today's current affairs in malayalam
1. ഫിഫ ഫുട്ബോള്‍ ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്കോര്‍ ചെയ്ത താരം ആരാണ്?
കിലിയന്‍ എംബപെ, ഫ്രാന്‍സ്
- ഇതുവരെ 10 ഗോളുകള്‍
2. സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം കേരള എന്നതില്‍നിന്നും കേരളം എന്നാക്കി മാറ്റുന്നതിനുള്ള രാഷ്ട്രപതിയുടെ പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് നിയമസഭ അംഗീകരിച്ച തിയതി എന്നാണ്?
2026 ജൂലൈ 1
- കേരള (ആള്‍ട്രേഷന്‍ ഓഫ് നെയിം) ബില്‍ 2026 എന്ന ബില്ല് ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരമാണ് രാഷ്ട്രപതി റഫറന്‍സ് സംസ്ഥാന നിയമസഭയുടെ പരിണനയ്ക്ക് അയച്ചത്.
3. ഏത് സംസ്ഥാനത്തിലാണ് ബന്ദിപ്പൂര്‍, നാഗര്‍ഹോളെ കടുവ സങ്കേതങ്ങള്‍ സ്ഥിതി ചെയ്യുന്നത്?
കര്‍ണാടകം
4. വിബി ജി റാം ജി പദ്ധതിയില്‍ കേരളത്തിലെ ദിവസക്കൂലി എത്ര?
401 രൂപ
- വിബി ജി റാം ദി പദ്ധതിയുടെ ദേശീയ ഉല്‍ഘാടനം നടന്നത്: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയില്‍
5. ഗ്രാമസഭ നടത്തിപ്പില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്ത ഇന്ത്യയിലെ എട്ട് പഞ്ചായത്തുകളില്‍ ആദ്യത്തേത് ഏത്?
ചെമ്പിലോട് ഗ്രാമപഞ്ചായത്ത്, കണ്ണൂര്‍
6. ശബ്ദത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ട്രാന്‍സ് കോണ്ടിനെന്റല് സൂപ്പര്‍ സോണിക് വിമാനങ്ങള്‍ക്ക് 53 വര്‍ഷമായി നിലനില്‍ക്കുന്ന നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ച രാജ്യമേത്?
യുഎസ്എ
- സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പറക്കുമ്പോള്‍ ഉണ്ടാകുന്ന സോണിക് ബൂം എന്ന സവിശേഷത മൂലം ജനല്‍ചില്ലുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ പറ്റുന്നത് മൂലമാണ് ഇവയെ നിരോധിച്ചത്.
- സോണിക് ബൂം ഉണ്ടാക്കാതെ സൂപ്പര്‍സോണിക് വേഗത്തില്‍ പറക്കാന്‍ കഴിയുന്ന, നാസ വികസിപ്പിച്ച വിമാനം: എക്സ്59
- ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് വികസിപ്പിച്ച സൂപ്പര്‍സോണിക് വിമാനം: കോണ്‍കോഡ്.
- കോണ്‍കോഡ് 2003-ല്‍ പ്രവര്‍ത്തനം നിര്‍ത്തി.
- മാക് 1: ശബ്ദവേഗം മണിക്കൂറില്‍ 767 മൈല്‍
- കോണ്‍കോഡിന്റെ വേഗം: മാക് 2
7. ദീപാവലിയും രംഗോലിയും രേഖപ്പെടുത്തുന്ന തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുന്ന രാജ്യമേത്?
യുഎസ്എ
- സ്റ്റാമ്പ് രൂപകല്പന ചെയ്തത്: സംഗീത ഭൂട്ടാഡ
8. പുതിയ ദക്ഷിണ വ്യോമസേന മേധാവി ആരാണ്?
എയര്‍മാര്‍ഷല്‍ ജസ് വീര്‍ സിങ്മാന്‍
9. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി 5 കളികളില്‍ മൂന്നോ അതിലധികമോ ഗോളുകള്‍ സ്കോര്‍ ചെയ്യുന്ന ആദ്യ ടീമേത്?
