ദേശീയ സിനിമാ പുരസ്കാര ജേതാക്കളായ മമ്മൂട്ടിയും വൈക്കം വിജയലക്ഷ്മിയും
1. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച നടനുള്ള പുരസ്കാരം ലഭിച്ച മലയാള നടന് ആരാണ്?
മമ്മൂട്ടി
- ഭ്രമയുഗത്തിലെ അഭിനയ മികവിനാണ് പുരസ്കാരം.
- കൊടുമണ്‍ പോറ്റിയെന്ന കഥാപാത്രത്തെ ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്.
- ചന്തുചാമ്പ്യനിലെ നായകനായ ഹിന്ദി നടന് കാര്‍ത്തിക് ആര്യന് മമ്മൂട്ടിയുമായി മികച്ച നടനുള്ള പുരസ്കാരം പങ്കുവച്ചു.
- മമ്മൂട്ടിയുടെ നാലാമത് ദേശീയ പുരസ്കാരമാണിത്. അമിത് ബച്ചനും നാല് തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.
- മമ്മൂട്ടിക്ക് മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ (1989), പൊന്തമാട, വിധേയന് (1993), ഡോ ബാബ സാഹേബ് അംബേദ്കര്‍ (ഇംഗ്ലീഷ്, 1998) എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
- മികച്ച നടി: യാമി ഗൗതം (സിനിമ: ആര്‍ട്ടിക്കിള്‍ 370)
- മികച്ചനടനുള്ള പ്രത്യേക ജൂറി പരാമര്‍ശം: ധനുഷ് (സിനിമ: ക്യാപ്റ്റന്‍ മില്ലര്‍)
- മികച്ച സംവിധായകന്: രാജ്കുമാര് പെരിയസ്വാമി (സിനിമ: അമരന്)
- മികച്ച ഗായിക: വൈക്കം വിജയലക്ഷ്മി (ഗാനം: അങ്ങു വാന കോണില്‍, സിനിമ: എആര്‍എം)
- മികച്ച ഛായാഗ്രാഹകന്‍: ഷഹ്നാദ് ജലാല്‍ (സിനിമ: ഭ്രമയുഗം)
- മികച്ച മലയാള സിനിമ: ഫെമിനിച്ചി ഫാത്തിമ (സംവിധായകന്: ഫാസില്‍ മുഹമ്മദ്)
- മികച്ച അനിമേഷന്‍ (നോണ്‍ ഫീച്ചര്‍ വിഭാഗം): ടച്ച്ഡ് ആസ് വാട്ടര്‍ (സംവിധായകന്: ജോഷി ബെനഡിക്ട്, മലയാളി)
- 2024-ല്‍ ജോഷി ബെനഡിക്ടിന്റെ എ കോക്കനട്ട് ട്രീ എന്ന അനിമേഷന്‍ സിനിമയ്ക്കും ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
- സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ: ജൂറി മില്ലര്‍
- ഡോക്യുമെന്ററി വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം: ഭദ്രകാളി നാടകം (സംവിധായകന്: ആനന്ദ ജ്യോതി, മലയാളി)
- 2024-ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് 72-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ക്കായി പരിഗണിച്ചത്.
- ദുല്‍ഖര്‍ സല്‍മാന്റെ ലക്കിഭാസ്കര് (തെലുങ്ക്) മികച്ച സംഭാഷണത്തിനുള്ള ദേശീയ പുരസ്കാരം നേടി.
- ഫീച്ചര്‍ ഫിലം വിഭാഗം പുരസ്കാര നിര്‍ണയ ജൂറി അധ്യക്ഷന്‍: ജയരാജ്
- മികച്ച തിരക്കഥാകൃത്ത്: സുകുമാര്‍ (പുഷ്പ 2)
- മികച്ച ജനപ്രിയ സിനിമ: കല്‍ക്കി 2898
- നവാഗത സംവിധായകന്: രണ്‍ദീപ് ഹൂഡ (സ്വതന്ത്ര വീര്‍ സവര്‍ക്കര്‍)
2. ഇന്ത്യയിലെ ആദ്യ സ്വകാര്യ നിര്‍മ്മിത ഓര്‍ബിറ്റല്‍ റോക്കറ്റായ വിക്രം-1 വിക്ഷേപണ ദൗത്യത്തിന്റെ പേരെന്ത്?
മിഷന് ആഗമന്‍
- വിക്രം 1 നിര്‍മ്മിച്ചത്: സ്കൈറൂട്ട് എയ്റോ സ്പേസ്, ഹൈദരാബാദ്
- വിക്ഷേപണസ്ഥലം: സതീഷ് ധവാന് സ്പേസ് സെന്റര്‍, ശ്രീഹരിക്കോട്ട
- വിക്ഷേപണ തിയതി: 2026 ജൂലൈ 18
- 350 കിലോഗ്രാം ഭാരം വരെ വിക്രം 1 വഹിക്കും
- ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് വിക്രം സാരാഭായിയോടുള്ള ബഹുമാനാര്‍ത്ഥമാണ് റോക്കറ്റിന് വിക്രം എന്ന് പേര് നല്‍കിയത്.
- ബംഗാളുരു ആസ്ഥാനമായുള്ള കോസ്മോസ് ഡയമണ്ട്സ് എന്ന സ്ഥാപനം ലബോറട്ടറിയില്‍ വികസിപ്പിച്ച വജ്രത്തില്‍ നിര്‍മ്മിച്ച താമരപ്പൂവ് ബഹിരാകാശത്തേക്ക് അയച്ചു.
- സ്കൈറൂട്ട് സിഇഒ: പവന്‍കുമാര്‍ ചന്ദന
- ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ഇന്സ്പേസുമായി സഹകരിച്ചാണ് സ്കൈറൂട്ട് വിക്ഷേപണം നടത്തിയത്.
