today's current affairs in malayalam
1. ഏത് വകുപ്പിന് കീഴിലാണ് സഖി വണ്‍ സ്റ്റോപ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്?
വനിത ശിശു വികസന വകുപ്പ്
2. വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ (എവിപിപിഎല്‍) നിക്ഷേപം നടത്തിയ വിദേശ കമ്പനി ഏത്?
മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (എം എസ് സി)
- എവിപിപിഎല്ലിന്റെ 49 ശതമാനം ഓഹരികളാണ് എം എസ് സി വാങ്ങുന്നത്.
- ഏകദേശം 13,270 കോടി രൂപയുടെ നിക്ഷേപമാണ് എം എസ് സി നടത്തിയത്.
- ഇന്ത്യയിലെ തുറമുഖങ്ങളിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്.
- കേരളത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം എന്ന പ്രത്യേകതയും ഈ നിക്ഷേപത്തിന് ഉണ്ട്.
- ഗുജറാത്തിലെ മുന്ദ്ര, തമിഴ്നാട്ടിലെ എന്നൂര് എന്നീ തുറമുഖങ്ങളിലും എം എസ് സിയും അദാനിയും സഹകരിക്കുന്നുണ്ട്.
- ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ ടെര്‍മിനല്‍ ഓപ്പറേറ്ററാണ് എം എസ് സി.
- 2060 വരെ അദാനി വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തിപ്പിക്കും.
- എം എസ് സി ആസ്ഥാനം: സ്വിറ്റ്സര്‍ലന്‍ഡ്
3. വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഏത്?
പി എം റാഹത്ത്
4. ഏത് ഭരണഘടനാ അനുച്ഛേദ പ്രകാരമാണ് രാഷ്ട്രപതി കേരളത്തിന്റെ ഔദ്യോഗിക പേര് ഭരണഘടനയില്‍ കേരളം എന്നാക്കി മാറ്റുന്നതിനെ കുറിച്ച് സംസ്ഥാന നിയമസഭയോട് അഭിപ്രായം ആരാഞ്ഞത്?
അനുച്ഛേദം 3
- ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലാണ് സംസ്ഥാനങ്ങളുടെ ഔദ്യോഗിക പേരുകള്‍ ഉള്‍പ്പെടുന്നത്.
5. 2026 ജൂണ്‍ 30-ന് അന്തരിച്ച മുന്‍ എം എല്‍ എ ആരാണ്?
പി എ മാധവന്
- 2011-ല്‍ മണലൂര്‍ മണ്ഡലത്തില്‍നിന്നും നിയമസഭയിലെത്തി.
6. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ വിവിധതരം ജന്തുജാലങ്ങളുടെ എണ്ണം എത്ര?
1,05,953
- 2025-ല്‍ രേഖപ്പെടുത്തിയ 709 ജീവികളില്‍ 226 ജീവികള്‍ ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തുന്നവയാണ്.
- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പുതിയ ജീവികളെ കണ്ടെത്തിയത് കേരളത്തില്‍ (98 എണ്ണം) ആണ്.
7. പുതിയ കരസേനാ മേധാവി ആരാണ്?
ജനറല്‍ ധീരജ് സേത്ത്
8. കരസേന രൂപീകരിക്കുന്ന നിരീക്ഷണ, ആക്രമണ ഡ്രോണുകളുടെ ബറ്റാലിയന്റെ പേരെന്ത്?
ബാസ്
- ഹിന്ദിയില്‍ ബാസിന്റെ അര്‍ത്ഥം- പരുന്ത്
- ആര്‍മി ഏവിയേഷന്‍ കോറിന് കീഴിലെ ഡ്രോണ്‍ പ്ലാറ്റൂണ്‍- ബാസ് അശ്വിനി
9. കേരളത്തിന്റെ 51-ാമത് ചീഫ് സെക്രട്ടറി ആരാണ്?
ബിശ്വനാഥ് സിന്‍ഹ
- 2028 സെപ്തംബര്‍ വരെ കാലാവധി ഉണ്ട്.
10. ഇടുക്കിയിലെ മറയൂര്‍ ചന്ദനക്കാടുകളില്‍ കണ്ടെത്തിയ പുതിയ നിശാശലഭ വര്‍ഗമേത്?
ചന്ദനത്തോഴി
- നിശാശലഭ കുടുംബത്തിലെ ആര്‍ക്റ്റിനേ (എറെബിഡേ) എന്ന ഉപകുടുംബത്തില്‍ പ്പെടുന്ന ശലഭമാണ് ചന്ദനത്തോഴി.
- ശാസ്ത്രീയനാമം: ആന്തരാം ഇടുക്കി
11. ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കുന്ന ഏത് ബഹിരാകാശ ടെലിസ്കോപ്പിന്റെ ഭ്രമണപഥം ഉയര്‍ത്താനാണ് നാസ പരിശ്രമിക്കുന്നത്?
സ്വിഫ്റ്റ് ഒബ്സര്‍വേറ്ററി
- ബിഗ് ബാങ് സ്ഫോടനങ്ങളെ കുറിച്ച് പഠിക്കുന്ന ടെലിസ്കോപ്പാണ് സ്വിഫ്റ്റ് ഒബ്സര്‍വേറ്ററി.
- സ്വിഫ്റ്റിനെ വിക്ഷേപിച്ച വര്‍ഷം: 2004
12. 2026 ജൂലായ് 1-ന് നിലവില്‍വന്ന വിബി ജി റാംജി പദ്ധതിയുടെ തൊഴില്‍ ദിനങ്ങള്‍ എത്ര?
125 ദിവസങ്ങള്‍
13. 2027-ലെ ഇന്ത്യയിലെ സെന്‍സസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനുള്ള ടോള്‍ ഫ്രീ നമ്പര്‍ ഏത്?
1855
14. ഇന്‍ഷുറന്‍സ് ഉല്പന്ന- വിപണന പൊതുപോര്‍ട്ടല്‍ ഏത്?
ബീമ സുഗം
- ഐആര്‍ഡിഎഐയുടെ ചെയര്മാന്: അജയ് സേത്ത്
15. 2026 ജൂലൈയില്‍ ഇന്ത്യ സന്ദര്‍ശിച്ച ജപ്പാന്റെ പ്രധാനമന്ത്രി ആരാണ്?
സനേ തകായിച്ചി
- ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ആണ്.
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 1 July 2026 | Malayalam”