ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. തമിഴ്നാട്ടിലെ പുതിയ മുഖ്യമന്ത്രി ആരാണ്?
സി ജോസഫ് വിജയ്
- തമിഴക വെട്രി കഴകം (ടിവികെ) നേതാവാണ് വിജയ്
- തമിഴ്നാട്ടില്‍ 59 വര്‍ഷത്തിനുശേഷമാണ് ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തില്ലലാത്ത ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്.
- തമിഴ്നാട്ടിലെ ആദ്യ സഖ്യസര്‍ക്കാരാണ് അധികാരമേറ്റത്.
- 1967-നുശേഷം ആദ്യമായി കോണ്‍ഗ്രസ് തമിഴ്നാട്ടില്‍ മന്ത്രിസഭയുടെ ഭാഗമാകും.
- തമിഴ്നാട് ഗവര്‍ണര്‍: രാജേന്ദ്ര ആര്‍ലേക്കര്‍
- ടിവികെയ്ക്ക് 107 എംഎല്‍എമാര്‍ ഉണ്ട്.
- തമിഴ്നാട് നിയമസഭയില്‍ ഭൂരിപക്ഷത്തിനുവേണ്ട എംഎല്‍എമാരുടെ എണ്ണം: 118
- കോണ്‍ഗ്രസ്-5, സിപിഐ-2, സിപിഎം-2, വിസികെ-2, മുസ്ലിംലീഗ്-2 എന്നീ കക്ഷികള്‍ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
2. ഇന്ത്യയുടെ പുതിയ സംയുക്ത സേനാ മേധാവി (സിഡിഎസ്) ആരാണ്?
ലഫ്റ്റനന്റ് ജനറല്‍ എന്‍ എസ് രാജാ സുബ്രഹ്മണി
- നിലവിലെ സിഡിഎസ് ജനറല്‍ അനില്‍ ചൗഹാന് ഈ മാസം വിരമിക്കും
3. ഇന്ത്യയുടെ പുതിയ നാവികസേനാ മേധാവി ആരാണ്?
കൃഷ്ണ സ്വാമിനാഥന്
- കര്‍ണാടക സ്വദേശിയായ കൃഷ്ണ സ്വാമിനാഥന് നിലവില്‍ പശ്ചിമ നാവിക കമാന്‍ഡ് മേധാവിയാണ്.
- അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി ഈ മാസം വിരമിക്കും.
4. പുതിയ ബംഗാള്‍ മുഖ്യമന്ത്രി ആരാണ്?
സുവേന്ദു അധികാരി
- ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് സുവേന്ദു അധികാരി
- സുവേന്ദുവിന്റെ ഉപദേഷ്ടാവ്: സുബ്രത ഗുപ്ത
- ബംഗാളില്‍ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണ (എസ്ഐആര്‍) നടപടികള്‍ക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നിയോഗിച്ച പ്രത്യേക നിരീക്ഷകനായിരുന്നു സുബ്രത ഗുപ്ത
5. ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷയ്ക്കായി ബ്രിട്ടന് അയക്കുന്ന കപ്പല്പടയുടെ പേരെന്ത്?
എച്ച്എംഎസ് ഡ്രാഗണ്‍
6. റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ അച്ചടക്ക നടപടി സ്വീകരിക്കുകയും വിലക്കുകയും ചെയ്ത ഒളിമ്പ്യന്‍ ആരാണ്?
വിഗ്നേഷ് ഫോഗട്ട്
- അച്ചടക്കലംഘനം നടത്തിയെന്നും ഉത്തേജക പരിശോധന നിയമങ്ങള്‍ പാലിച്ചില്ലെന്നും ആരോപിച്ചാണ് നടപടി.
- ഫെഡറേഷന് മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിങിന്റെ പീഢനത്തിന് ഇരയായവരില്‍ ഒരാള്‍ താനാണെന്ന് വിനേഷ് ഫോഗട്ട് ആരോപിച്ചിരുന്നു.
7. 16-ാം കേരള നിയമസഭ നിലവില്‍ വന്നത് എന്നാണ്?
2026 മെയ് 5
8. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ അത്യാധുനിക മിസൈല്‍ ഏത്?
അഗ്നി 5
- ഒരു മിസൈലായി പറന്ന് തുടങ്ങി ലക്ഷ്യത്തോട് അടുക്കുമ്പോള്‍ ഒന്നിലധികം മിസൈലുകളായി പതിക്കുന്ന മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റ്ലി ടാര്‍ഗറ്റ് റിഎന്‍ട്രി വെഹിക്കിള്‍ എന്ന എംഐആര്‍വി സാങ്കേതിക വിദ്യ അഗ്നി 5-ല്‍ ഉപയോഗിച്ചിട്ടുണ്ട്.
