ഏഷ്യന് ഗെയിംസ് 2026-ല് വനിതാ വെയ്റ്റ്ലിഫ്റ്റിങ്ങില് വെള്ളിമെഡല് നേടിയ മീരാബായ് ചാനു | കറന്റ്അഫയേഴ്സ് മലയാളം 2026
1,005 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. ലോകത്തിലെ ഏറ്റവും ദൈര്ഘ്യമേറിയ കലോത്സവമായ സൂര്യ ഫെസ്റ്റിവല് ആരംഭിച്ച വ്യക്തി 2026 സെപ്റ്റംബര് 23-ന് അന്തരിച്ചു. പേരെന്ത്?
സൂര്യ കൃഷ്ണമൂര്ത്തി
- കലാസാംസ്കാരിക വേദിയായ സൂര്യയുടെ സ്ഥാപകനാണ് സൂര്യ കൃഷ്ണമൂര്ത്തി.
- കേരള പ്രഭ പുരസ്കാരം, തമിഴ്നാട് സര്ക്കാരിന്റെ കലൈമാമണി പുരസ്കാരം, പുതുച്ചേരി സര്ക്കാരിന്റെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം തുടങ്ങിയ ലഭിച്ചിട്ടുണ്ട്.
- 2003-ല് ലിംക ബുക്ക് ഓഫ് റെക്കോര്ഡ്സിന്റെ മാന് ഓഫ് ദി ഇയര് ബഹുമതി ലഭിച്ചു.
- കേരളത്തില് ലൈറ്റ് ആന്ഡ് സൗണ്ട് കലാവതരണത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് സൂര്യ കൃഷ്ണമൂര്ത്തി.
- തിയറ്റര് ഓഫ് ഫ്രീഡം എന്ന രംഗകലാരൂപത്തിന് തുടക്കം കുറിച്ചത്: സൂര്യകൃഷ്ണമൂര്ത്തി
- ഓണം വാരാഘോഷം എന്ന ആശയം സംസ്ഥാന സര്ക്കാരിന് മുന്നില് അവതരിപ്പിച്ചത് സൂര്യ കൃഷ്ണമൂര്ത്തിയാണ്.
- 1994-ല് കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി: സൂര്യ കൃഷ്ണമൂര്ത്തി.
- 1996-ല് മികച്ച സ്റ്റേജ് ക്രാഫ്റ്റിനും സംസ്ഥാനത്തിനുമുള്ള രാഷ്ട്രപതിയുടെ ബഹുമതി നേടി.
2. 2018-ലെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വ്യക്തി 2026 സെപ്റ്റംബര് 23-ന് അന്തരിച്ചു. പേരെന്ത്?
സാവിത്രി ശ്രീധരന്
- സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ ജമീലത്ത എന്ന കഥാപാത്രമാണ് 2018-ല് പുരസ്കാരം നേടിക്കൊടുത്തത്.
- 2018-ല് ദേശീയ ചലച്ചിത്ര പുരസ്കാരത്തില് ജൂറിയുടെ പ്രത്യേക പരാമര്ശവും നേടിയിരുന്നു.
- 1991-ല് എം ടി വാസുദേവന് നായര് സംവിധാനം ചെയ്ത കടവ് എന്ന സിനിമയാണ് ആദ്യ സിനിമ.
- അരനൂറ്റാണ്ടിലേറെയായി നൂറുകണക്കിന് അമച്വര്, പ്രൊഫഷണല് നാടകങ്ങളില് അഭിനയിച്ചിട്ടുണ്ട്.
3. കെ എസ് ആര് ടി സിക്ക് ബസ് വാങ്ങാന് പണം സംഭാവന ചെയ്ത ആദ്യ സ്വകാര്യ വ്യക്തി ആരാണ്?
കെ ടി ജോസ്
- 40 ലക്ഷം രൂപയാണ് മുഖ്യമന്ത്രി വിഡി സതീശന് കെ ടി ജോസ് കൈമാറിയത്.
- മുമ്പ് കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ബസ് വാങ്ങാന് തുക നല്കിയിരുന്നു.
4. അമേരിക്കന് ജിയോഫിസിക്കല് യൂണിയന് (എജിയു) ക്ലൈമറ്റ് കമ്മ്യൂണിക്കേഷന് ശാസ്ത്ര പുരസ്കാരം നേടിയ മലയാളി ആരാണ്?
ഡോ റോക്സി മാത്യു കോളിന്
- പൂനെയിലെ ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല് മിറ്റീയറോളജിയില് ഗവേഷകനാണ്.
