സര് ഗാര്‍ഫീല്‍ഡ് സോബേഴ്സ് (89)
1. 2026 ജൂലൈ 17-ന് അന്തരിച്ച ഇതിഹാസ വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് താരം ആരാണ്?
സര് ഗാര്‍ഫീല്‍ഡ് സോബേഴ്സ് (89)
- ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് സര് ഗാര്‍ഫീല്‍ഡ് സോബേഴ്സ്.
- സര് ഗാര്‍ഫീല്‍ഡ് ഇടംകൈ ബാറ്റര്‍, മീഡിയം പേസര്‍, ഇടംകൈ ഓര്‍ത്തോഡ്ക്സ് സ്പിന്നര്‍, റിസ്റ്റ് സ്പിന്നര്‍ ആയിരുന്നു.
- 93 ടെസ്റ്റ് മത്സരങ്ങളില്‍നിന്നും 26 സെഞ്ച്വറികള്‍ നേടി.
- ടെസ്റ്റില്‍ ആകെ റണ്‍സ്: 8,032 റണ്‍സ്, ശരാശരി: 57.78
- ആകെ വിക്കറ്റുകള്‍: 235, ശരാശരി: 34.03
- ഉയര്‍ന്ന സ്കോര്‍: 1958-ല്‍ പാകിസ്ഥാനെതിരെ പുറത്താകെ 365 റണ്‍സ്. ഇത് 36 വര്‍ഷത്തോളം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന റെക്കോര്‍ഡായിരുന്നു.
- ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന ഗാര്‍ഫീല്‍ഡ് സോബേഴ്സിന്റെ റെക്കോര്‍ഡ് തിരുത്തിയ താരം: ബ്രയാന്‍ ലാറ (1994)
- ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഓവറിലെ ആറ് പന്തും സിക്സര്‍ പറത്തിയ ആദ്യ ബാറ്റര്‍: ഗാര്‍ഫീല്‍ഡ് സോബേഴ്സ്, 1968-ല്‍ നോട്ടിങ്ങാംഷെയറിനുവേണ്ടി ഗ്ലമോര്ഗന് ക്ലബിനെതിരെയാണ് ഒരോവറിലെ ആറ് പന്തും സിക്സര്‍ പറത്തിയത്.
- മാല്‍ക്കം നാഷ് എറിഞ്ഞ ഓവറിലാണ് സോബേഴ്സ് ഈ റെക്കോര്‍ഡ് കുറിച്ചത്.
- 1975-ല്‍ എലിസബത്ത് രാജ്ഞി ഗാര്‍ഫീല്‍ഡ് സോബേഴ്സിന് സര് പദവി നല്കി
2. നിതി ആയോഗിന്റെ പ്രഥമ നിക്ഷേപക സൗഹൃദ സൂചികയില്‍ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം എത്ര?
17
- കേന്ദ്രഭരണ പ്രദേശങ്ങളെ ഒഴിവാക്കി സംസ്ഥാനങ്ങളെ മാത്രം പരിഗണിക്കുമ്പോള്‍ കേരളത്തിന്റെ സ്ഥാനം: 15
- ആദ്യ മൂന്ന് സംസ്ഥാനങ്ങള്‍: ഗുജറാത്ത് (56.6), മഹാരാഷ്ട്ര (53.7), തമിഴ്നാട് (53.3)
- കേരളത്തിന്റെ സ്കോര്‍: 46.6
3. ഇന്ത്യയിലെ സേവനമേഖലയുടെ പ്രകടനം വിലയിരുത്തുന്ന ഇന്ത്യ സേവന ഉല്പാദന സൂചികയില്‍ (ഐഎസ്പി) എത്ര ഉപവിഭാഗങ്ങളുണ്ട്?
19
- 2026 ഏപ്രില്‍ മാസത്തെ പ്രകടനത്തിന്റെ സൂചിക ജൂലൈയില്‍ പ്രസിദ്ധീകരിച്ചു.
- എല്ലാ മാസവും 29-ാം തിയതി സൂചിക പ്രസിദ്ധീകരിക്കും
4. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിനായ നമോ ഗ്രീന്‍ റെയില്‍ ഫ്ളാഗ് ഓഫ് ചെയ്തത് ആരാണ്?
പ്രധാനമന്ത്രി നരേന്ദ്രമോദി
- സര്‍വീസ് ആരംഭിച്ച തിയതി: 2026 ജൂലൈ 17
- ഹരിയാനയിലെ ജിങ് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് നമോ ഗ്രീന്‍ റെയില്‍ ഉദ്ഘാടനം ചെയ്തത്.
- ജിങ് മുതല്‍ സോനിപത്ത് വരെ 89 കിലോമീറ്ററാണ് നമോ ഗ്രീന്‍ റെയില്‍ സര്‍വീസ് നടത്തുന്നത്.
- ഹൈഡ്രജന്‍ ട്രെയിനില്‍ വായു, ശബ്ദ മലിനീകരണമില്ല. പുറംതള്ളുന്നത് നീരാവി മാത്രം.
5. ബഹിരാകാശത്തേക്കുള്ള ഊബര്‍ എന്ന വിശേഷണമുള്ള റോക്കറ്റേത്?
വിക്രം
- ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ്: വിക്രം എസ്
- 2022-ല്‍ വിക്രം എസ് വിക്ഷേപിച്ച സ്വകാര്യ ബഹിരാകാശ സ്റ്റാര്‍ട്ടപ്പ്: സ്കൈറൂട്ട്
- ഇന്ത്യയുടെ സ്പേസ് എക്സ്: സ്കൈറൂട്ട്
- ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ യൂണിക്കോണ്‍ സ്റ്റാര്‍ട്ടപ്പ്: സ്കൈറൂട്ട്
7. കേരളത്തില്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന ഏറ്റവും വീതി കൂടിയ റോഡേത്?
