ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. മുന്‍ കെനിയന്‍ പ്രധാനമന്ത്രി കൂത്താട്ടുകുളത്ത് അന്തരിച്ചു
സ്രോതസ്സ്: മലയാള മനോരമ
- കെനിയയുടെ മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ റയ്ല അമോലോ ഒഡിങ്ക (80) അന്തരിച്ചു.
- എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് വച്ചാണ് അന്ത്യം.
- ഒഡിങ്ക 2008 മുതല്‍ 2013 വരെയാണ് കെനിയയുടെ പ്രധാനമന്ത്രി ആയിരുന്നത്.
2. അഹമ്മദാബാദ് കോമണ്‍വെല്‍ത്ത് ഗെയിംസ് വേദി
സ്രോതസ്സ്: മലയാള മനോരമ
- 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വേദി: അഹമ്മദാബാദ്
- നൈജീരിയയിലെ അബുജയുമായിട്ടാണ് അഹമ്മദാബാദ് മത്സരിച്ചത്.
- 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഡല്‍ഹിയില്‍ വച്ച് നടന്നിരുന്നു.
3. ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം
സ്രോതസ്സ്: മലയാള മനോരമ
- 2025 ഒക്ടോബറില്‍ ഇന്ത്യന്‍ സന്ദര്‍ശനം നടത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി: ഹരിണി അമരസൂര്യ
- 2024 ഡിസംബറില്‍ പ്രധാനമന്ത്രിയായ ഹരിണി അമരസൂര്യയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.
4. അതിദരിദ്രരില്ലാ കേരളം
സ്രോതസ്സ്: മലയാള മനോരമ
- അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം: കേരളം
- അതിദരിദ്രരില്ലാത്ത കേരളത്തിന്റെ പ്രഖ്യാപനം നടത്തുന്ന തിയതി: 2025 നവംബര്‍ 1
- സംസ്ഥാനത്ത് അതിദരിദ്രരായി കണ്ടെത്തിയ 64,006 കുടുംബങ്ങളെയാണ് ദാരിദ്ര്യത്തില്‍നിന്നും കരകയറ്റിയത്.
- നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് അതിദരിദ്രരില്ലാ കേരളത്തിന്റെ പ്രഖ്യാപനം നടത്തുക.
5. തൊഴിലില്ലായ്മ നിരക്കില്‍ വര്‍ദ്ധനവ്
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയിലെ പ്രതിമാസ തൊഴിലില്ലായ്മ നിരക്കില്‍ വര്‍ദ്ധനവ്.
- സെപ്തംബര്‍ മാസത്തില്‍ 5.2 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഇത് ഓഗസ്റ്റില്‍ 5.1 ശതമാനം ആയിരുന്നു.
- കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയം ആണ് തൊഴിലില്ലായ്മ നിരക്ക് പ്രസിദ്ധീകരിക്കുന്നത്.
6. അസ്ത്ര മാര്‍ക്ക് 2 മിസൈല്‍
സ്രോതസ്സ്: മലയാള മനോരമ
- വ്യോമസേനയുടെ എയര്‍ ടു എയര്‍ മിസൈല്‍
- വികസിപ്പിച്ചത്: ഡി ആര് ഡി ഒ
- അസ്ത്രയുടെ ആക്രമണ പരിധി 200 കിലോമീറ്ററിന് മുകളിലേക്ക് ഉയര്‍ത്തും.
7. ക്രിസ്റ്റ്യാനോയ്ക്ക് റെക്കോര്‍ഡ്
സ്രോതസ്സ്: മലയാള മനോരമ
- ലോകകപ്പ് ഫുട്ബോള്‍ യോഗ്യത മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്.
- ഹംഗറിക്കെതിരായ മത്സരത്തിലാണ് ക്രിസ്റ്റ്യാനോ റെക്കോര്‍ഡ് കുറിച്ചത്.
- പോര്‍ച്ചുഗല്‍ എതിരില്ലാത്ത രണ്ടിന് ഗോളിന് വിജയിച്ച മത്സരത്തില്‍ രണ്ട് ഗോളുകളും നേടിയത് ക്രിസ്റ്റിയാനോ ആണ്.
- 50 യോഗ്യതാ മത്സരങ്ങൡനിന്നും ക്രിസ്റ്റ്യാനോ 41 ഗോളുകള്‍ നേടി.
- ഗ്വാട്ടിമാലയുടെ മുന്‍താരം കാര്‍ലോസ് റൂയിസിന്റെ റെക്കോര്‍ഡാണ് ക്രിസ്റ്റ്യാനോ മറികടന്നത്.