5. ആര്യാടന് മുഹമ്മദ് ഫൗണ്ടേഷന് ഏര്പ്പെടുത്തിയ മികച്ച പൊതുപ്രവര്ത്തകനുള്ള ആര്യാടന് മുഹമ്മദ് പുരസ്കാരം നേടിയത് ആരാണ്?
രേവന്ത് റെഡ്ഡി, തെലങ്കാന മുഖ്യമന്ത്രി
6. അപൂര്വ ജനിതക രോഗത്തിന്റെ മരുന്ന് നിര്മ്മാണത്തില് ആദ്യം മുതല് അവസാനം വരെ സഹകരിച്ചതിനും മരുന്ന് വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിനായി ആവശ്യമുന്നയിച്ചതിനും യുഎന് പൊതുസഭയുടെ അനുബന്ധ യോഗത്തില് ആദരിക്കപ്പെട്ട മലയാളി ആരാണ്?
നീന നിസാര്
- എല്ലുകള് വളയുന്ന അപൂര്വ രോഗം ബാധിച്ച നീന ഈ രോഗത്തിനെതിരെ മരുന്ന് കണ്ടെത്താനുള്ള പോരാട്ടത്തില് മുമ്പന്തിയില് നിലകൊണ്ടിരുന്നു.
7. 2026-ലെ ഏഷ്യന് ഗെയിംസില് വനിതാ റോഡ് റേസ് സൈക്ലിങ്ങില് വെള്ളി മെഡല് നേടിയ അഫ്ഗാന് സ്വദേശിനി ആരാണ്?
ഫരിബ ഹഷമി
8. 2026-ലെ ജപ്പാന് ഏഷ്യന് ഗെയിംസില് വെയ്റ്റ്ലിഫ്റ്റിങ്ങില് വെള്ളി മെഡല് നേടിയ ഇന്ത്യക്കാരി ആരാണ്?
സായ്കോം മീരാബായ് ചാനു
- 49 കിലോഗ്രം വിഭാഗത്തിലാണ് മത്സരിച്ചത്.
- 2020-ലെ ടോക്കിയോ ഒളിംപിക്സില് മീരാബായ് ചാനു വെള്ളി മെഡല് നേടിയിരുന്നു.
- കര്ണം മല്ലേശ്വരിക്കുശേഷം പ്രധാന അന്താരാഷ്ട്ര വെയ്റ്റ്ലിഫ്റ്റിങ് മത്സരങ്ങളിലെല്ലാം മെഡല് നേടുന്ന വ്യക്തി: മീരാബായ് ചാനു
- ലോക ചാമ്പ്യന്ഷിപ്പില് ഒരു സ്വര്ണം, 2 വെള്ളി; ഏഷ്യന് ഗെയിംസില് 1 വെള്ളി; ഏഷ്യന് ചാമ്പ്യന്ഷിപ്പില് 1 വെങ്കലം; കോമണ്വെല്ത്ത് ഗെയിംസില് 3 സ്വര്ണം, 1 വെള്ളി; സൗത്ത് ഏഷ്യന് ഗെയിസില് 1 സ്വര്ണം എന്നിങ്ങനെയാണ് മീരാബായ് ചാനുവിന്റെ മെഡല് നേട്ടങ്ങള്.
9. 2026-ലെ ഏഷ്യന് ഗെയിംസില് പുരുഷ വിഭാഗം ബാഡ്മിന്റണ് ടീം ഇനത്തില് വെങ്കലം നേടിയ ടീമില് ഉള്പ്പെട്ട മലയാളികള് ആരെല്ലാം?
എച്ച് എസ് പ്രണോയ്, എം ആര് അര്ജുന്
10. ഏഷ്യന് ഗെയിംസ് ഹോക്കിയില് ഒരു മത്സരത്തില് ഏറ്റവും കൂടുതല് ഗോളുകള് നേടുന്ന ഇന്ത്യക്കാരി എന്ന റെക്കോര്ഡ് കുറിച്ചത് ആരാണ്?
ദീപിക സെഹ്റാവത്ത്
- തായ്ലെന്ഡിനെതിരായ മത്സരത്തില് ഒമ്പത് ഗോളുകള് നേടി.
- സ്കോര്: ഇന്ത്യ- 20, തായ്ലന്ഡ്-1
11. 2026 സെപ്തംബറില് കൊച്ചിയില് നടന്ന ബ്രസീലിയന് ലെജന്ഡ്സ്- ഇന്ത്യന് ഓള് സ്റ്റാര് മത്സരത്തില് വിജയിച്ച ടീമേത്?
