ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2026 മെയ് 20-ന് അന്തരിച്ച പ്രശസ്ത മാധ്യമപ്രവര്ത്തകന് ആരാണ്?
കെ ജി പരമേശ്വരന് നായര്‍ (95)
- 2021-ലെ സ്വദേശാഭിമാനി- കേസരി പുരസ്കാരം ലഭിച്ചു.
- മാധ്യമ പ്രവര്‍ത്തനത്തിലെ സമഗ്ര സംഭാവന പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പുരസ്കാരമാണ് സ്വദേശാഭിമാനി- കേസരി പുരസ്കാരം
- കൃതി: കേരള നിയമസഭ: ചരിത്രവും ഉള്‍ക്കാഴ്ച്ചയും
2. കേരള നിയമസഭാ സ്പീക്കറുടെ ഔദ്യോഗിക വസതിയുടെ പേരെന്ത്?
നീതി
3. ഇറ്റലിയുടെ പ്രധാനമന്ത്രി ആരാണ്?
ജോര്‍ജ മെലോനി
4. സംസ്ഥാന സര്‍ക്കാരിന്റെ ഹൈക്കോടതിയിലെ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ആരാണ്?
അഡ്വക്കേറ്റ് മുഹമ്മദ് ഷാ
5. 2026-ലെ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ് ലഭിച്ച പുസ്തകമേത്?
തായ് വാന്‍ ട്രാവലോഗ് (നോവല്‍)
- നോവലിസ്റ്റ്: യാങ് ഷ്വോങ് ഷി
- മാന്ഡറിന് ചൈനീസ് ഭാഷയില്‍നിന്നും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്: ലിന് കിങ്
- ജപ്പാന്റെ കോളനിയായിരുന്ന തായ് വാനില്‍ 1930-കളില്‍ എത്തുന്ന ജാപ്പനീസ് എഴുത്തുകാരിയും അവരുടെ ദ്വിഭാഷിയായ തായ് വാന്‍ യുവതിയും തമ്മിലുള്ള പ്രണയകഥയാണ് തായ് വാന്‍ ട്രാവലോഗ്.
- ബുക്കന്‍ ഇന്റര്‍നാഷണല്‍ നേടുന്ന ആദ്യ മാന്ഡറിന് ചൈനീസ് പുസ്തകം ആണ് തായ് വാന്‍ ട്രാവലോഗ്.
- ഇതരഭാഷകളില്നിന്നും ഇംഗ്ലീഷിലോട്ട് വിവര്‍ത്തനം ചെയ്യുന്ന കൃതികള്‍ക്ക് നല്കുന്ന പുരസ്കാരമാണ് ബുക്കര്‍ ഇന്റര്‍നാഷണല്‍.
- പുരസ്കാരത്തുക: 50,000 പൗണ്ട്
6. റേയാല്‍ സൊസൈറ്റി ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരായ ആദ്യത്ത അച്ഛനും മകളും ആരാണ്?
ഡോ എം എസ് സ്വാമിനാഥന്, ഡോ സൗമ്യ സ്വാമിനാഥന്
- ലോകാര്യോഗ്യ സംഘടനയിലെ മുന്‍ ചീഫ് സയന്റിസ്റ്റായ ഡോ സൗമ്യ സ്വാമിനാഥന് 2026 മെയ് മാസത്തിലാണ് ഫെലോ ആയത്.
- ഡോ എം എസ് സ്വാമിനാഥന് 1973-ല്‍ ഫെലോ ആയി.
- റോയല്‍ സൊസൈറ്റിയുടെ 365 വര്‍ഷത്തെ ചരിത്രത്തില്‍ ഫെലോയായി തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് സൗമ്യ വിശ്വനാഥന്.
- ആദ്യത്തെ വനിത: ഡോ ഗഗന്‍ദീപ് കാങ്, വൈറോളജിസ്റ്റ്
7. 2026-ലെ ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ടീമില്‍ 27-ാമനായി ഉള്‍പ്പെടുത്തിയ അന്തരിച്ച മുന്‍താരം ആരാണ്?
ഡിയോഗോ ജോട്ട
- 2025 ജൂലൈയില്‍ പോര്‍ച്ചുഗലില്‍ നടന്ന കാറപകടത്തില്‍ ഡിയോഗോ ജോട്ടയും സഹോദരന് സില്‍വയും മരിച്ചിരുന്നു.
8. 2026-ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയ ക്ലബ്ബേത്?
ആര്‍സനല്‍
- ആര്‍സനല്‍ കോച്ച്: മിക്കല്‍ അര്‍റ്റേറ്റ
9. ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി, ഗ്രാമവികസനം എന്നീ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന (എഫ്എഒ) നല്കിയ പുരസ്കാരം ഏത്?
അഗ്രിക്കോള പുരസ്കാരം
- ഭക്ഷ്യ കാര്‍ഷിക സംഘടന ആസ്ഥാനം: റോം
- എഫ് എ ഒ ഡയറക്ടര്‍ ജനറല്‍: ഡോ ക്യു ഡോന്ഗ്യു
10. 2030 ഓടെ ഇന്ത്യയിലെ ആദ്യ ജൈവ വൈവിധ്യ സൗഹൃദ ജില്ലയാകാനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്ന ജില്ലയേത്?
തിരുവനന്തപുരം
11. ഇറ്റാലിയന്‍ പ്രസിഡന്റ് ആരാണ്?
സെര്‍ജിയോ മാറ്ററെല്ല
12. 2026 മെയ് 20-ന് അന്തരിച്ച ഛായാഗ്രാഹകന്‍ ആരാണ്?
സജി നായര്‍
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

