1. ഇന്ത്യയിലെ ജനസംഖ്യാ വ്യതിയാനം പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ ഉന്നതതല സമിതിയുടെ തലവന്‍ ആരാണ്?
ജസ്റ്റിസ് പ്രകാശ് പ്രഭാകര്‍ നവ്ലേക്കര്, സുപ്രീംകോടതി മുന്‍ജഡ്ജി
- അംഗങ്ങള്‍: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ദുര്‍ഗ ശങ്കര്‍ മിശ്ര, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് ബാലാജി ശ്രീവാസ്തവ, സാമ്പത്തിക വിദഗ്ധ ഷമിക രവി, സെന്‍സസ് കമ്മീഷണര്‍
- ജനനനിരക്കിലെ വ്യത്യാസങ്ങള്‍, അതിര്‍ത്തി കടന്നുള്ള സഞ്ചാരം, സാമ്പത്തിക അവസരങ്ങള്‍, മറ്റ് സാമൂഹിക-പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയുള്‍പ്പെടെ ജനസംഖ്യാ മാറ്റങ്ങളുടെ സമിതി കാരണങ്ങള്‍ പഠിക്കും.
- അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും തടവില്‍ വയ്ക്കാനും നാടുകടത്താനുമുള്ള സ്ഥിരമായ പ്രവര്‍ത്തന സമയം ശിപാര്‍ശ ചെയ്യണം.
2. റോയല്‍ ഐറിഷ് അക്കാദമി അംഗത്വം ലഭിച്ച മലയാളി ശാസ്ത്രജ്ഞന് ആരാണ്?
ഡോ സുരേഷ് സി പിള്ള
3. ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്ന റൂട്ടേത്?
ഹരിയാനയിലെ ജിങ്-സോനിപ്പത്ത്
- 10 കോച്ചുകളുള്ള ഡെമു ട്രെയിന്‍ ആണ് സര്‍വീസ് നടത്തുന്നത്.
- വേഗം: മണിക്കൂറില്‍ 75 കിലോമീറ്റര്‍
- ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ഉപയോഗിച്ചാണ് ട്രെയിനോടാനുള്ള ഊര്‍ജം ഉല്പാദിപ്പിക്കുന്നത്.
4. 2026 മെയ് മാസത്തില്‍ അപൂര്‍വ ധാതുക്കളുടെ സംസ്കരണം, വിതരണം, ഇതുമായി ബന്ധപ്പെട്ട നിക്ഷേപം എന്നിവയെല്ലാം ശക്തമാക്കാനും സഹകരണം പുതിയ തലത്തിലേക്ക് ഉയര്‍ത്താനും വേണ്ടി ഇന്ത്യ ഏതു രാജ്യവുമായിട്ടാണ് ഒപ്പിട്ടത്?
യുഎസ്എ
5. ഏത് രാജ്യത്തിലാണ് ക്വാഡ് സഖ്യം തുറമുഖം നിര്‍മ്മിക്കുന്നത്?
ഫിജി
- ക്വാഡിലെ അംഗങ്ങള്‍: ഇന്ത്യ, യുഎസ്, ജപ്പാന്, ഓസ്ട്രേലിയ
6. 2026 മെയ് മാസത്തില്‍ അന്തരിച്ച മുന്‍ ഒളിമ്പിക് ആര്‍ച്ചറി താരം ആരാണ്?
ശ്യാം ലാല്‍
- രാജസ്ഥാന് സ്വദേശി
- 1988-ലെ സോള്‍ ഒളിമ്പിക്സില്‍ പങ്കെടുത്തു
- 1987-ലെ ഏഷ്യര്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗം
- 1989-ല്‍ അര്‍ജുന പുരസ്കാരം നേടി
7. എവറസ്റ്റ് കൊടുമുടി തെക്കുഭാഗത്തുനിന്നും കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത ആരാണ്?
നിഷ ശശികുമാര്‍ (16), തമിഴ്നാട്
8. 2026 മെയ് മാസത്തില്‍ അന്തരിച്ച വിഖ്യാത പുരാവസ്തു ശാസ്ത്രജ്ഞ ആരാണ്?
ഷിറിന് എഫ് രത്നാഗര്‍ (82)
- സിന്ധുനദീതട സംസ്കാരത്തെക്കുറിച്ചുള്ള പഠനങ്ങളിലെ ആധികാരിക ശബ്ദമായിരുന്നു ഷിറിന് എഫ് രത്നാഗര്‍
- കൃതി: എന്‍കൗണ്ടേഴ്സ്: ദി വെസ്റ്റേര്‍ലി ട്രേഡ് ഓഫ് ദി ഹാരപ്പ സിവിലൈസേഷന്, അണ്ടര്‍സ്റ്റാന്റിങ് ഹാരപ്പ: സിവിലൈസേഷന് ഓഫ് ദി ഇന്‍ഡസ്
9. ഇന്ത്യന്‍ വ്യോമസേനയുടെ സര്‍ട്ടിഫൈഡ് കാറ്റ്-എ ഫ്ളൈയിങ് ഇന്‍സ്ട്രക്ടറായി നിയമിതയായ ആദ്യ വനിത ആരാണ്?
സ്ക്വാഡ്രണ്‍ ലീഡര്‍ സാന്യ
10. 2006-ലെ യുഎസ് ആര്‍ട്ടിസ്റ്റ് ഓഫ് ദി ഇയര്‍ പുരസ്കാരം നേടിയത്?
ബിടിഎസ്, കൊറിയന്‍ മ്യൂസിക് ബാന്‍ഡ്
- 2021-ലും ബിടിഎസ് യുഎസ് ആര്‍ട്ടിസ്റ്റ് ഓഫ് ദി ഇയര്‍ പുരസ്കാരം നേടിയിരുന്നു.
- സോങ് ഓഫ് ദി സമ്മര്‍ പുരസ്കാരം ബിടിഎസിന്റെ സ്വിം എന്ന ഗാനവും മികച്ച കെ പോപ് ഗായകര്‍ക്കുള്ള (പുരുഷവിഭാഗം) പുരസ്കാരവും ബിടിഎസ് നേടി.
- ആല്‍ബം ഓഫ് ദി ഇയര്‍, ബെസ്റ്റ് പോപ്പ് ആല്‍ബം എന്നിവ മാന്‍സ് ബെസ്റ്റ് ഫ്രണ്ട് നേടി.
- ബെസ്റ്റ് ഫീമെയ്ല്‍ പോപ്പ് ആര്‍ട്ടിസ്റ്റ് പുരസ്കാരം: സബ്രീന കാര്‍പെന്റര്‍
11. 2026 മെയ് മാസത്തില്‍ വിപണിമൂല്യത്തില്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ ഓഹരി വിപണിയായ രാജ്യമേത്?
തായ് വാന്‍
- ഇന്ത്യ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