ബ്രസീലിയന് ലെജന്ഡ്സ്
- സ്കോര് ബ്രസീലിയന് ലെജന്ഡ്സ് 4- ഇന്ത്യന് ഓള് സ്റ്റാര് 3
- ബ്രസീല് ലെജന്ഡ്സിനെതിരെ 2 ഗോളുകള് നേടിയ മലയാളി: സി കെ വിനീത്
- റിട്ടേണ് ഓഫ് ദി ടൈറ്റന്സ് എന്ന പരമ്പരയുടെ ഭാഗമായിട്ടാണ് ബ്രസീല് ലെജന്ഡ്സ് കൊച്ചിയില് കളിക്കാനെത്തിയത്.
12. 2026 ഏഷ്യന് ഗെയിംസില് ഷൂട്ടിങ്ങില് സ്കീറ്റ് ഇനത്തില് വെങ്കല മെഡലുകള് നേടിയ വനിത, പുരുഷ ടീം അംഗങ്ങള് ആരെല്ലാം?
- വനിത: റെയ്സ ധില്ലന്, മഹേശ്വരി ചൗഹാന്, പരിനാസ് ധലിവാള്
- പുരുഷ: മെയ് രാജ് അഹമ്മദ് ഖാന്, അനന്ത്ജീത് സിങ്, ഭവ്തേജ് സിങ് ഗില്
13. വിവര്ത്തനദിനം എന്നാണ്?
സെപ്തംബര് 30
14. 2026 സെപ്റ്റംബറില് ബംഗാള് ഉള്ക്കടലില് രൂപംകൊണ്ട ചുഴലിക്കാറ്റ് ഏത്?
അര്ണബ്
15. 2026-ലെ ജി20 ഉച്ചകോടി വേദി എവിടെ?
ഫ്ളോറിഡ, യുഎസ്എ
16. കേരള പിറവിയുടെ 70-ാം വാര്ഷികത്തോട് അനുബന്ധിച്ച് ഇന്ത്യയിലെ പ്രധാന നഗരങ്ങളില് സംസ്ഥാന സര്ക്കാര് സംഘടിപ്പിക്കുന്ന പരിപാടിയേത്?
ഫെസ്റ്റിവല് കേരളം
- കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം, നിക്ഷേപ സാധ്യതകള്, ടൂറിസം മേഖലയുടെ സാധ്യതകള് എന്നിവ ദേശീയ അന്തര്ദേശീയ തലത്തില് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം
17. ഇന്ത്യയില് വോട്ടര്മാരുടെ അപേക്ഷകള് പരിശോധിക്കാനും ഒരു വോട്ടറുടെ വിവരങ്ങള് അടിസ്ഥാന വോട്ടര് പട്ടികയുമായി ഒത്തുനോക്കാനും ഉപയോഗിക്കുന്ന സാങ്കേതികവിദ്യയേത്?
ഇറോനെറ്റ്
- ഇറോനെറ്റ്- ഇല്ക്ട്രല് റോള് ഓഫീസേഴ്സ് നെറ്റുവര്ക്ക്
18. കടലില് കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ ആദ്യത്തെ ഡ്രോണ് സ്റ്റേഷന് സ്ഥാപിക്കുന്നത് എവിടെ?
വിഴിഞ്ഞം, തിരുവനന്തപുരം
19. ലോക ഗൊറില്ലാ ദിനം എന്നാണ്?
സെപ്തംബര് 24
- റുവാണ്ട കേന്ദ്രമായ ഡിയാന് ഫോസെ ഗൊറില്ലാ ഫണ്ടിന്റെ 50-ാം സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് 2017 മുതലാണ് സെപ്തംബര് 24 ലോക ഗൊറില്ലാ ദിനമായി ആചരിക്കുന്നത് ആരംഭിച്ചത്.
- ഡിയാന് ഫോസെ ഗൊറില്ലാ ഫണ്ടിന്റെ സ്ഥാപക: ഡിയാന് ഫോസെ, യുഎസ് ശാസ്ത്രജ്ഞ
20. ഏഷ്യന് ഗെയിംസ് സോഫ്റ്റ് ടെന്നീസില് മെഡല് സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരന് ആരാണ്?
ജയ് മീണ, വെങ്കല മെഡല്
2026 സെപ്തംബര് 23-ലെ കറന്റ് അഫയേഴ്സ് ഉള്പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.
Current Affairs 2026 September 23 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല് പി എസ് സി പരിശീലനം, സില്വര്ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്: 82 81 99 22 31


1 thought on “Current Affairs Malayalam 2026 September 24”