
1. സെപ്തംബറില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ ഇസ്രായേല്‍ ധനമന്ത്രി- ബെസലേല്‍ സ്മോട്രിച്ച്. (മലയാളമനോരമ)
2. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്തംബര്‍ 9-ന്. സ്ഥാനാര്‍ത്ഥികള്‍ സി പി രാധാകൃഷ്ണന് (എന്‍ഡിഎ), ബി സുദര്ശന് റെഡ്ഡി (പ്രതിക്ഷ മുന്നണി). ആകെ വോട്ട് 781. ലോകസഭയില്‍ 542 (ആകെ അംഗങ്ങളുടെ എണ്ണം 543. ഒഴിവ് 1), രാജ്യസഭയില്‍ 239 (ആകെ 245, ഒഴിവ് 6). ഇരുസഭകളിലേയും എല്ലാ അംഗങ്ങള്‍ക്കും വോട്ട് ചെയ്യാം. എല്ലാവരും വോട്ട് ചെയ്താല്‍ ജയിക്കാന്‍ വേണ്ടത് 391 വോട്ടാണ്. ഇതുവരെയുള്ള ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം 2002-ല്‍ ഭൈറോണ്‍ സിങ് ശെഖാവത്തിനാണ്. 149 വോട്ടുകള്‍. (മലയാള മനോരമ)
3. ബ്രഹ്മപുത്രയുടെ പാട്ടുകാരന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഗീതജഞന്‍ ഭൂപന്‍ ഹസാരികയുടെ ജന്മശതാബ്ദി ആഘോഷം സെപ്തംബര്‍ എട്ടിന് ആരംഭിച്ചു. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവാണ്. പത്ഭൂഷണ്‍, പദ്മശ്രീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ചു. ശകുന്ത (1964), പ്രതിധ്വനി (1964), ലോടിഘോട്ടി (1967) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച സംവിധായകനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ ലഭിച്ചു. (മലയാളമനോരമ)
4. വെനീസ് ചലച്ചിത്രോത്സവത്തില്‍ ഹൊറൈസണ്‍സ് വിഭാഗത്തില്‍ ഇന്ത്യക്കാരിയായ അനുപര്‍ണ റോയ് മികച്ച സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ടു. സോങ്സ് ഓഫ് ഫര്ഗൊട്ടന് ട്രീസ് എന്ന സിനിമയാണ് അനുപര്ണയ്ക്ക് പുരസ്കാരം നേടികൊടുത്തത്. (മലയാള മനോരമ)
5. രണ്ടാമത് കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊച്ചി ബ്ലൂ ടൈഗേഴ്സ് നേടി. കൊല്ലം സെയ്ലേഴ്സിനെ 75 റണ്‍സിന് പരാജയപ്പടുത്തി. കൊച്ചി ക്യാപ്റ്റന്‍ സാലി സാംസണ്. ഫൈനലിലെ താരം- വിനൂപ് മനോഹരന് (കൊച്ചി). ടൂര്‍ണമെന്റിന്റെ താരം- അഖില്‍ സ്കറിയ (കാലിക്കറ്റ്), എമര്‍ജിങ് പ്ലെയര്‍- അഭിജിത് പ്രവീണ്‍ (ട്രിവാന്‍ഡ്രം), കൂടുതല്‍ റണ്‍സ് നേടിയതിനുള്ള ഓറഞ്ച് ക്യാപ്- കൃഷ്ണപ്രസാദ് (ട്രിവാന്‍ഡ്രം), കൂടുതല്‍ വിക്കറ്റ് നേടിയതിനുള്ള പര്‍പ്പിള്‍ ക്യാപ്- അഖില്‍ സ്കറിയ (കാലിക്കറ്റ്). (മലയാളമനോരമ)
