നവംബര്‍ 9-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയ വേണ്ട
സ്രോതസ്സ്: മലയാള മനോരമ
- 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയെ നിരോധിക്കുന്ന യൂറോപ്യന്‍ രാജ്യം: ഡെന്മാര്ക്ക്
2. യുപിയില്‍ ദിനോസര്‍ ഫോസില്‍ കണ്ടെത്തി
- ട്രൈസെറടോപ്സ് എന്ന ദിനോസറിന്റെ ഫോസില്‍ ഉത്തര്‍പ്രദേശില്‍ കണ്ടെത്തി.
- ഏകദേശം 6.8 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ദിനോസര്‍ ആണ് ട്രൈസറടോപ്സ്.
- യുപിയിലെ സഹാരന്‍പൂര്‍ ജില്ലയിലെ സഹന്സാര നദിക്കരയില്‍നിന്നാണ് ഫോസില്‍ കണ്ടെത്തിയത്.
- വടക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ ഭാഗത്ത് ഇവയുടെ ഫോസിലുകള്‍ ധാരാളം കണ്ടെത്തിയിട്ടുണ്ട്.
- ഇവയ്ക്ക് മൂന്ന് കൊമ്പുകള്‍ ഉണ്ട്.
3. കോപ് 30 വേദി ബ്രസീലില്‍
സ്രോതസ്സ്: മലയാള മനോരമ
- 30-ാമത് യുഎന്‍ കാലാവസ്ഥ ഉച്ചകോടി വേദി (കോപ് 30): ബ്രസീല്‍
- ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളിലേക്കുള്ള പ്രവേശന വാതിലായ ബെലെം എന്ന നഗരത്തിലാണ് ഉച്ചകോടി നടക്കുന്നത്.
- ആമസോണ്‍ നദിക്കരയിലെ നഗരമാണ് ബെലെം.
- വനസംരക്ഷണത്തിനായി ബ്രസീല്‍ മുന്‍കൈയെടുത്ത് ആരംഭിച്ച കൂട്ടായ്മ: ട്രോപ്പിക്കല്‍ ഫോറസ്റ്റ് ഫോറെവര്‍ ഫെസിലിറ്റി.
- ഇന്ത്യ ട്രോപ്പിക്കല്‍ ഫോറസ്റ്റ് ഫോറെവര്‍ ഫെസിലിറ്റിയിലെ നിരീക്ഷക രാജ്യം ആണ്.
- വനസംരക്ഷണത്തിനും വനവല്ക്കരണത്തിനുമായി ഉഷ്ണമേഖലാ രാജ്യങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയാണ് ട്രോപ്പിക്കല്‍ ഫോറസ്റ്റ്സ് ഫോറെവര്‍ ഫെസിലിറ്റി കൂട്ടായ്മയുടെ ലക്ഷ്യം.
- 12,500 കോടി ഡോളര്‍ സമാഹരിക്കും.
4. ആദിത്യയുടെ കണ്ടെത്തല്‍ പഠിക്കാന്‍ നാസ
സ്രോതസ്സ്: മലയാള മനോരമ
- സൂര്യന്റെ ബാഹ്യാന്തരീക്ഷമായ കൊറോണ പുറന്തള്ളുന്ന കൊറോണ മാസ് ഇജക്ഷനെ കുറിച്ച് പഠിക്കാന്‍ നാസ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സുമായി സഹകരിക്കും.
- ഐഎസ്ആര്‍ഒയുടെ സൗരദൗത്യമായ ആദിത്യ ശേഖരിച്ച വിവരങ്ങള്‍ നാസ വിശകലനം ചെയ്യും.
- കൊറോണ മാസ് ഇജക്ഷന്റെ ഒരു ഘന സെന്റിമീറ്ററില്‍ 37 കോടി ഇലക്ട്രോണുകള്‍ ഉണ്ടെന്ന് ആദിത്യ കണ്ടെത്തിയിരുന്നു.
5. മിന്നല്‍ അര്‍ധ സെഞ്ച്വറി റെക്കോര്‍ഡ്
സ്രോതസ്സ്: മലയാള മനോരമ
- ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അതിവേഗ അര്‍ധ സെഞ്ച്വറിയെന്ന ലോക റെക്കോര്‍ഡ് നേടിയ ഇന്ത്യന്‍ താരം: ആകാശ് ചൗധരി
- രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മേഘാലയയുടെ ആകാശ് ചൗധരിയാണ് 11 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ചത്.
- തുടര്‍ച്ചയായി എട്ട് സിക്സുകള്‍ ആകാശ് ചൗധരി നേടി.
- ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഓരോവറില്‍ ആറ് സിക്സുകള്‍ നേടിയ മൂന്നാമത്തെ ബാറ്റര്‍ എന്ന റെക്കോര്‍ഡ് ആകാശ് ചൗധരി നേടി.
- വെസ്റ്റ് ഇന്‍ഡീസ് താരം ഗാരി സോബേഴ്സും ഇന്ത്യന്‍ താരം രവിശാസ്ത്രിയും ഓരോവറില്‍ ആറ് സിക്സുകള്‍ നേടിയിട്ടുണ്ട്.
- പേസ് ബോളറായ ആകാശ് അരുണാചല്‍പ്രദേശിനെതിരെ എട്ടാമനായി ഇറങ്ങിയാണ് റെക്കോര്‍ഡ് പ്രകടനം നടത്തിയത്.
6. ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ഓസ്ട്രേലിയന്‍ പൗരത്വം ഉപേക്ഷിച്ച് റയാന്
സ്രോതസ്സ്: മലയാള മനോരമ
- ഓസ്ട്രേലിയന്‍ പൗരത്വം ഉപേക്ഷിച്ച്, ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ അംഗമായ താരം: റയാന് വില്യംസ്
- വിദേശത്ത് കളിക്കുന്ന ഇന്ത്യന്‍ വംശജരെ ടീമില്‍ എത്തിക്കാനുള്ള അഖിലേന്ത്യാ ഫുട്ബോള്‍ അസോസിയേഷന്റെ തീരുമാന പ്രകാരം ഇന്ത്യന്‍ ടീമിലെത്തിയ ആദ്യ താരമാണ് റയാന് വില്യംസ്.
- ബ്രസീലുകാരനായ അബ്നീത് ഭാര്ടിയുമായി അസോസിയേഷന് ചര്ച്ചചകളിലാണ്.
ചരമം
- മുന്‍ കേരള സര്‍വകലാശാല വിസി ഡോ വി പി മഹാദേവന് പിള്ള അന്തരിച്ചു.