കൊടുങ്ങല്ലൂര്‍- അങ്കമാലി- അരൂര്‍
- കൊടുങ്ങല്ലൂര്‍ മുതല്‍ അങ്കമാലി വരെ ആറുവരിയും അങ്കമാലി മുതല്‍ അരൂര്‍ വരെ എട്ടുവരിയും റോഡ് നിര്‍മ്മിക്കും
- കേരളത്തിലെ ആദ്യത്തെ എട്ടുവരി പാത: അങ്കമാലി – അരൂര്‍
- കേരളത്തിലെ ഏറ്റവും കൂടുതല്‍ ഗതാഗതമുള്ള റോഡാകും കൊടങ്ങല്ലൂര്‍-അങ്കമാലി-അരൂര്‍ റോഡ്
8. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആരാണ്?
സഞ്ജയ് മല്‍ഹോത്ര
9. ദേശീയ ന്യൂനപക്ഷ കമ്മിഷന് അധ്യക്ഷന്‍ ആരാണ്?
ഹര്‍ജിത് സിങ് ഗ്രെവാള്‍
10. 2026-ലെ ഫിഫ ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കുന്ന റഫറി ആരാണ്?
സ്ലാവ്കോ വിന്‍ചീച്, സ്ലോവേനിയ
- അര്‍ജന്റീനയും സ്പെയിനും തമ്മിലാണ് ഫൈനല്‍
- ന്യൂജഴ്സിയിലാണ് ഫൈനല്‍ നടക്കുന്നത്.
- ഫിഫയുടെ ആസ്ഥാനം: സൂറിച്ച്, സ്വിറ്റ്സര്‍ലന്‍ഡ്
11. 2026 ജൂലൈയില്‍ ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ജഴ്സി എത്ര ഡോളറിനാണ് ലേലത്തില്‍ വിറ്റത്?
49 ലക്ഷം ഡോളര്‍ (ഏകദേശം 47 കോടി രൂപ)
12. ജിംനാസ്റ്റിക്സിലെ പെര്‍ഫെക്ട് 10 റെക്കോര്‍ഡ് പ്രകടനത്തിന്റെ എത്രാം വാര്‍ഷികമാണ് 2026 ജൂലൈ 18?
50
- റുമേനിയക്കാരിയായ നാദിയ കൊമനേച്ചി 1976 ജൂലൈ 18-ന് മോണ്ട്രിയല് ഒളിമ്പിക്സില്‍ വനിതകളുടെ അണ്‍ഇവന്‍ ബാഴ്സ് വിഭാഗത്തില്‍ പെര്‍ഫെക്ട് 10 കുറിച്ചു.
- 14-ാം വയസ്സിലാണ് നാദിയ 10 പോയിന്റും നേടിയത്.
- ലിറ്റില്‍ മിസ് പെര്‍ഫെക്ട് എന്നറിയപ്പെടുന്നു.
- മോണ്ട്രിയല് ഒളിമ്പിക്സില്‍ നാദിയ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി.
13. ബ്രിട്ടണിന്റെ പുതിയ പ്രധാനമന്ത്രി ആരാണ്?
ആന്‍ഡി ബേണ്‍ഹാം
- പത്തുവര്‍ഷത്തിനിടെ അധികാരമേല്‍ക്കുന്ന ഏഴാമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ആന്‍ഡി ബേണ്‍ഹാം
- കിയര്‍ സ്റ്റാമര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രിയാകുന്നത്.
- ബ്രിട്ടണ് ഭരിക്കുന്നത് ലേബര്‍ പാര്‍ട്ടിയാണ്
- ബ്രിട്ടീഷ് രാജാവ്: ചാള്‍സ് മൂന്നാമന്
14. നിര്‍മ്മിത ബുദ്ധിയുടെ വികസനത്തിനായി പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ 2026 ജൂലൈയില്‍ രൂപീകരിച്ച സംഘടനയേത്?
വേള്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഓപ്പറേഷന്‍ ഓര്ഗനൈസേഷന് (ഡബ്ല്യുഎഐസിഒ)
- ആസ്ഥാനം: ഷാങ്ഹായ്
- അംഗരാജ്യങ്ങള്‍: റഷ്യയും ചൈനയും പാകിസ്ഥാനും ക്യൂബയും ഉള്‍പ്പെടെ 29 രാജ്യങ്ങള്‍.
15. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ആരാണ്?
അന്റോണിയോ ഗുട്ടെറസ്
16. എഴുപത്തിരണ്ടാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളംതുഴയുന്ന വേഴാമ്പലിന്റെ പേരെന്ത്?
വേഴു
- പേര് നിര്‍ദ്ദേശിച്ചത്: ആലപ്പുഴ സ്വദേശിയായ എ ആര് ശുഐബ്
17. കുടുംബശ്രീയുടെ പൂട്ടിപ്പോയ സൂക്ഷ്മ സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് കുടുംബശ്രീ തിരുവനന്തപുരത്ത് ആരംഭിക്കുന്ന പദ്ധതിയേത്?
പുനര്‍ജ്വാല
18. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ (സിയാല്‍) പുതിയ ചെയര്മാന് ആരാണ്?
വി ഡി സതീശന്, മുഖ്യമന്ത്രി
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “PSC Current Affairs 2026 Malayalam | July 18”