ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. കേന്ദ്ര പെട്രോളിയം മന്ത്രി ആരാണ്?
ഹര്‍ദീപ് സിങ് പുരി
2. 2026 മെയ് 12-ന് അന്തരിച്ച മലയാളിയായ സസ്യ ശാസ്ത്രജ്ഞ ആരാണ്?
എല്‍ തങ്കമ്മ
3. 2026 മെയ് 12-ന് അന്തരിച്ച ബാലസാഹിത്യകാരി ആരാണ്?
സജിനി പവിത്രന്
- ബാലസാഹിത്യത്തിനുള്ള കേന്ദ്ര, സംസ്ഥാന പുരസ്കാര ജേതാവാണ് സജിനി പവിത്രന്
- ദേശീയ പുരസ്കാരം ലഭിച്ച ‘തിങ്കളാഴ്ച്ച നല്ല ദിവസം’ എന്ന സിനിമയുടെ കഥ സജിനി പവിത്രന്റേത് ആണ്.
4. 2026ലെ ഫ്രാന്‍സിലെ കാന്‍ ചലച്ചിത്രമേളയില്‍ ഓണററി പാം ദോര്‍ പുരസ്കാരം നേടിയത് ആരാണ്?
പീറ്റര്‍ ജാക്സണ്
- ലോര്‍ഡ് ഓഫ് ദ് റിങ്സ് സംവിധായകനാണ് പീറ്റര്‍ ജാക്സണ്.
- ഉദ്ഘാടന സിനിമ: ഇലക്ട്രിക് കിസ്
5. പ്രമുഖ ഇന്ത്യന്‍ ചിത്രകാരിയായ അമൃതഷേര്ഗിലിന്റെ ജീവിതം ആസ്പദമാക്കി ‘അമ്രി’ എന്ന സിനിമ സംവിധാനം ചെയ്യുന്നത് ആരാണ്?
മീരാ നായര്‍
- മലയാളിയായ അഞ്ജി ശിവരാമന് ആണ് അമൃത ഷേര്ഗിലായി അഭിനയിക്കുന്നത്.
6. ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിലെ മികച്ച താരമായി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
ഉസ്മാന് ഡെംബലെ
- പിഎസ്ജിയുടെ താരമാണ്
- തുടര്‍ച്ചയായി പത്താം തവണയാണ് പിഎസ്ജിയുടെ താരം മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
7. യൂറോപ്യന്‍ ട്വന്റി20 ലീഗ് ടീമായ ഡബ്ലിന്‍ ഗാര്‍ഡിയന്‍സിന്റെ ഉടമകളില്‍ ഒരാളായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആരാണ്?
രാഹുല്‍ ദ്രാവിഡ്
8. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളെജ് പ്രിന്‍സിപ്പലായി നിയമിതയായ ആദ്യ വനിത ആരാണ്?
സൂസന് ഏലിയാസ്
- കോളെജിന്റെ 145 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിത പ്രിന്‍സിപ്പല്‍ ആകുന്നത്.
- മലയാളിയാണ്.
9. കാലാവസ്ഥ പ്രവചനങ്ങള്‍ കൂടുതല്‍ കൃത്യമാക്കാന്‍ രണ്ട് പുതിയ എഐ പ്രവചന മോഡലുകള്‍ പുറത്തിറക്കിയ കേന്ദ്ര മന്ത്രാലയം ഏതാണ്?
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം
- ഇന്ത്യയില്‍ വികസിപ്പിച്ച ആദ്യത്തെ എഐ അധിഷ്ഠിത കാലവര്‍ഷ പ്രവചന സംവിധാനമാണിത്.
- എല്ലാ ബുധനാഴ്ചകളിലും അടുത്ത 4 ആഴ്ചത്തേക്കുള്ള വിവരങ്ങള്‍ പ്രവചിക്കും.
10. ഇന്ത്യന്‍ വനിതാ റഗ്ബി ടീമിലെത്തുന്ന ആദ്യ മലയാളി ആരാണ്?
കെ പി ആതിര
11. ലോകത്തിലെ ഏറ്റവും നീളമേറിയ ഒറ്റത്തൂണ് തൂക്കുപാലം എവിടെയാണ്?
തായ് വാനിലെ തംസുയി നദിക്ക് കുറുകെ
- നീളം: ഏകദേശം ഒരു കിലോമീറ്റര്‍
12. 2026-ലെ എര്‍ത്ത്പ്രൈസ് യൂറോപ്യന്‍ ജേതാവായ മലയാളി ആരാണ്?
ആര്യസതീഷ്
- മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പരിസ്ഥിതി സൗഹൃദ പരിഹാരമായ ഇക്കോ പര്‍ജ് എന്ന കണ്ടുപിടിത്തം നടത്തിയതാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്.
- സസ്യങ്ങളില്‍നിന്ന് നിര്‍മ്മിക്കുന്ന പ്രത്യേക ബയോപ്ലാസ്റ്റിക്കാണ് ഇക്കോപര്ജ്.
13. 2026 മെയ് മാസത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം റദ്ദാക്കി ടീമില്‍ തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കന്‍ വനിത ക്രിക്കറ്റര്‍ ആരാണ്?
ഷബ്നിം ഇസ്മയില്‍
- പേസ് ബോളറായ ഷബ്നിം ഇസ്മയിലിനെ വനിത ട്വന്റി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി.
- ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമാണ് ഷബ്നിം ഇസ്മയില്‍.
- 113 മത്സരങ്ങളില്‍നിന്നും 123 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്
- ഐസിസി വനിത ലോകകപ്പ് വേദി: ബ്രിട്ടണ്
14. 2026 കാന്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറി അധ്യക്ഷനായ ദക്ഷിണ കൊറിയന്‍ സംവിധായകന് ആരാണ്?
പാര്‍ക്ക് ചാന്-വൂക്
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 മെയ് 13 (Kerala PSC Current Affairs 13 May 2026)”