2026-ലെ ഫിഫ ലോകകപ്പ് കിരീടം നേടിയ സ്പെയിന് ടീം
1. 2026-ലെ ഫിഫ ലോകകപ്പ് കിരീട ജേതാക്കള്‍ ആരാണ്?
സ്പെയിന്
- അര്‍ജന്റീനയെ 1-0 എന്ന സ്കോറിന് പരാജയപ്പെടുത്തി
- സ്പെയിനിന്റെ രണ്ടാം ലോകകിരീടമാണിത്.
- സ്പെയിനിന്റെ വിജയഗോള്‍ നേടിയത്: ഫെറാന്‍ ടോറസ്
- സ്പെയിന് ക്യാപ്റ്റന്‍: റോഡ്രിഗസ്
- ലോകകപ്പിലെ മികച്ച യുവതാരം: പൗ കുബാര്‍സി (സ്പെയിന്)
- ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം നേടിയത്: ഉനായ് സിമോന്‍ (സ്പെയിന്)
- ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം നേടിയത്: റോഡ്രി (സ്പെയിന്)
- ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം നേടിയത്: കിലിയന്‍ എംബപെ (ഫ്രാന്‍സ്)
- 2022-ലും കിലിയന്‍ എംബപെ ഗോള്‍ഡന്‍ ബൂട്ട് നേടിയിരുന്നു. 8 ഗോളുകള്‍.
2. 2026-ലെ ഫിഫ ലോകകപ്പില്‍ പിറന്ന റെക്കോര്‍ഡുകള്‍
അവലംബം: മലയാള മനോരമ
- ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം: കിലിയന്‍ എംബപെ, 22 മത്സരങ്ങളില്‍നിന്നും 22 ഗോളുകള്‍
- ലോകകപ്പ് ചരിത്രത്തില്‍ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ആകെ ഗോള്‍ പങ്കാളിത്തമുള്ള താരം: കിലയന്‍ എംബാപെ, 10 ഗോളുകള്‍ + 4 ഗോള്‍ അസിസ്റ്റ്
- ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരം: ലയണല്‍ മെസ്സി, അര്‍ജന്റീന, 34 മത്സരങ്ങള്‍
- ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ അസിസ്റ്റ് എന്ന റെക്കോര്‍ഡ്: ലയണല്‍ മെസ്സി, 12 അസിസ്റ്റുകള്‍
- ഗോള്‍ വഴങ്ങാതെ ഏറ്റവും കൂടുതല്‍ സമയം വല കാത്ത ഗോള്‍ കീപ്പര്‍: ഉനായ് സിമോന്‍, സ്പെയിന്, 650 മിനിറ്റ്
- ആറ് ലോകകപ്പുകളില്‍ കളിക്കുന്ന താരങ്ങള്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍), ലയണല്‍ മെസ്സി (അര്‍ജന്റീന), ഗില്ലര്‍മോ ഒച്ചോവ (മെക്സിക്കോ)
- ആറ് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പോര്‍ച്ചുഗല്‍
- ലോകകപ്പ് ചരിത്രത്തിലെ 1000-ാമത് മത്സരം: ജപ്പാന്- തുനീസിയ
- 60 വര്‍ഷത്തിനിടെ ഒരു ലോകകപ്പ് മത്സരത്തില്‍ ഇരുടീമുകളും നാലോ അതിലധികമോ ഗോള്‍ നേടിയ മത്സരം: ഇംഗ്ലണ്ട് (6)- ഫ്രാന്‍സ് (4), ലൂസേഴ്സ് ഫൈനല്‍
- ലോകകപ്പില്‍ മത്സരിക്കുന്ന ജനസംഖ്യ ഏറ്റവും കുറഞ്ഞ രാജ്യം: ക്യുറസാവോ
- ലോകകപ്പില്‍ ഗോള്‍ നേടുന്ന ചെറിയ രാജ്യം: ക്യുറസോവ
- 1998-ല്‍ ചിലിയ്ക്കുശേഷം, അരങ്ങേറ്റ ലോകകപ്പില്‍ തന്നെ നോക്കൗട്ട് റൗണ്ടില്‍ കടന്ന ടീം: കാബോ വെര്‍ദെ
- ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ലോകകപ്പ്: 2026, 302 ഗോളുകള്‍
- ആദ്യമായി രണ്ടിലധികം ആഫ്രിക്കന്‍ ടീമുകള്‍ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് കടന്ന വര്‍ഷം: 2026, ആകെ 9 ടീമുകള്‍.