6. ബീഹാറിലെ രാജ്ഗീറില്‍ നടന്ന പുരുഷ ഹോക്കി ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ 4-1-ന് പരാജയപ്പെടുത്തി. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് ഇന്ത്യ യോഗ്യത നേടി. ഇന്ത്യയുടെ നാലാമത്തെ ഏഷ്യാ കപ്പ് കിരീടമാണിത്. 2003, 2007, 2017 വര്‍ഷങ്ങളിലും ഇന്ത്യ കിരീടം നേടിയിരുന്നു. അടുത്തവര്‍ഷം ബല്‍ജിയത്തിലും നെതര്ലന്ഡ്സിലുമാണ് ലോകകപ്പ് നടക്കുന്നത്. (മലയാള മനോരമ)
7. 2025-ലെ യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അരീന സബലേങ്കയ്ക്ക്. തുടര്‍ച്ചയായി രണ്ടാം തവണയാണ് സബലേങ്ക യുഎസ് ഓപ്പണ്‍ കിരീടം നേടുന്നത്. ഫൈനലില്‍ അമാന്‍ഡ് അനിസിമോവയെ പരാജയപ്പെടുത്തി. (മലയാള മനോരമ)
8. 2025-ലെ യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ കാര്‍ലോസ് അല്‍ക്കാരസ് ചാമ്പ്യനായി. നിലവിലെ ചാമ്പ്യനായ യാനിക് സിന്നറെയാണ് അല്‍ക്കാരസ് പരാജയപ്പെടുത്തിയത്. അല്‍ക്കാരസിന്റെ രണ്ടാം യുഎസ് ഓപ്പണ്‍ കിരീടമാണ്. 2022-ല്‍ കിരീടം നേടിയിരുന്നു. (മലയാള മനോരമ)
9. ഇറ്റാലിയന്‍ ഗ്രാന്‍പ്രീ കാറോട്ട മത്സരത്തില്‍ റെഡ്ബുള്‍ താരം മാക്സ് വെഴ്സ്റ്റപ്പന് ജേതാവായി. (മലയാള മനോരമ)
10. ഗാസയില്‍ ഇസ്രയേല്‍ കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയായ ഹിന്ദ് റജബിന്റെ കഥ പറയുന്ന ദി വോയ്സ് ഓഫ് ഹിന്ദ് റജബിന് 82-ാമത് വെനീസ് ചലച്ചിത്രമേളയില്‍ സില്വര്ലയണ് പുരസ്കാരം. ചിത്രത്തിന്റെ സംവിധായിക- കഹൂത്തര്‍ ബെന്‍ ഹനിയ. (ദേശാഭിമാനി)
11. ഹിമയുഗത്തില്‍ യൂറോപ്പിലേയും ഏഷ്യയിലേയും ഉയര്‍ന്ന പ്രദേശങ്ങളില്‍ കാണപ്പെട്ടിരുന്ന കാട്ടുചോലത്തുമ്പിയെ (ക്രോക്കോത്തെമിസ്) മൂന്നാറില്‍ കണ്ടെത്തി. പശ്ചിമഘട്ടത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കണ്ടിരുന്ന തുമ്പിയാണിത്. (ദേശാഭിമാനി)
12. ലോക സാക്ഷരതാദിനം- സെപ്റ്റംബര്‍ 8
13. ആര്‍ച്ചറി ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം കോംപൗണ്ട് ടീം ഇനത്തില്‍ ഇന്ത്യ സ്വര്‍ണവും മിക്സഡ് ടീമിനത്തില്‍ വെള്ളിയും നേടി. ദക്ഷിണ കൊറിയയിലെ ഗ്വാഞ്ജു ആണ് വേദി. (മാതൃഭൂമി)
14. കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി താരം കെ രാകേഷ് പിള്ള അന്തരിച്ചു. (മാതൃഭൂമി)
15. പ്രമുഖ ബാലസാഹിത്യകാരന്‍ മുരളീധരന് ആനാപ്പുഴ (77) അന്തരിച്ചു. (മാതൃഭൂമി)