- വിക്ഷേപണ സ്ഥലം: ഒഡീഷയിലെ അബ്ദുള്‍ കാലം ദ്വീപ്
- അഗ്നി 5-ന്റെ ദൂരപരിധി: 5000 കിലോമീറ്റര്‍
- അഗ്നി 1 മുതല്‍ 4 വരെയുള്ള മിസൈലുകളുടെ ദൂരപരിധി: 700 കിലോമീറ്റര്‍ മുതല്‍ 3500 കിലോമീറ്റര്‍ വരെ
- ദിവ്യാസ്ത്ര എന്ന പേരും അഗ്നി 5-ന് നല്‍കിയിട്ടുണ്ട്.
9. പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
എന്‍ രംഗസ്വാമി
- എന്‍ആര്‍ കോണ്‍ഗ്രസ് നേതാവാണ് എന്‍ രംഗസ്വാമി
- അഞ്ചാംതവണയാണ് എന്‍ രംഗസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയാകുന്നത്.
10. ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്ത്, നിര്‍മ്മിച്ച്, കമ്മീഷന് ചെയ്ത ഹൈഡ്രോഗ്രാഫിക് സര്‍വേ യാനം ഏത്?
ഐഎന്‍എസ് സംശോധക്
- കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തില്‍ വച്ചു കമ്മിഷന് ചെയ്യും.
11. ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കുറവുള്ള പന്തുകളില്‍നിന്നും 100 സിക്സറുകള്‍ പൂര്‍ത്തിയാക്കിയ താരം ആരാണ്?
വൈഭവ് സൂര്യവംശി
12. സൗദി കിങ്സ് കപ്പ് ഫുട്ബോള്‍ കിരീടം നേടിയ ടീമേത്?
അല്‍ ഹിലാല്‍
13. കേന്ദ്രസര്‍ക്കാരിന്റെ ശിശുസൗഹൃദ പുരസ്കാര പട്ടികയില്‍ മൂന്നാം സ്ഥാനം നേടിയ കേരളത്തിലെ പഞ്ചായത്ത് ഏത്?
ഒറ്റൂര്‍ പഞ്ചായത്ത്, തിരുവനന്തപുരം
- ഗ്രാമീണ ഇന്ത്യയിലെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് സംഭാവനകള്‍ നല്കിയ പഞ്ചായത്തുകള്‍ക്കാണ് പുരസ്കാരം നല്‍കുന്നത്.
- മികച്ച ബ്ലോക്ക് പഞ്ചായത്ത്: ഹരിപ്പാട്, ആലപ്പുഴ
- മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള സ്വയംപര്യാപ്ത പഞ്ചായത്ത്: മേലുകാവ്, കോട്ടയം
14. ശ്രീലങ്കയിലെ തലൈമാന്നാറില്നിന്നും ധനുഷ്കോടിയിലേക്ക് നീന്തിയെത്തിയ ആദ്യ ദമ്പതികള്‍ ആരാണ്?
വൃഷാലി പ്രസാദെയും ഡാനിഷ് അബ്ദി
- ദൂരം: 32 കിലോമീറ്റര്‍
- സമയം: 10 മണിക്കൂര്‍ 45 മിനിട്ട്
- ശ്രീലങ്കയില്‍നിന്നും ഇന്ത്യയിലേക്ക് ഓപ്പണ്‍ വാട്ടര്‍ സ്വിമ്മിങ്ങ് നടത്തിയ ആദ്യത്തെ ദമ്പതികളാണ് ഇവര്‍.
15. മഹാകവി രവീന്ദ്രനാഥ ടാഗോര്‍ പശ്ചിമബംഗാളില്‍ ശാന്തിനികേതന്‍ സ്ഥാപിച്ചിട്ട് 2026-ല്‍ എത്ര വര്‍ഷം തികഞ്ഞു?
125
16. മരിയനാട് അടക്കമുള്ള ആദിവാസി ഭൂസമര നായകരില്‍ ഒരാളായ വ്യക്തി 2026 മെയ് 9-ന് അന്തരിച്ചു. പേരെന്ത്?
വെളുക്കന്
17. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്കുള്ള സംസ്ഥാനങ്ങളില്‍ കേരളത്തിന് എത്രാമത്തെ സ്ഥാനമാണുള്ളത്?
രണ്ടാം സ്ഥാനത്ത്
- നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോസിന്റെ 2024-ലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
- ഒന്നാമത്: സിക്കിം
18. ഇന്ത്യയിലെ ഏറ്റവും ചെറിയ മതന്യൂനപക്ഷം ഏത്?
പാഴ്സികള്‍
19. രാജ്യത്തെ വിവിധ ആരോഗ്യ പദ്ധതികളേയും വിവര ശേഖര സംവിധാനങ്ങളേയും കൂട്ടിയിണക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഏത്?
സ്വസ്ത് ഭാരത് പോര്‍ട്ടല്‍
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 മെയ് 10 (Kerala PSC Current Affairs 10 May 2026)”