ഈ ഫീച്ചര്‍ ഇമേജ് എഐ നിര്‍മ്മിതമാണ്.
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ക്ലിക്ക് ചെയ്യുക
1. കര്‍ണൂല്‍ ബസ് അപകടം
സ്രോതസ്സ്: മലയാള മനോരമ
- കര്‍ണൂലില്‍ സ്വകാര്യ ബസിന് തീപിടിച്ച് 20 പേര് കൊല്ലപ്പെട്ടു.
2. മനോഹരമായ, സുഗന്ധമുള്ള പുഷ്പം
സ്രോതസ്സ്: മലയാള മനോരമ
- 2025 ഒക്ടോബറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റിന്റെ പേര്: മൊന് ന്ത
- പേര് നിര്‍ദ്ദേശിച്ച രാജ്യം: തായ്ലാന്ഡ്
- മൊന് ന്ത എന്നാല്‍ തായ് ഭാഷയില്‍ മനോഹരമായ, സുഗന്ധമുള്ള പുഷ്പം എന്നാണ് അര്‍ഥം
3. ടര്‍ബോ ട്രെയ്നര്‍-40
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച പരിശീലന വിമാനം: ഹിന്ദുസ്ഥാന്‍ ടര്‍ബോ ട്രെയ്നര്‍-40
- ഹിന്ദുസ്ഥാന്‍ ടര്‍ബോര്‍ ട്രെയ്നര്‍- 40 പരമ്പരയിലെ ആദ്യ പതിപ്പിന്റെ പേര്: ടിഎച്ച് 4001
- വ്യോമ സേനയ്ക്കുവേണ്ടി പരിശീലന വിമാനം നിര്‍മ്മിച്ചത് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ആണ്.
4. വള്ളിയമ്മ മുനുസ്വാമിയുടെ പ്രതിമ സ്ഥാപിച്ചു
സ്രോതസ്സ്: മലയാള മനോരമ
- മഹാത്മാഗാന്ധിക്കൊപ്പം ദക്ഷിണാഫ്രിക്കയില്‍ വര്ണവിവേചനത്തിന് എതിരെ പോരാടിയ തമിഴ്നാട്ടുകാരി വള്ളിയമ്മ മുനുസ്വാമിയുടെ പ്രതിമ ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി സ്ഥാപിച്ച ടോള്‍സ്റ്റോയ് പാമില്‍ സ്ഥാപിച്ചു.
- മഹാത്മാഗാന്ധി 1910-ലാണ് ടോള്‍സ്റ്റോയ് ഫാം സ്ഥാപിച്ചത്.
- ഗാന്ധിജി എഴുതിയ സത്യഗ്രഹ ഇന്‍ സൗത്ത് ആഫ്രിക്ക എന്ന പുസ്തകത്തില്‍ വള്ളിയമ്മയെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
- ജയില്‍വാസം അനുഷ്ഠിക്കവേ രോഗംബാധിച്ച് 16-ാം വയസില്‍ വള്ളിയമ്മ മരിച്ചു
5. പോഷണ്‍ പദ്ധതി നമ്പരില്‍ മാറ്റം
സ്രോതസ്സ്: മലയാള മനോരമ
- പോഷണ്‍ പദ്ധതി, പ്രധാനമന്ത്രി മാതൃവന്ദന യോജന (പിഎംഎംവിഐ) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട പുതിയ ടോള്‍ ഫ്രീ നമ്പര്‍: 1515
- പഴയ നമ്പര്‍: 14408
- കുട്ടികള്‍, കൗമാരക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്താന്‍ വനിത-ശിശു വികസന മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതിയാണ് പോഷണ്‍.
- ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സാമ്പത്തിക സഹായം നല്കുന്ന പദ്ധതി: പിഎംഎംവിവൈ
6. 24 അവേഴ്സ് അനിമേഷന്‍ കോണ്ടസ്റ്റ് വിജയികള്‍
സ്രോതസ്സ്: മലയാള മനോരമ
- രാജ്യാന്തര അനിമേഷന്‍ മത്സരത്തില്‍ മലയാളികള്‍ അടങ്ങുന്ന ടീമിന് പുരസ്കാരം.
