സുകുമാര്‍ സെന്‍, ഇന്ത്യയുടെ ആദ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍: ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നിട്ട് 75 വര്‍ഷം തികയുന്നു: Current Affairs October 2026
1,010 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. 68-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയുടെ വേദി എവിടെ?
കോഴിക്കോട്
- കായികതാരങ്ങള്‍ക്ക് വേദികള്‍ കണ്ടെത്താനും സഹായത്തിനുമായി അവതരിപ്പിച്ച ആപ്പ്: ഒളിമ്പിക്സ് എക്സ്പ്രസ് ആപ്
2. 2026-ല്‍ കേരള സര്‍വകലാശാല ആര്‍ക്കെല്ലാമാണ് ഓണററി ബിരുദം സമര്‍പ്പിച്ചത്?
ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ കെ രാധാകൃഷ്ണന്, നടന് മധു, ചലച്ചിത്രകാരന് ശ്രീകുമാരന്‍ തമ്പി, ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ പി ആര് ശ്രീജേഷ്
3. ചൈനയും ഉത്തര കൊറിയയും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താന്‍ ‘നയതന്ത്രപാലം’ നിര്‍മ്മിച്ചത് ഏത് നദിയിലാണ്?
യാലു നദി
4. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പൊതുതിരഞ്ഞെടുപ്പിന്റെ എത്രാം വാര്‍ഷികമാണ് 2026 ഒക്ടോബര്‍25?
75
- 1951 ഒക്ടോബര്‍ 25 മുതല്‍ 1952 ഫെബ്രുവരി 21 വരെയായിരുന്നു ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നത്.
- ആകെ പോളിങ് സ്റ്റേഷനുകള്‍: 1,32,560
- ആകെ പോളിങ് ബൂത്തുകള്‍: 1,96,084
- ആദ്യ വോട്ട് രേഖപ്പെടുത്തിയ വ്യക്തി: ശ്യാംശരണ് നേഗി
- ഹിമാചല്‍പ്രദേശിലെ കിന്നോറിലെ ചിനി എന്ന ഗ്രാമത്തിലാണ് ശ്യാംശരണ് നേഗി വോട്ട് രേഖപ്പെടുത്തിയത്.
- പോളിങ് ശതമാനത്തില്‍ ഒന്നാമത്: കോട്ടയം
- ആകെ വോട്ടര്‍മാര്‍: 17,32,12,343
- ആകെ ജനസംഖ്യ: 34.8 കോടി
- സാക്ഷരത: 16.6%
5. നിലവിലെ ആര്‍ബിഐ ഗവര്‍ണര്‍ ആരാണ്?
സഞ്ജയ് മല്‍ഹോത്ര
6. ബിലോങ്ങിങ്: എ ജേണി ഓഫ് ലവ് എന്ന ഓര്‍മ്മക്കുറിപ്പുകള്‍ ആരുടേതാണ്?
സോണിയ ഗാന്ധി
7. 2026-ലെ ഓസ്കര് ക്ലൈന്‍ പുരസ്കാരം നേടിയ ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞന്‍ ആരാണ്?
അശോക് സെന്‍
- ഭൗതിക ശാസ്ത്രത്തിലെ പ്രതിഭകളെ ആദരിക്കുന്നതിന് നല്കുന്ന ഓസ്കര് ക്ലൈന്‍ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞനാണ് അശോക് സെന്‍.
- സ്ട്രിങ് തിയറിയുടെ വികാസത്തിന് നല്കിയ സംഭാവനകള്‍ക്കാണ് അശോക് സെന്നിന് ഓസ്കര് ക്ലൈന്‍ പുരസ്കാരം ലഭിച്ചത്.
- സ്റ്റോക്ക്ഹോം സര്‍വകലാശാലയും റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസിന്റെ നൊബേല്‍ കമ്മിറ്റി ഫോര്‍ ഫിസിക്സും സംയുക്തമായിട്ടാണ് ഓസ്കര് ക്ലൈന്‍ പുരസ്കാരം നല്‍കുന്നത്.
- ദ്രവ്യത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ അതിസൂക്ഷ്മ കണികകള്‍ മാത്രമല്ല, നൂലുകള്‍ പോലുള്ള ഘടനകളുമായിരിക്കാമെന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള സിദ്ധാന്തമാണ് സ്ട്രിങ് തിയറി.
- തമോഗര്‍ത്തങ്ങളുടെ സ്വഭാവം, അവയുടെ സവിശേഷതകള്‍ എന്നിവ ആഴത്തില്‍ മനസ്സിലാക്കാന്‍ അശോക് സെന്നിന്റെ പഠനങ്ങള്‍ സഹായിച്ചു.
8. 2026 ഒക്ടോബറില്‍ തായ് വാനില്‍ വീശിയ ചുഴലിക്കാറ്റേത്?
ചാംപി
9. ചെസില്‍ വനിതാ ഇന്റര്‍നാഷണല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് കുറിച്ച ഇന്ത്യന്‍ വംശജ ആരാണ്?
ബോധന ശിവാനന്ദന്
- ലണ്ടനില്‍ വസിക്കുന്ന ബോധന ശിവാനന്ദന് 11-ാം വയസ്സിലാണ് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി നേടിയത്.
- ഹംഗേറിയന്‍ ചെസ് ഇതിഹാസം ജൂഡിത് പോള്‍ഗാര്‍ 38 വര്‍ഷം മുമ്പ് സ്ഥാപിച്ച റെക്കോര്‍ഡാണ് ബോധന ശിവാനന്ദന് തിരുത്തിയത്.
10. ഫോട്ടോപോളിമര് ഷീറ്റുകള്‍ ഉപയോഗിച്ച് മൈക്രോഫ്ളൂയിഡിക് ചിപ്പുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പേറ്റന്റ് ലഭിച്ച കേരളത്തിലെ ഏത് കോളേജിലെ ഗവേഷകര്‍ക്കാണ്?
തിരുവനന്തപു കോളേജ് ഓഫ് എഞ്ചിനീയറിങ്
Current Affairs 2026 October 24 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