ഫ്രാന്‍സ്
10. കേരള ക്രിക്കറ്റ് ലീഗ് ടീമായ ബ്ലൂ ടൈഗേഴ്സിന്റെ സഹ ഉടമയായ വെസ്റ്റ് ഇന്‍ഡീസ് താരം ആരാണ്?
ക്രിസ് ഗെയ്ല്
11. 2026 ജൂണ്‍ 30-ന് അന്തരിച്ച പ്രമുഖ മറാഠി നാടക സംവിധായിക ആരാണ്?
വിജയ മേത്ത
- മറാഠി നാടകവേദിയുടെ ഉദയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് വിജയ മേത്ത.
- ബായ് എന്നാണ് അറിയപ്പെട്ടിരുന്നത്.
12. ബഷീര്‍ ദിനം എന്നാണ്?
ജൂലൈ 5
13. ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ജയം നേടിയ പരിശീലകന് ആരാണ്?
ദിദിയെര്‍ ദെഷാം, ഫ്രാന്‍സ്
- ഇതുവരെ 17 വിജയങ്ങള്‍ നേടി
- 2012 മുതല്‍ ഫ്രാന്‍സിന്റെ പരിശീലകനാണ്
- ദിദിയെര്‍ ദെഷാമിന്റെ നാലാം ലോകപ്പ് ടൂര്‍ണമെന്റാണിത്.
- 2018-ല്‍ ഫ്രാന്‍സ് ചാമ്പ്യന്മാരായി.
- 2022-ല്‍ ഫ്രാന്‍സ് റണ്ണറപ്പായിരുന്നു.
14. 2026 ജൂണിലെ ജിഎസ്ടി വരുമാനം എത്ര?
1,94,812 കോടി രൂപ
15. 2026 ജൂലൈയില്‍ അന്തരിച്ച പ്രശസ്ത അമേരിക്കന്‍ ഗായകന് ആരാണ്?
വിക്ടര്‍ വില്ലിസ്
- ഡിസ്കോ ബാന്‍ഡായ വില്ലേജ് പീപ്പിളിന്റെ സഹ സ്ഥാപകനാണ്.
16. ഡിജിറ്റല്‍ കറന്‍സിയില്‍നിന്നും പേപ്പര്‍ കറന്‍സിയിലേക്ക് തിരികെ പോകാന്‍ തീരുമാനിച്ച രാജ്യമേത്?
സ്വീഡന്
- യുദ്ധം, ഹാക്കിങ്, സൈബറാക്രമണം പോലുള്ള സാഹചര്യങ്ങളില്‍ ഡിജിറ്റല്‍ ബാങ്കിങ് സൗകര്യങ്ങള്‍ക്ക് തടസ്സം നേരിട്ടാന്‍ സമ്പദ് വ്യവസ്ഥ നിശ്ചലമാകാതിരിക്കാനാണ് സ്വീഡന് തിരികെ പേപ്പര്‍ കറന്‍സിയിലേക്ക് പോകുന്നത്.
17. ഗൂഗിളിന്റെ ചീഫ് ഇവാഞ്ചലിസ്റ്റ് പദവിയില്‍നിന്നും 2026 ജൂലൈയില്‍ വിരമിക്കുന്ന ലോക പ്രശസ്ത ഐടി വിദഗ്ദ്ധന് ആരാണ്?
വിന്റണ് ഗ്രേ സെര്‍ഫ്
- ഇന്റര്‍നെറ്റിന്റെ പിതാവ് എന്ന വിശേഷണമുള്ള വ്യക്തിയാണ് വിന്റണ് ഗ്രേ സെര്‍ഫ്.
- 1970-കളില്‍ വിന്റണ് ഗ്രേ സെര്‍ഫും സഹപ്രവര്‍ത്തകനായ റോബര്‍ട്ട് കാനും ചേര്‍ന്ന് വികസിപ്പിച്ച ട്രാന്സ്മിഷന് കണ്ട്രോള് പ്രോട്ടോക്കോള്‍/ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ആണ് വിവിധ കംപ്യൂട്ടര്‍ ശൃംഖലകള്‍ തമ്മിലുള്ള പരസ്പരം ആശയവിനിയമം സാധ്യമാക്കിയത്.
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 2 July 2026 | Malayalam”