8. ഇഎസ്ജി നയം
സ്രോതസ്സ്: ദേശാഭിമാനി
- ഉത്തരവാദിത്വ- സുസ്ഥിര വ്യവസായ വികസനത്തില്‍ ഊന്നുന്ന ഇഎസ്ജി നയം പ്രഖ്യാപിക്കുന്ന ആദ്യത്തെ സംസ്ഥാനം: കേരളം
9. ഫോം കയറില്‍ ലയിക്കും
സ്രോതസ്സ്: ദേശാഭിമാനി
- ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡിനെ കേരള സംസ്ഥാന കയര്‍ കോര്‍പറേഷനില്‍ ലയിപ്പിക്കും.
- വ്യവസായ വകുപ്പിന് കീഴില്‍ സമാന സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ലയിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
10. സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സ്
സ്രോതസ്സ്: ദേശാഭിമാനി
- വേദി: തിരുവനന്തപുരം
- ഗുഡ് വില്‍ അംബാസഡര്‍: കീര്‍ത്തി സുരേഷ്
- ബ്രാന്‍ഡ് അംബാസഡര്‍: സഞ്ജു സാംസണ്
11. ഗോള്‍ അസിസ്റ്റ്: മെസിക്ക് റെക്കോര്‍ഡ്
സ്രോതസ്സ്: ദേശാഭിമാനി
- രാജ്യാന്തര ഫുട്ബോളില്‍ കൂടുതല്‍ തവണ ഗോള്‍ അടിക്കാന്‍ സഹായം ഒരുക്കിയതിന്റെ റെക്കോര്‍ഡ് അര്‍ജന്റീനയുടെ ലയണല്‍ മെസ്സിക്ക്
- ഇതുവരെ ലയണല്‍ മെസ്സി 60 ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്തു.
- ബ്രസീല്‍ താരം നെയ്മറിന്റെ (59) റെക്കോര്‍ഡാണ് മെസ്സി മറികടന്നത്.
12. ഇന്ത്യ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍
സ്രോതസ്സ്: ദേശാഭിമാനി
- യുഎന്നിന്റെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
- 2026 ജനുവരി 1 മുതല്‍ 2028 വരെയാണ് കാലയളവ്.
- 2006-ല്‍ രൂപീകരിച്ച കൗണ്‍സിലില്‍ 2011, 2018, 2025 വര്‍ഷങ്ങളില്‍ ഒഴികെയുള്ള വര്‍ഷങ്ങളില്‍ ഇന്ത്യ അംഗമായിരുന്നു.
- യുഎന്‍ പൊതുസഭയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
- ആകെ അംഗസംഖ്യ: 47
13. ഹിന്ദിയെ നിയന്ത്രിക്കാന്‍ തമിഴ്നാട്
സ്രോതസ്സ്: ദേശാഭിമാനി
- ഹിന്ദി ഭാഷയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ബില്‍ അവതരിപ്പിക്കുന്ന സംസ്ഥാനം: തമിഴ്നാട്
14. ബാങ്കുകളെ ലയിപ്പിക്കും; 2027-ല്‍
സ്രോതസ്സ്: മാതൃഭൂമി
- രാജ്യത്ത് ശക്തമായ വലിയ ബാങ്കുകളെ സൃഷ്ടിക്കുന്നതിനായി ചെറുകിട ബാങ്കുകളെ വലിയ ബാങ്കുകളില്‍ ലയിപ്പിക്കും.
- ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയെ പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എസ്ബിഐ എന്നിവയില്‍ ലയിപ്പിക്കാനാണ് പദ്ധതി.
- 2017-ല്‍ ഇന്ത്യയില്‍ 27 പൊതുമേഖലാ ബാങ്കുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ ഇപ്പോള്‍ 12 ബാങ്കുകളാണുള്ളത്.
15. ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക: യുഎസിനും ഇന്ത്യയ്ക്കും വീഴ്ച്ച
സ്രോതസ്സ്: മാതൃഭൂമി, എപിഎന്ലൈവ്.കോം
- ലോക രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളുടെ കരുത്തിനെ സൂചിപ്പിക്കുന്ന ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡെക്സില്‍ യുഎസിനും ഇന്ത്യയ്ക്കും വീഴ്ച്ച.
- ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ യുഎസിന് 12-ാം സ്ഥാനമാണുള്ളത്.
- 20 വര്‍ഷത്തിനിടെയില്‍ ആദ്യമായി യുഎസ് ആദ്യ പത്ത് സ്ഥാനങ്ങളില്‍നിന്നും പുറത്തായി.
