1. കേരളത്തിലെ ഭൗമസൂചിക ഉല്പന്നങ്ങളും തനതു കരകൗശല വസ്തുക്കളും വിപണനം ചെയ്യുന്നതിനുള്ള യൂണിറ്റി മാള്‍ സ്ഥാപിക്കുന്നത് എവിടെ?
പള്ളിപ്പുറം കിന്‍ഫ്ര പാര്‍ക്ക്, തിരുവനന്തപുരം
2. ഇന്ത്യയില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിരോധിക്കുന്ന സംസ്ഥാനം ഏത്?
കര്‍ണാടകം
3. ഇന്ത്യയില്‍ 13 വയസ്സിന് താഴെയുള്ളവരില്‍ സാമൂഹ്യമാധ്യമ ഉപയോഗം നിരോധിക്കുന്ന സംസ്ഥാനം ഏത്?
ആന്ധ്രാപ്രദേശ്
4. 2025-ല്‍ 16 വയസ്സിന് താഴെയുള്ളവരില്‍ സാമൂഹ്യമാധ്യമ ഉപയോഗം നിരോധിച്ച ലോകത്തിലെ ആദ്യ രാജ്യമേത്?
ഓസ്ട്രേലിയ
5. 2026 മാര്‍ച്ച് 18-ന് 16 വയസ്സിന് താഴെയുള്ളവരില്‍ സാമൂഹ്യ മാധ്യമ ഉപയോഗ നിരോധനം നിലവില്‍വരുന്ന രാജ്യമേത്?
ഇന്തോനേഷ്യ
6. കേരളത്തില്‍ 2026-ല്‍ വേനല്‍മഴ വൈകിച്ച കാലാവസ്ഥാ പ്രതിഭാസം ഏത്?
എല്‍നിനോ
- പസഫിക് സമുദ്രത്തില്‍ കാണപ്പെടുന്ന പ്രതിഭാസമാണ് എല്‍നിനോ
7. 2026 മാര്‍ച്ച് 7-ന് ജന്മ ശതാബ്ദി ആഘോഷിച്ച മലയാള കവി ആരാണ്?
ചെമ്മനം ചാക്കോ
8. ചിത്രകലയിലെ സംഭാവനകള്‍ക്കായി എക്സ്പ്രഷന്‍ ഏര്‍പ്പെടുത്തിയ രണ്ടാമത് അമൃത ഷെര്‍ഗില്‍ പുരസ്കാരം നേടിയത് ആര്?
മോബി സജീവ്
9. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെയില്‍ കൊച്ചിയില്‍ അഭയം തേടിയ ഇറാന് യുദ്ധക്കപ്പല്‍ ഏത്?
ഐആര്‍ഐഎസ് ലാവന്
10. കുട്ടികളിലെ കാഴ്ച്ചക്കുറവ് പരിഹരിക്കാന്‍ കുറഞ്ഞ നിരക്കില്‍ മികച്ച ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയേത്?
ദൃഷ്ടി
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 6-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2 thoughts on “ഇന്നത്തെ കറന്റ് അഫയേഴ്സ് 7 മാര്‍ച്ച് 2026 (Kerala PSC Current Affairs 7 March 2026)”