today's current affairs in malayalam
1. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ആരാണ്?
എന്‍ ഷംസുദീന്‍
2. വാഹനാപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്കുന്ന കേന്ദ്ര പദ്ധതി ഏത്?
പി എം റാഹത്ത്
- പി എം റാഹത്ത്: പ്രൈം മിനിസ്റ്റര്‍ റോഡ് ആക്സിഡന്റ് വിക്ടിംസ് ഹോസ്പിറ്റലൈസേഷന് ആന്‍ഡ് അഡ്വേഡ് ട്രീറ്റ്മെന്റ്
3. 2026 മെയ് മാസത്തില്‍ അന്തരിച്ച ഓസ്കര് ജേത്രിയായ മാര്‍സിയ ലൂക്കാസിന് ഏത് സിനിമയുടെ എഡിറ്റിങ്ങിനാണ് ഓസ്കര് ലഭിച്ചത്?
സ്റ്റാര്‍ വാര്‍സ് (1977)
4. പുതിയ കര്‍ണാടക മുഖ്യമന്ത്രി ആരാണ്?
ഡി കെ ശിവകുമാര്‍
- സിദ്ധരാമയ്യ രാജിവച്ചതിനെ തുടര്‍ന്നാണ് ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രി ആകുന്നത്.
5. കേന്ദ്ര നിയമമന്ത്രി ആരാണ്?
അര്ജുന് റാം മേഘ്വാള്
6. പുതിയ സംയുക്തസേനാ മേധാവി (സിഡിഎസ്) ആരാണ്?
ലഫ്റ്റനന്റ് ജനറല്‍ (റിട്ട) എന്‍ എസ് രാജാസുബ്രഹ്മണി
- പുതിയ നാവികസേനാ മേധാവി: വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്
7. 2026-ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ചാമ്പ്യന്മാര് ആരാണ്?
പാരീസ് സെന്റ് ജര്‍മന്‍ (പിഎസ്ജി)
- ഫൈനലില്‍ ഇംഗ്ലീഷ് ക്ലബ് ആര്‍സനലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 എന്ന സ്കോറിന് പരാജയപ്പെടുത്തി.
- തുടര്‍ച്ചയായി രണ്ടാം തവണയാണ് പിഎസ്ജി യുവേഫ ചാമ്പ്യന്മാരാകുന്നത്.
- റയല്‍ മഡ്രഡിനുശേഷം തുടര്‍ച്ചയായി ചാമ്പ്യന്‍ലീഗ് ചാമ്പ്യനാകുന്ന ടീമാണ് പിഎസ്ജി
8. ഒരു മൈല്‍ ദൂരം നാല് മിനിറ്റില്‍ താഴെ സമയംകൊണ്ട് ഓടിയ ആദ്യ ഇന്ത്യന്‍ അത്ലറ്റ് ആരാണ്?
ഗുല്‍വീന്ദര്‍ സിങ്
- ഒരു മൈല്‍ ദൂരം 3:56:63 മിനിറ്റ് കൊണ്ട് ഗുല്‍വീന്ദര്‍ സിങ് ഓടിയെത്തി.
9. ന്യൂ ഗ്ലെന്‍ റോക്കറ്റ് ഏത് ബഹിരാകാശ സാങ്കേതികവിദ്യ കമ്പനിയുടേത് ആണ്?
ബ്ലൂ ഒറിജിന്‍
- മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാനുള്ള നാസയുടെ ആര്‍ട്ടിമിസ് ദൗത്യത്തില്‍ പങ്കാളിയാണ്.
10. ലോക പുകയില വിരുദ്ധ ദിനം എന്നാണ്?
മേയ് 31
11. ആളില്ലാ ഹൈടെക് സമുദ്രാന്തര വാഹനങ്ങളും ഡ്രോണുകളും നിര്‍മ്മിക്കാന്‍ തീരുമാനിച്ച അന്താരാഷ്ട്ര കൂട്ടായ്മ ഏത്?
ഓക്കസ് കൂട്ടായ്മ
- യുഎസ്, ഓസ്ട്രേലിയ, ബ്രിട്ടന് എന്നീ രാജ്യങ്ങളാണ് ഓക്കസ് കൂട്ടായ്മയിലെ അംഗങ്ങള്‍
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

