വിജയന്
3. സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ ആരാണ്?
അഭിജിത് ദീപ്കെ
4. കേരളത്തില്‍ എത്ര രാജ്യാന്തര വിമാനത്താവളങ്ങള്‍ ഉണ്ട്?
നാല്
5. സംസ്ഥാന ഫിഷറീസ് മന്ത്രി ആരാണ്?
വി ഇ അബ്ദുല്‍ ഗഫൂര്‍
6. 2025-26 സാമ്പത്തിക വര്‍ഷം റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന് നല്കിയ ലാഭവിഹിതം എത്ര?
2.87 ലക്ഷം കോടി രൂപ
- റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര
- ചരിത്രത്തില്‍ ആര്‍ബിഐ കേന്ദ്ര സര്‍ക്കാരിന് നല്കുന്ന ഏറ്റവും ഉയര്‍ന്ന ലാഭവിഹിത തുകയാണിത്.
- ഡോളര്‍ വില്പനയില്നിന്നുള്ള ലാഭം, വിദേശ കടപ്പത്രങ്ങളിന്മേലുള്ള പലിശ, സര്‍ക്കാര്‍ ബോണ്ടുകളിന്മേലുള്ള പലിശ തുടങ്ങിയവയാണ് റിസര്‍വ് ബാങ്കിന്റെ വരുമാന മാര്‍ഗങ്ങള്‍.
7. 2026 മെയ് മാസത്തില്‍ ഡല്‍ഹി സന്ദര്‍ശിച്ച സൈപ്രസ് പ്രസിഡന്റ് ആരാണ്?
നിക്കോസ് ക്രിസ്റ്രോദൂലിദെസ്
8. ഫാസ്റ്റ് ഫുഡ് സംസ്കാരത്തിനെതിരെ സ്ലോ ഫൂഡ് എന്ന പ്രസ്ഥാനം സ്ഥാപിച്ച വ്യക്തി 2026 മെയ് മാസത്തില്‍ അന്തരിച്ചു. പേരെന്ത്?
കാര്‍ലോ പെട്രിനി
- ആര്സിഗോള എന്നും സ്ലോഫുഡ് പ്രസ്ഥാനം അറിയപ്പെട്ടു
- പാരീസില്‍ വച്ച് സ്ലോഫുഡ് മാനിഫെസ്റ്റോ പുറത്തിറക്കിയ തിയതി 1989 ഡിസംബര്‍ 9
- 160-ല്‍ അധികം രാജ്യങ്ങളില്‍ സ്ലോ ഫുഡ് പ്രസ്ഥാനം നിലവിലുണ്ട്.
- കൃതികള്‍: സ്ലോ ഫുഡ് നേഷന്‍: വൈ ഒഔര് ഫുഡ് ഷുഡ് ബി ഗുഡ് ക്ലീന്‍ ആന്‍ഡ് ഫെയര്‍, സ്ലോ ഫുഡ്: ദ് കേസ് ഫോര്‍ ടേസ്റ്റ്
9. കേന്ദ്രസര്‍ക്കാരിന്റെ വിവിധ കാര്‍ഷിക ആനുകൂല്യങ്ങള്‍ കര്‍ഷകരില്‍ എത്തിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പിലാക്കുന്ന രജിസ്ട്രി ഏത്?
അഗ്രിസ്റ്റാക് കര്‍ഷ രജിസ്ട്രി
10. സൗദി അറേബ്യയിലെ പ്രൊ ലീഗില്‍ കിരീടം നേടിയ ക്ലബേത്?
അല്‍ നസര്‍
11. ഫെഡറേഷന് കപ്പ് ദേശീയ സീനിയര്‍ അത്ലറ്റിക്സില് ലോങ്ജംപില്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ മലയാളി താരം ആരാണ്?
ആന്‍സി സോജന്
- ആന്‍സി 6.75 മീറ്റര്‍ ദൂരം ചാടി.
- ഡിസ്കസ് ത്രോയില്‍ വെങ്കലം നേടിയ മലയാളി: കൃഷ്ണ ജയശങ്കര്‍
12. ഫിഫ അണ്ടര്‍ 17 ലോകകപ്പ് വേദി എവിടെ?
മൊറോക്കോ
13. സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന ഓട്ടോഇമ്മ്യൂണ്‍ രോഗമേത്?
ലൂപസ്
14. നാഷണല്‍ ജിയോഗ്രാഫിക് സൊസൈറ്റിയുടെ ഡോള്‍ഫിന്‍ ഇന്റലിജന്‍സ് പദ്ധതി നടപ്പിലാക്കുന്ന സര്‍വകലാശാല ഏത്?
കേരള സര്‍വകലാശാല
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 23 May 2026 | Malayalam”