today's current affairs in malayalam
1. 2026 ജൂലൈ 11-ന് അന്തരിച്ച പ്രശസ്ത ഇന്ത്യന്‍ ഗായിക ആരാണ്?
എസ് ജാനകി (88)
- ജീവിത കാലയളവ്: 1938- 2026
- 20 ഓളം ഭാഷകളിലായി 20,000-ത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്.
- 2017 ഒക്ടോബറില്‍ സംഗീത രംഗത്തുനിന്നും വിരമിച്ചു.
- ആന്ധ്രാപ്രദേശ് സ്വദേശിനിയാണ്.
- അവസാന മലയാള ഗാനം: അമ്മപ്പൂവിന്…. (സിനിമ: പത്തു കല്പനകള്)
- ആദ്യ മലയാള ഗാനം (1957): ഇരുൾ മൂടുകയോ…. (സിനിമ: മിന്നുന്നതെല്ലാം പൊന്നല്ല)
- 1200-ലേറെ മലയാള ഗാനങ്ങള്‍ പാടി.
- മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരങ്ങള്‍ നാല് തവണ നേടി
- ദേശീയ പുരസ്കാരം ലഭിച്ച ഗാനങ്ങള്‍: 1977- സെന്ദൂരപ്പൂവേ (പതിനാറ് വയതിനിലേ), 1980- ഏറ്റുമാനൂരമ്പലത്തില്‍ (ഓപ്പോള്), 1984- വെന്നല്ലോ ഗോദാരിയന്തം (സിത്താര), 1992- ഇഞ്ചിയിടുപഴകാ- (തേവര്മകന്)
- കേരള സര്‍ക്കാരിന്റെ പുരസ്കാരം 11 തവണ നേടി
- 2013-ല്‍ പത്മഭൂഷണ്‍ പുരസ്കാരം നിരസിച്ചു
2. 2026 ജൂലൈ 11-ന് കമ്മീഷന് ചെയ്ത ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക യുദ്ധക്കപ്പല്‍ ഏത്?
ഐഎന്‍എസ് മഹേന്ദ്രഗിരി
- കേന്ദ്ര പ്രതിരോധ മന്ത്രി: രാജ്നാഥ് സിങ്
- ഐഎന്‍എസ് മഹേന്ദ്രഗിരി നിര്‍മ്മിച്ചത് പ്രോജക്ട് 17 പദ്ധതിയുടെ ഭാഗമായി.
- നീലഗിരി, ഹിമഗിരി, ഉദയഗരി, താരാഗിരി, മഹേന്ദ്രഗിരി എന്നീ കപ്പലുകള്‍ ഇതുവരെ പ്രോജക്ട് 17-ന്റെ ഭാഗമായി നിര്‍മ്മിച്ചു.
- ഡൂണാഗിരിയാണ് അവശേഷിക്കുന്ന കപ്പല്‍.
3. പ്രകൃതിദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പദ്ധതി ഏത്?
കവചം
- കവചം: കേരള വാണിങ്സ് ക്രൈസിസ് ആന്‍ഡ് ഹസാഡ്സ് മാനേജ്മെന്ഡറ് സിസ്റ്റം
- ഉദ്ഘാടനം ചെയ്തത്: 2025 ജനുവരി
4. കരീബിയന്‍ സമുദ്രമേഖലയില്‍ കണ്ടെത്തിയ ഏത് ജീവിക്കാണ് 2026-ലെ ലോകകപ്പില്‍ കളിച്ച കാബോ വെര്‍ദെയുടെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞയുടെ പേര് നല്‍കിയത്?
കടലൊച്ച്
- അള്ഡീസ വൊസീഞ്ഞ എന്നാണ് ചുവപ്പ് നിറമുള്ള കടലൊച്ചിന്റെ പേര്.
5. വിദേശത്തുവച്ച് 100 മീറ്റര്‍ ഓട്ടത്തില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച സമയം കുറിച്ച അത്ലറ്റ് ആരാണ്?
അനിമേഷ് (23), ഒഡീഷ
- ജര്‍മ്മനിയിലെ വെറ്റ്സലറില് നടക്കുന്ന ലോക അത്ലറ്റിക്സ് കോണ്ടിനന്റല് ടൂര്‍ ചാലഞ്ചര്‍ ഇവന്റില്‍ അനിമേഷ് 10.14 സെക്കന്റുകള്‍ കൊണ്ട് 100 മീറ്റര്‍ പൂര്‍ത്തിയാക്കി.
6. 2026-ലെ വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ജേതാവ് ആരാണ്?
ലിന്‍ഡ നൊസ്കോവ
- ഫൈനലില്‍ കരോലിന് മുഹോവയെ പരാജയപ്പെടുത്തി.
- ഇരുവരും ചെക്ക് റിപ്പബ്ലിക്കുകാരാണ്.
- വിംബിള്‍ഡന്‍ ട്രോഫിയുടെ പേര്: വീനസ് റോസ് വാട്ടര്‍ ഡിഷ്
- കഴിഞ്ഞ നാല് വര്‍ഷത്തിനിടെയില്‍ മൂന്നാം തവണയാണ് ചെക്ക് റിപ്പബ്ലിക് വിംബിള്‍ഡന്‍ വനിതാ സിംഗിള്‍സ് കിരീടം നേടുന്നത്.
