ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കുന്നതിനായി നടപ്പിലാക്കുന്ന പുതിയ സംവിധാനം ഏത്?
പെര്‍സന്റൈല്‍ ത്രെഷ്ഹോള്‍ഡ് സംവിധാനം
- നിലവില്‍ അന്തരീക്ഷ താപനില മാത്രം നോക്കിയാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കുന്നത്. ഇതിന് പകരം ഹ്യുമിഡിറ്റി (ഈര്‍പ്പം) കൂടി കണക്കിലെടുക്കുന്നതാണ് പെര്‍സന്റൈല്‍ ത്രെഷ്ഹോള്‍ഡ് സംവിധാനം.
2. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവള പത്രം തയ്യാറാക്കുന്നതിനായി യുഡിഎഫ് സര്‍ക്കാര്‍ നിയമിക്കുന്ന സമിതിയുടെ അധ്യക്ഷന്‍ ആരാണ്?
കെ എം ചന്ദ്രശേഖര്‍
- കണ്‍വീനര്‍: കെ ആര് ജ്യോതിലാല്‍
- അംഗങ്ങള്‍: വി നാരായണ, സി വീരമണി
3. ലോക്സഭാ സ്പീക്കര്‍ ആരാണ്?
ഓം ബിര്‍ല
4. പ്രോടെം സ്പീക്കറായ ജി സുധാകരന് ആരുടെ മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്?
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍
- പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ വേദി: ലോക്ഭവന്
- നിയമസഭയില്‍ പ്രോടെം സ്പീക്കര്‍ മറ്റ് നിയുക്ത എംഎല്‍എമാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും
5. 2026 മെയ് 19-ന് അന്തരിച്ച ഉത്തരഖണ്ഡ് മുന്‍മുഖ്യമന്ത്രി ആരാണ്?
ബി സി ഖണ്ഡൂരി
- എ ബി വാജ്പേയി മന്ത്രിസഭയില്‍ കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ മന്ത്രിയും ആയിരുന്നു.
- ഇന്ത്യയിലെ മുഖ്യനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സുവര്‍ണ ചതുഷ്കോണ ഹൈവേ പദ്ധതിക്ക് നേതൃത്വം നല്കി.
6. ഭാരതീയ ന്യായസംഹിത നിലവില്‍ വന്നതെന്നാണ്?
2024 ജൂലൈ
7. 2026 മെയ് മാസത്തില്‍ നടന്ന മൂന്നാമത് ഇന്ത്യ-നോര്‍ഡിക് ഉച്ചകോടി വേദി എവിടെ?
ഓസ്ലോ
- പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു.
- ഐസ്ലാന്‍ഡ് പ്രധാനമന്ത്രി: ക്രിസ്റ്ററന് ഫ്രോസ്റ്റോട്ടിര്
- ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി: പീറ്റര്‍ ഓര്‍പോ
- ഡെന്മാര്ക്ക് പ്രധാനമന്ത്രി: മേറ്റ് ഫ്രെഡറിക്സന്
- നോര്‍വെ പ്രധാനമന്ത്രി: യൂനാസ് ഗാര് സ്റ്റോറെ
8. മലയാറ്റൂര്‍ ഫൗണ്ടേഷന് സാഹിത്യ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
കെ വി മോഹന്‍കുമാര്‍
9. മഹാകവി പി സ്മാരക ട്രസ്റ്റിന്റെ 2026-ലെ കവിതാ പുരസ്കാരം ലഭിച്ച കൃതിയേത്?
യക്ഷിയുടെ പരിണാമം, രചയിതാവ്: പി പി ശ്രീധരനുണ്ണി
- പി സ്മാരക കവിതാപഠന പുരസ്കാരം കാവ്യപ്രകൃതി: പി കവിതയിലെ ദേശസങ്കല്‍പ്പം എന്ന ഗ്രന്ഥത്തിന് ലഭിച്ചു. രചയിതാവ്: ഡോ പത്മനാഭന് കാവുമ്പായി
10. 2026-ലെ ബ്രിക്സ് ഉച്ചകോടി വേദി എവിടെ?
ന്യൂഡല്‍ഹി
- 2026 സെബ്തംബര്‍ 12, 13 തിയതികളിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്.
11. പാകിസ്താനിലെ ലാഹോറിലെ ഇസ്ലാംപുര തെരുവിന്റെ പുതിയ പേരെന്ത്?
കൃഷ്ണനഗര്‍
- ലാഹോറിലെ തെരുവുകള്‍ക്ക് ഹിന്ദു, സിഖ്, ജൈന നാമകള്‍ നല്കാന് തീരുമാനിച്ചു.
- പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി: മറിയം നവാസ്
- ബാബ്റി മസ്ജിദ് ചൗക്ക് കവലയുടെ പുതിയ പേര്: ജൈന മന്ദിര്‍ ചൗക്ക്
- മുസ്തഫാബാദിന്റെ പുതിയ പേര്: ധരംപുര
- മൗലാന സഫര്‍ അലിഖാന് ചൗക്കിന്റെ പുതിയ പേര്: ലക്ഷ്മി ചൗക്ക്
- ബാഗ്ഇജിന്നയുടെ പുതിയ പേര് ലോറന്‍സ് ഗാര്‍ഡന്‍സ്
- ഫാത്തിമ ജിന്ന റോഡിന്റെ പുതിയ പേരെന്ത്: ക്വീന്‍സ് റോഡ്
12. ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ഔദ്യോഗിക ലോഗോയിലെ നക്ഷത്രങ്ങളുടെ എണ്ണം എത്ര?
18
- നേരത്തെ 17 നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നു.
- റെയില്‍വേ ലോഗോയിലെ നക്ഷത്രങ്ങള്‍ ഓരോ റെയില്‍വേ സോണിനെ പ്രതിനിധീകരിക്കുന്നു.
- പുതുതായി ആരംഭിച്ച സൗത്ത് കോസ്റ്റ് റെയില്‍വേയെ പ്രതിനിധീകരിച്ചാണ് പതിനെട്ടാമത്തെ നക്ഷത്രം ലോഗോയില്‍ ഇടംനേടിയത്.
- പുതിയ ലോഗോ ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍വരും.
13. യുനെസ്കോ ലോക മെട്രോളജി ദിനമായി ആചരിക്കുന്നത് എന്നാണ്?
മെയ് 20
14. രക്ഷിതാക്കളുടെ അഭാവത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ കേരള സാമൂഹിക നീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതിയേത്?
അന്പ് വീട്
15. മാരിടൈം സഹകരണവും പരസ്പര ധാരണയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 16 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഏത്?
ഐഎന്‍എസ് സുനയന
- ദൗത്യനാമം: ഐഒഎസ് സാഗര്‍ 2026
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 20 May 2026 | Malayalam”