- ഇന്ത്യ 2024-ലെ 80-ാം സ്ഥാനത്തുനിന്നും 2025-ല്‍ 85-ാം സ്ഥാനത്തേക്ക് വീണു.
- ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുള്ളത് സിങ്കപ്പൂരിനാണ്. ദക്ഷിണ കൊറിയ രണ്ടാമതും ജപ്പാന് മൂന്നാമതും ആണ്.
- ചൈന 94-ല്‍നിന്നും 64-ാം സ്ഥാനത്തെത്തി.
- മുന്‍കൂര്‍ വിസയില്ലാതെ എത്ര രാജ്യങ്ങള്‍ സന്ദര്‍ശിക്കാം എന്നതിന്റെ അടിസ്ഥാനത്തിലാണ് പാസ്പോര്‍ട്ടിന്റെ കരുത്ത് കണക്കാക്കുന്നത്.
16. ശക്തിക്ക് റെക്കോര്‍ഡ്
സ്രോതസ്സ്: മാതൃഭൂമി
- ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ സൗജന്യമായി ബസ് യാത്ര ചെയ്തതിനുള്ള ലോക റെക്കോര്‍ഡ് കര്‍ണാടക സര്‍ക്കാരിന്റെ ശക്തി പദ്ധതിക്ക്
- ലണ്ടന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ പദ്ധതി ഇടംനേടി.
തസ്തികകളും പദവികളും
- ഗൂഗിള്‍ ക്ലൗഡ്സ് സിഇഒ: തോമസ് കുര്യന്. നെറ്റ് ആപ്പ് സിഇഒ: ജോര്‍ജ് കുര്യന്. മലയാളികളായ ഇരുവരും സഹോദരങ്ങളാണ്.
- കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി: ഡോ ജിതേന്ദ്രസിങ്
- ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ സിഇഒയും മാനേജിങ് ഡയറക്ടറുമായി നിയമിതനായ ആദ്യ ഇന്ത്യാക്കാരന്: തരുണ്‍ ഗാര്‍ഗ്
പുരസ്കാരങ്ങള്‍
- എം വി രാഘവന് മെമ്മോറിയല്‍ ട്രസ്റ്റിന്റെ എംവിആര്‍ പുരസ്കാരം സിപിഐഎം നേതാവ് എസ് രാമചന്ദ്രന്‍പിള്ളയ്ക്ക്. ഒരു ലക്ഷം രൂപയാണ് പുരസ്കാരത്തുക.
- പി വി തമ്പി എന്‍ഡോവ്മെന്റ് പരിസ്ഥിതി പുരസ്കാരം കണ്ടല്‍ച്ചെടി സംരക്ഷണ പ്രവര്‍ത്തകനായ സുരേന്ദ്രന് ധര്‍മടത്തിന്.
ദിനങ്ങളും വേദികളും
- ഒക്ടോബര്‍ 16: ലോക ഭക്ഷ്യദിനം
- യാനം ട്രാവല്‍ ലിറ്റററി ഫെസ്റ്റ് വേദി: വര്‍ക്കല
- കൈത്തറി കോണ്‍ക്ലേവ് വേദി: കണ്ണൂര്‍
പദ്ധതികള്‍
- സുരക്ഷയ്ക്കൊരു വാഗ്ദാനം (A promise to protect): കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളും ലൈംഗിക ചൂഷണങ്ങളും പ്രതിരോധിക്കാന്‍ കുടുംബ ശ്രീ തിരുവനന്തപുരം ജില്ലാ മിഷന് നടത്തുന്ന ക്യാമ്പയിന്.
- ആകാശ മിഠായികള്‍: ലഹരി ഉള്‍പ്പെടെയുള്ള ഭീഷണികളില്‍നിന്നും കൗമാരത്തെ കരകയറ്റാന്‍ സംഘടിപ്പിച്ച ജീവിതോത്സവം ചലഞ്ചില്‍ പങ്കെടുത്ത് പരിശീലനം നേടിയ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നല്കിയ പേരാണ് ആകാശ മിഠായികള്‍.
ചരമം
1. സിനിമ, സീരിയല്‍ നടന് പങ്കജ് ധീര്‍ അന്തരിച്ചു. മഹാഭാരതം സീരിയലില്‍ കര്‍ണന്റെ വേഷം അഭിനയിച്ചത് പങ്കജ് ധീര്‍ ആയിരുന്നു. കെ മധു സംവിധാനം ചെയ്ത രണ്ടാം വരവ് എന്ന മലയാള സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
2. സംഗീതകാരന് കൊച്ചിന് ബഷീര്‍ (77) അന്തരിച്ചു.