- 24 അവഴേസ് അനിമേഷന്‍ കോണ്ടസ്റ്റില് കോഴിക്കോട് രാമനാട്ടുകര സ്വദേശി അസീല്‍ പാഷ, അടൂര്‍ സ്വദേശി എസ് ബാലശങ്കര്‍, കൊല്‍ക്കത്ത സ്വദേശി അരിന്‍ ബന്ദോപാധ്യായ, പൂനെ സ്വദേശി ആദിത്യ രവി പവാര്‍ എന്നിവര്‍ക്കാണ് പുരസ്കാരം
- ഇവര്‍ ഐഐടി ഗുവഹാത്തിയിലെ വിദ്യാര്‍ത്ഥികളാണ്.
- ആദ്യമായിട്ടാണ് 24 അവേഴ്സ് അനിമേഷന്‍ കോണ്ടസ്റ്റില് ഇന്ത്യക്കാര്‍ വിജയിക്കുന്നത്.
7. ഫെഡറല്‍ ബാങ്കില്‍ ബ്ലാക്സ്റ്റോണ്‍ നിക്ഷേപം
സ്രോതസ്സ്: മലയാള മനോരമ
- ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കില്‍ യുഎസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്സ്റ്റോണ്‍ നിക്ഷേപം നടത്തും.
- ബാങ്കിന്റെ 9.99 ശതമാനം ഓഹരികള്‍ ബ്ലാക്സ്റ്റോണിന് ലഭിക്കും.
- ന്യൂയോര്‍ക്ക് ആസ്ഥാനമായ ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമാണ് ബ്ലാക്സ്റ്റോണ്‍.
8. അഫ്ഗാനും തടയും ജലം
സ്രോതസ്സ്: മാതൃഭൂമി
- പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് തടയാന്‍ കാബൂള്‍ നദിയുടെ പ്രധാന പോഷകനദിയായ കുനാറില്‍ അഫ്ഗാനിസ്ഥാന് അണക്കെട്ട് നിർമ്മിക്കും.
- പാക്കിസ്ഥാനില്‍ ചിത്രാല്‍ എന്നാണ് കുനാർ നദി അറിയപ്പെടുന്നത്.
- ഉത്ഭവം: പാക്കിസ്ഥാനോട് ചേര്‍ന്ന ബ്രോഘില് ചുരത്തിനടുത്ത് ഹിന്ദുക്കുഷ് മലനിരകളില്‍.
പുരസ്കാരം
1. കെ പി കേശവമേനോന് പുരസ്കാരം മുന്‍ മന്ത്രി എ കെ ബാലന് ലഭിച്ചു.
ചരമം
1. ഇന്ത്യന്‍ പരസ്യമേഖലയിലെ ഇതിഹാസമായ പീയൂഷ് പാണ്ഡെ അന്തരിച്ചു. കാന്‍ ലയണ്‍ മേളയില്‍ ആദ്യമായി ലയണ്‍ ഓഫ് സെന്റ് മാര്‍ക്ക് നേടുന്ന ആദ്യ ഏഷ്യക്കാരാണ് പീയുഷും സഹോദരന് പ്രസൂന്‍ പാണ്ഡെയും.
2. യുഎന്‍ ഇന്‍ഡസ്ട്രിയല്‍ ഡവലെപ്മെന്റ് ഓര്‍ഗനൈസേഷന്റെ മുന്‍ മുഖ്യ ഉപദേഷ്ടാവായിരുന്ന മലയാളി വി കെ എസ് മേനോന് (90) അന്തരിച്ചു. ലോകത്തെ മികച്ച 300 മാനേജ്മെന്റ് ലീഡേഴ്സില്‍ ഒരാളായി അമേരിക്കന്‍ ബയോഗ്രാഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്തിട്ടുണ്ട്.
Buy Nivia Pro Encounter 10.0 Football Stud for Men/Comfortable and Lightweight/Sports Shoe