today's current affairs in malayalam
1. മഹാകവി ഉള്ളൂരിന്റെ പേരില്‍ ജഗതി ഉള്ളൂര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള ഉള്ളൂര്‍ അവാര്‍ഡ് ലഭിച്ച കൃതിയേത്?
യക്ഷികളുടെ പരിണാമം
- രചയിതാവ്: പി പി ശ്രീധരനുണ്ണി
2. കടല്‍ ജീവികളുടെ സെന്‍സസ് നടത്തിയ സംഘടനയേത്?
ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫ്
3. മിലിറ്ററി നഴ്സിങ് സര്‍വീസില്‍ (എംഎന്‍എസ്) അഡിഷനല്‍ ഡയറക്ടര്‍ ജനറലായി നിയമിതയായ മലയാളി ആരാണ്?
മേജര്‍ ജനറല്‍ റേച്ചല്‍ തോമസ്
4. അഭിഭാഷകരില്‍നിന്നും നേരിട്ട് സുപ്രീംകോടതി ജഡ്ജിയാകുന്ന രണ്ടാമത്തെ വനിത ആരാണ്?
വെങ്കിട്ട സുബ്രഹ്മണി മോഹന
- ആദ്യ വനിത: ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര (2018)
5. ഫോബ്സ് മാസികയുടെ 30 അണ്ടര്‍ 30 ഏഷ്യ-2025 സന്നദ്ധ സേവന സംരംഭകരുടെ പട്ടികയില്‍ ഇടംപിടിച്ച 17 വയസ്സുള്ള ഇന്ത്യക്കാരി ആരാണ്?
ദിവ ഉത്കര്ഷ
- കര്‍ണാടക സ്വദേശിനിയായ ദിവ ഉത്കര്ഷ പ്രോജക്ട് സൂര്യയുടെ സ്ഥാപകയാണ്.
- പ്രോജക്ട് സൂര്യയില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് ചികിത്സാ ഉപകരണങ്ങള്‍ എത്തിച്ചു നല്കുന്നു.
- ഡയാന രാജകുമാരിയുടെ പേരിലുള്ള പുരസ്കാരം, ആംസ്റ്റര്‍ഡാം വേള്‍ഡ് സസ്റ്റെയ്നബിലിറ്റി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
6. ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ മലയാളി ആരാണ്?
പ്രദീപ് പണിക്കര്‍
7. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ആരാണ്?
സുവേന്ദു അധികാരി
8. ദ് ഗാര്ഡിയന് പത്രം പുറത്തിറക്കിയ എക്കാലത്തേയും മികച്ച 100 നോവലുകളുടെ പട്ടികയില്‍ 32-ാം സ്ഥാനം നേടിയ നോവല്‍ ഏത്?
ദ് ഗോഡ് ഓഫ് സ്മോള്‍ തിങ്സ്
- രചയിതാവ്: അരുന്ധതി റോയി
- സല്മാന് റുഷ്ദിയുടെ മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ 23-ാം സ്ഥാനം നേടി.
- ഒന്നാം സ്ഥാനത്ത് ജോര്‍ജ് എലിയറ്റിന്റെ മിഡില്‍ മാര്‍ച്ച് ആണ്.
9. 2026 ജൂണ്‍ മാസത്തില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍നിന്നും വിലക്കിയ രാജ്യമേത്?
മലേഷ്യ
- ഓസ്ട്രേലിയ, ബ്രസീല്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ മുമ്പ് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
10. ഫിഫ ഫുട്ബോള്‍ ലോകകപ്പ് ടീമില്‍ ഇടം നേടിയ ആദ്യ മലയാളി ആരാണ്?
തഹ്സിന് മുഹമ്മദ് ജംഷിദ് (19)
- കണ്ണൂര്‍ സ്വദേശിയായ തഹ്സിന് ഖത്തറിന്റെ 26 അംഗടീമിലാണ് ഇടംനേടിയത്.
- ഖത്തിന്റെ സ്റ്റാര്‍സ് ലീഗില്‍ കളിച്ച ആദ്യ ഇന്ത്യക്കാരനാണ് തഹ്സിന് മുഹമ്മദ് ജംഷിദ്
- ഖത്തറിന്റെ അണ്ടര്‍ 16, അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകളില്‍ കളിച്ചിട്ടുണ്ട്.
- യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായിട്ടാണ് ലോകകപ്പ് നടക്കുന്നത്.
11. ഇന്ത്യ-ഒമാന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ (എഫ്ടിഎ) നിലവില്‍ വന്നത് എന്നാണ്?
2026 ജൂണ്‍ 1
12. 6.7 കോടി വര്‍ഷം പഴക്കമുള്ള ഏത് ദിനോസറിന്റെ ഫോസിലാണ് 2026 ജൂലൈ 14-ന് ലേലത്തില്‍ വയ്ക്കുന്നത്?
ടൈറന്നോസോറസ് റെക്സ് (ടി-റെക്സ്)
13. ഇരുപതാം ഏഷ്യന്‍ ഗെയിംസ് വേദി എവിടെ?
ജപ്പാന്
14. 2026 ജൂണില്‍ വിരമിച്ച ഇംഗ്ലീഷ് ഫുട്ബോള്‍ താരം ആരാണ്?
ജെയിംസ് മില്‍നര്‍
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 2 June 2026 | Malayalam”