today's current affairs in malayalam
1. കേരളത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷം 25 ലക്ഷം രൂപയുടെ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് നല്കുന്ന പദ്ധതിയുടെ പേരെന്ത്?
ഉമ്മന്‍ചാണ്ടി സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
2. 2026-ലെ ഫിഫ ലോകകപ്പില്‍ സെമിഫൈനലില്‍ എത്തിയ രാജ്യങ്ങള്‍ ഏതെല്ലാം?
ഫ്രാന്‍സ്, സ്പെയിന്, അര്‍ജന്റീന, ഇംഗ്ലണ്ട്
- ഒന്നാം സെമിയില്‍ ഫ്രാന്‍സും സ്പെയിനും രണ്ടാം സെമിയില്‍ അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടും.
- ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഫിഫ റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനക്കാരും സെമിയില്‍ എത്തി.
3. കേന്ദ്ര ധനമന്ത്രി ആരാണ്?
നിര്‍മല സീതാരാമന്
4. 2026 ജൂലൈ 12-ന് അന്തരിച്ച മുന്‍ ഖത്തര്‍ ഭരണാധികാരി ആരാണ്?
ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി (പിതൃഅമീര്‍-74)
- ആധുനിക ഖത്തറിന്റെ ശില്പിയാണ്.
- 2013-ല്‍ സ്വമേധയാ അധികാരമൊഴിഞ്ഞു.
- നിലവിലെ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി മകനാണ്.
5. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ ചെയ്തിട്ടുള്ള താരം ആരാണ്?
ലയണല്‍ മെസ്സി, അര്‍ജന്റീന
- ഇതുവരെ (ജൂലൈ 13, 2026) മെസ്സി 10 അസിസ്റ്റുകള്‍ നല്കി.
- രണ്ടാം സ്ഥാനത്ത് ഡിയേഗോ മറഡോണയാണ്. 8 അസിസ്റ്റുകള്‍.
6. 2026 ജൂലൈയില്‍ അന്തരിച്ച അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ആരാണ്?
അന്തോണിയോ റത്തിന് (89)
- അര്‍ജന്റീനയുടെ മുന്‍ ക്യാപ്റ്റനാണ്.
- ഫുട്ബോളിലില് മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും ഏര്‍പ്പെടുത്താന്‍ ഫിഫയെ പ്രേരിപ്പിച്ച വ്യക്തിയാണ് അന്തോണിയോ റത്തിന്.
- 1970 ലോകകപ്പ് മുതലാണ് ഫിഫ മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്.
7. 2026 വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം നേടിയത് ആരാണ്?
യാനിക് സിന്നര്‍, ഇറ്റലി
- ഫൈനലില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനെ യാനിക് സിന്നര്‍ പരാജയപ്പെടുത്തി.
- തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് സിന്നര്‍ വിംബിള്‍ഡന്‍ കിരീടം നേടുന്നത്.
8. ഏഷ്യന്‍ അണ്ടര്‍ 23 അത്ലറ്റിക്സില് വനിതകളുടെ 4×400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ടീമില്‍ അംഗമായ മലയാളി ആരാണ്?
സാന്ദ്രമോള്‍ ബാബു
- ഏഷ്യന്‍ അണ്ടര്‍ 23 അത്ലറ്റിക്സില് സാന്ദ്രയുടെ രണ്ടാം സ്വര്‍ണമാണിത്.
- നേരത്തെ 4×400 മീറ്റര്‍ മിക്സഡ് റിലേയില്‍ സ്വര്‍ണം നേടിയ ടീമിലും സാന്ദ്ര അംഗമായിരുന്നു.
- സാന്ദ്ര, ശ്രാവണി സച്ചിന് സാംഗ്ലേ, പ്രവല്ലിക നരിമല്ല, നോഫിസ ഖാത്തുന്‍ എന്നിവരാണ് വനിതാ റിലേ ടീം അംഗങ്ങള്‍.
9. നെഹ്റു ട്രോഫി നേടുന്നവര്‍ക്കുള്ള സമ്മാനത്തുക എത്രയായിട്ടാണ് വര്‍ധിപ്പിച്ചത്?
25 ലക്ഷം രൂപ
- ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ്
10. ഇന്ത്യയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം വികസിപ്പിക്കുന്ന ആദ്യത്തെ എഐ-ശേഷിയുള്ള ചിപ്പ് ഏത്?
സിഎന്വിആര്1കെ
- സിഎന്വിആര്1കെ: CET-Netrasemi Vision SoC R1000
- തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജും (സിഇടി) തിരുവനന്തപുരത്തെ സ്റ്റാര്‍ട്ടപ്പായ നേത്രാസെമിയും ചേര്‍ന്നാണ് ഈ ചിപ്പ് വികസിപ്പിച്ചത്.
11. എകെജി നയിച്ച പട്ടിണി ജാഥയില്‍ അംഗമായിരുന്ന വ്യക്തി 2026 ജൂലൈ 12-ന് അന്തരിച്ചു. വ്യക്തി ആരാണ്?
ഐക്കര നാരാണന് (അപ്പുണ്ണി നായര്‍ 98)
1960 ജൂണ്‍ ഒന്നിന് എകെജിയുടെ നേതൃത്വത്തില്‍ കാസര്‍കോടുനിന്നും ആരംഭിച്ച പട്ടിണി ജാഥയില്‍ 30 അംഗങ്ങള്‍ ആണുണ്ടായിരുന്നത്. ഇതില്‍ ജീവിച്ചിരിപ്പുള്ള ഏക വ്യക്തിയായിരുന്നു നാരായണന്.
12. കേരളത്തില്‍ ആദ്യ മണ്ണിടിച്ചില്‍ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കുന്നത് എവിടെ?
മാടശ്ശേരി മല, കണ്ണൂര്‍
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “PSC Current Affairs 2026 Malayalam | July 13”