- ലോകകപ്പ് ചരിത്രത്തിലെ 3000-ാമത്തെ ഗോള്‍ നേടിയത്: എന്‍സോ ഫെര്‍ണാണ്ടസ്, അര്‍ജന്റീന; ഈജിപ്തിനെതിരെ
3. ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണില്‍ കിരീടം നേടിയ ഇന്ത്യന്‍ താരം ആരാണ്?
പി വി സിന്ധു
- ജപ്പാന്റെ അകാനെ യമഗുച്ചിയെ 21-17, 21-17 എന്ന സ്കോറിന് പരാജയപ്പെടുത്തി.
- 2019-ല്‍ ലോകചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയതിനുശേഷമുള്ള പി വി സിന്ധുവിന്റെ ഏറ്റവും വലിയ വിജയമാണിത്.
- 2024-ല്‍ സയ്യിദ് മോദി ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേത്രിയായശേഷമുള്ള സിന്ധുവിന്റെ ആദ്യ കിരീടമാണ്.
4. 2026 ജൂലൈ 19-ന് അന്തരിച്ച കവിയും വിവര്‍ത്തകനും നാടകപ്രവര്‍ത്തകനുമായ വ്യക്തി മലയാളി ആരാണ്?
എന്‍ രവിശങ്കര്‍ (റാഷ്-71)
5. വേള്‍ഡ് യൂത്ത് കപ്പ് എന്ന ഗോതിയ കപ്പ് 2026-ല്‍ നേടിയ ഇന്ത്യന്‍ ടീമേത്?
മിനര്‍വ എഫ് സി
- ബ്രസീലിനെ തോല്പിച്ചാണ് മിനര്‍വ എഫ് സി കപ്പ് നേടിയത്.
- 2026-ല്‍ ലിവര്‍പൂള്‍ എഫ് സിയെ പരാജയപ്പെടുത്തി ഹെല്‍സിങ്കി കപ്പ് നേടിയിരുന്നു.
6. 2030-ലെ ഫിഫ ലോകകപ്പ് വേദിയാകുന്ന രാജ്യങ്ങള്‍ ഏതെല്ലാം?
മൊറോക്കോ, സ്പെയിന്, പോര്‍ച്ചുഗല്‍
7. ഇംഗ്ലണ്ടിലെ ലോഡ്സ് ക്രിക്കറ്റ് മൈതാനത്തില്‍ ഏകദിന സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റര്‍ ആരാണ്?
രോഹിത് ശര്‍മ്മ, 138 റണ്‍സ്
- രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ നേടി. 39 വയസ്സ്.
8. അഗസ്ത്യമലയ്ക്ക് പുറത്ത് അഗസ്ത്യമല ബുഷ് ഫ്രോഗിനെ കണ്ടെത്തിയത് എവിടെയാണ്?
ദേവികുളം
9. 2026 ജൂലൈയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സന്ദര്‍ശിച്ച രാജ്യങ്ങള്‍ ഏതെല്ലാം?
മോള്‍ഡോവ, നോര്‍ത്ത് മാസിഡോണിയ, റൊമാനിയ
- മോള്‍ഡോവ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു.
10. എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
ശ്യാം ശ്രീനിവാസന്, മുന്ഫെഡറല് ബാങ്ക് എംഡി
11. ചാന്ദ്രദിനം എന്നാണ്?
ജൂലൈ 20
12. വ്യവസായമേഖലയ്ക്ക് വേണ്ടരീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പോര്‍ട്ടല്‍ ഏത്?
ഇഗ്നൈറ്റ്
13. കിമി കെ3 എന്ന എഐ മോഡല്‍ പുറത്തിറക്കിയ ചൈനീസ് കമ്പനി ഏത്?
മൂണ്ഷോട്ട്എഐ
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