- 2023-ല്‍ മാര്‍കേറ്റ വാന്ദ്രസോവ, 2024-ല്‍ ബാര്‍ബറ കെജ്രിക്കോവ എന്നീ ചെക്ക് താരങ്ങള്‍ വിംബിള്‍ഡന്‍ നേടിയിരുന്നു.
- വിംബിള്‍ഡന്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ യാനിക് സിന്നറും അലക്സാണ്ടര്‍ സ്വരേവും ഏറ്റുമുട്ടും.
7. ദേശീയ ഗാനം, ദേശീയ ഗീതം എന്നിവ ആലപിക്കുമ്പോള്‍ ഏത് ആദ്യം പാടണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2026 ജൂലൈയില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്?
ആദ്യം വന്ദേമാതരം (ദേശീയഗീതം), രണ്ടാമത് ജനഗണമന (ദേശീയഗാനം)
- ദേശീയഗീതമായ വന്ദേമാതരത്തിന്റെ മുഴുവന്‍ ഖണ്ഡങ്ങളുടേയും ദൈര്‍ഘ്യം: മൂന്ന് മിനിറ്റ് 10 സെക്കന്റ്
- ദേശീയ ഗാനമായ ജനഗണമനയുടെ ദൈര്‍ഘ്യം: 52 സെക്കന്റ്
ദേശീയ ഗീതം ആലപിക്കേണ്ടത്
- സിവില്‍ ബഹുമതിദാന, സ്ഥാനാരോഹണ ചടങ്ങുകളില്‍
- ഏതെങ്കിലും ചടങ്ങില്‍ ആലപിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചാല്‍
ദേശീയ ഗാനം ആലപിക്കേണ്ടത്
- സിവില്‍, സൈനിക ഔദ്യോഗിക ചടങ്ങുകളില്‍
- രാഷ്ട്രപതിയോ, ഗവര്‍ണര്‍മാരോ പങ്കെടുക്കുന്ന സെറിമോണിയല്‍ ചടങ്ങുകളില്‍ അഭിവാദ്യം സ്വീകരിക്കുമ്പോള്‍
- പരേഡുകളില്‍ സൈനിക റജിമെന്റില്‍ പതാകകള്‍ കൈമാറുമ്പോള്‍
- നാവിക പതാക ഉയര്‍ത്തുന്ന ചടങ്ങില്‍
- ഔദ്യോഗിക വിരുന്നുകളില്‍
8. 2026 ജൂലൈയില്‍ അന്തരിച്ച മലയാള നാടക രംഗത്തെ ശ്രദ്ധേയനായ നടനും സംവിധായകനും നിര്‍മ്മാതാവുമായ വ്യക്തി ആരാണ്?
ബേബിക്കുട്ടന് തൂലിക
- യഥാര്‍ത്ഥ പേര്: ടി കെ ഗോപിനാഥക്കുറുപ്പ്
- തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീന്‍ നോവല്‍ ആദ്യമായി നാടകമാക്കിയത് ബേബിക്കുട്ടന് തൂലിക ആണ്.
- 1983-ല്‍ ലയവിന്യാസം എന്ന നാടകത്തിന് മികച്ച നാടകരചനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടി.
- 2002-ല്‍ കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടി.
9. 2026-ലെ നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ഏത്?
വള്ളം തുഴയുന്ന വേഴാമ്പല്‍
- 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 23-ന് പുന്നമടക്കായലില്‍ നടക്കും.
10. ലോഡ്ജുകള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ഇടപാടുകള്‍ കണ്ടെത്തുന്നതിന് എക്സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തിയ ഓപ്പറേഷന് ഏത്?
ഓപ്പറേഷന് ഹൈഡ്ഔട്ട്
11. കളഞ്ഞുപോവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്ത മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി ഏത്?
സഞ്ചാര്‍ സാഥി
12. കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) മൂന്നാം സീസണിലെ വിലയേറിയ താരം ആരാണ്?
സിബിന് ഗിരീഷ്
- 11.80 ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിള്‍സ് സിബിന് ഗിരീഷിനെ ലേലത്തില്‍ വാങ്ങി.
13. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ബോര്‍ഡിനെ ആധുനികകാലത്തിന് അനുസരിച്ച് മാറ്റുന്നതിനായി ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി രൂപീകരിച്ച സമിതികളില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ ആരെല്ലാം?
- രഘുറാം രാജന്, മുന്‍ ആര്‍ബിഐ ഗവര്‍ണറും യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയില്‍ പ്രൊഫസറും
- പ്രൊഫസര്‍ രാജ് ചെട്ടി, ഹാര്‍വാഡ് യൂണിവേഴ്സിറ്റി
- ആശാ ശര്‍മ, മൈക്രോസോഫ്റ്റ് എക്സ്ബോക്സ് സിഇഒ
14. ഉറൂബ് സാഹിത്യ പുരസ്കാരം നേടിയ കൃതിയേത്?
വേണുഗാനം, കവിതാസമാഹാരം
- രചയിതാവ്: ഉഷ കുമ്പിടി
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “PSC Current Affairs 2026 Malayalam | July 12”