- ഇന്‍സ്പേസ് ചെയര്മാന്: ഡോ പവന്‍കുമാര്‍ ഗോയങ്ക
3. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി 8000 റണ്‍സ് നേടിയ താരം ആരാണ്?
സര് ഗാര്‍ഫീല്‍ഡ് സോബേഴ്സ്
4. 2026 ജൂലൈ 23-ന് സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകാവാഹകര്‍ ആരെല്ലാം?
മീരാഭായ് ചാനുവും ലവ്ലിന ബോര്‍ഗോഹെയ്നും
- ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി ടി ഉഷ
5. 2026-ലെ ജപ്പാന് ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്ന താരം ആരാണ്?
പി വി സിന്ധു
6. 2026 ഫിഫ ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയ രാജ്യമേത്?
ഇംഗ്ലണ്ട്
- 1996-ല്‍ കിരീടം നേടിയതിനുശേഷമുള്ള ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് മെഡല്‍ ആണിത്.
- ഇംഗ്ലണ്ട് ഫ്രാന്‍സിനെ 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി.
- മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ബുകായോ സാക്ക ഹാട്രിക് നേടി.
7. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്രമേളയുടെ വേദി എവിടെ?
തിരുവനന്തപുരം
8. 2026-ലെ ചിന്ത രവീന്ദ്രന് പുരസ്കാരം നേടിയത് ആരാണ്?
ഭാവന
9. 50 വയസ്സ് കഴിഞ്ഞവരിലെ മറവി രോഗത്തിനുള്ള (ഡിമന്‍ഷ്യ) വാക്സിന്റെ പേരെന്ത്?
ഷിങ്ങിള്സ് വാക്സിന്
- വാക്സിന് നിര്‍മ്മാതാവ്: ഗ്ലാക്സോസ്മിത്ക്ലൈന്‍, ബ്രിട്ടന്
10. ബഹിരാകാശത്തെ ഗുരുത്വാകര്ഷണില്ലായ്മ, ബഹിരാകാശ വികരണങ്ങള്‍, ഏകാന്തത എന്നിവ മനുഷ്യശരീരത്തേയും കോശങ്ങളേയും എങ്ങനെ ബാധിക്കുന്നതിനായി ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് ഗവേഷണം നടത്തുന്നതിന് കരാറിലെത്തിയ കേരളത്തിലെ സ്ഥാപനമേത്?
ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
11. 29-ാമത് ദേശീയ ഇ-ഗവേണന്‍സ് സമ്മേളനത്തില്‍ സുവര്‍ണ പുരസ്കാരം നേടിയ ഹൈക്കോടതി ഏത്?
കേരള ഹൈക്കോടതി
- എഐ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി വികസിപ്പിച്ച ഡിസ്ട്രിക്ട് കോര്‍ട്ട് കേസ് മാനേജ്മെന്റ് സിസ്റ്റം ആണ് പുരസ്കാരത്തിന് അര്‍ഹമായത്.
- ജില്ലാതല കോടതികളിലെ കേസ് രേഖകളും നടപടിക്രമങ്ങളും പൂര്‍ണമായി ഡിജിറ്റലാക്കിയ പദ്ധതി: ഡിസ്ട്രിക്ട് കോര്‍ട്ട് കേസ് മാനേജ്മെന്റ് സിസ്റ്റം
- ദേശീയ ഇ-ഗവേണന്‍സ് സമ്മേളന വേദി: ജയ്പൂര്‍
12. പരിസ്ഥിതി സൗഹൃദമായ ഹാപ്പി ഡേയ്സ് എര്‍ത്ത് സാനിറ്ററി നാപ്കിന് അവതരിപ്പിച്ച പൊതുമേഖലാ സ്ഥാപനം ഏത്?
ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലൈഫ്കെയര്‍ (എച്ച്എല്‍എല്‍)
13. തമോഗര്‍ത്തങ്ങള്‍ നക്ഷത്രങ്ങളെ വിഴുങ്ങുന്ന ടൈഡല്‍ ഡിസ്റപ്ഷന് ഇവന്റ് (ടിഡിഇ) എന്ന പ്രതിഭാസത്തെ നിരീക്ഷിക്കുന്നതിനായി നാസ വിക്ഷേപിക്കുന്ന ബഹിരാകാശ ദൂദര്ശിനി ഏത്?
നാന്‍സി ഗ്രേസ് റോമന്‍ സ്പേസ് ടെലിസ്കോപ്പ്
- 11 ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലനിന്നിരുന്ന തമോഗര്ത്തങ്ങളെപ്പോലും കണ്ടെത്താന്‍ നാന്‍സി ഗ്രേസ് റോമന്‍ സാധിക്കും
14. ലോകത്തിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര വ്യോമാഭ്യാസ പ്രകടനം ഏത്?
എക്സര്‍സൈസ് പിച്ച് ബ്ലാക്ക്
- 2026-ല്‍ എക്സര്‍സൈസ് പിച്ച് ബ്ലാക്കില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വിമാനങ്ങള്‍: റഫാല്‍ യുദ്ധവിമാനങ്ങളും സി-17 ഗ്ലോബ്മാസ്റ്റര് ഗതാഗത വിമാനങ്ങളും
- ആദ്യമായിട്ടാണ് റഫാല്‍ പിച്ച് ബ്ലാക്കില്‍ പങ്കെടുക്കുന്നത്.
കറന്റ് അഫയേഴ്സ് സ്രോതസ്സുകള്‍: മലയാള മനോരമ, മാതൃഭൂമി, കേരളകൗമുദി, ദേശാഭിമാനി, മെട്രോവാര്‍ത്ത, ദീപിക, ജനയുഗം
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

