നവംബര്‍ 10-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
1. കാര്‍ സ്ഫോടനം: 8 മരണം
സ്രോതസ്സ്: മലയാള മനോരമ
- 2025 നവംബര്‍ 10-ന് ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സിഎന്‍ജി കാര്‍ സ്ഫോടനത്തില്‍ എട്ട് പേര് മരിച്ചു.
2. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി
സ്രോതസ്സ്: മലയാള മനോരമ, , ദേശാഭിമാനി
- കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 9, 11 തിയതികളില്‍ നടക്കും.
- വോട്ടെണ്ണല്‍: ഡിസംബര്‍ 13-ന്
- മട്ടന്നൂര്‍ നഗരസഭ ഒഴികെ 1199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നത്.
- കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 21,900 വാര്‍ഡുകള്‍ ആണ് ഉണ്ടായിരുന്നത്.
- ഈ വര്‍ഷം വാര്‍ഡ് പുനര്‍വിഭജനം (ഡീലിമിറ്റേഷന്‍) നടത്തിയത് കാരണം മട്ടന്നൂര്‍ നഗരസഭകളിലേത് അടക്കം വാര്‍ഡുകളുടെ എണ്ണം 23,612 ആയി വര്‍ദ്ധിച്ചു.
- പുതുതായി 1,712 വാര്‍ഡുകള്‍ രൂപീകരിച്ചു.
- മട്ടന്നൂര്‍ നഗരസഭ ഭരണസമിതിയുടെ കാലാവധി 2027 സെപ്റ്റംബര്‍ 10-നാണ് അവസാനിക്കുന്നത്.
- കേരളത്തില്‍ ആകെ 1200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉണ്ട്.
- പഞ്ചായത്തുകള്‍: 941, വാര്‍ഡുകള്‍: 17,337
- ബ്ലോക്ക് പഞ്ചായത്ത്: 152. ഡിവിഷനുകള്‍: 2,267.
- ജില്ലാപഞ്ചായത്ത്: 14. ഡിവിഷന്: 346.
- നഗരസഭ: 87. വാര്‍ഡുകള്‍: 3241.
- കോര്പറേഷന്: 6. വാര്‍ഡുകള്‍: 421.
- 2011-ലെ സെന്‍സസ് അനുസരിച്ചാണ് വാര്‍ഡുകള്‍ പുനക്രമീകരിച്ചത്.
3. ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്: സമ്രാട്ട് റാണയ്ക്ക് സ്വര്‍ണം
സ്രോതസ്സ്: മലയാള മനോരമ
- ഐഎസ്എസ്എഫ് ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സമ്രാട്ട് റാണയ്ക്ക് സ്വര്‍ണം.
- പുരുഷ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ഇരുപതുകാരനായ സമ്രാട്ട് സ്വര്‍ണം നേടിയത്.
- പുരുഷ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹരിയാന സ്വദേശിയായ സമ്രാട്ട്.
4. ബ്രസീലിയന്‍ ഗ്രാന്‍പ്രീ
സ്രോതസ്സ്: മലയാള മനോരമ
- ഫോര്‍മുല വണ്‍ ബ്രസീലിയന്‍ ഗ്രാന്‍പ്രിയില്‍ ലാന്‍ഡോ നോറിസ് ജേതാവായി.
- സ്റ്റാര്ട്ടിങ്ഗ്രിഡിന് പുറത്ത് പിറ്റ്ലൈനില്നിന്നും കാറോടിച്ച് തുടങ്ങിയ മാക്സ് വെഴ്സ്റ്റപ്പന് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
- സ്റ്റാര്‍ട്ടിങ് ഗ്രിഡില്‍ കാറുകളുടെ സ്ഥാനം നിശ്ചയിക്കാനുള്ള യോഗ്യതാ റൗണ്ട് റേസ് കഴിഞ്ഞതിനുശേഷം കാറില്‍ എഞ്ചിന് അടക്കമുള്ളവ മാറ്റിയത് കാരണമാണ് വെഴ്സ്റ്റപ്പന് പിറ്റ്ലൈനില്നിന്നും മത്സരം ആരംഭിക്കേണ്ടി വന്നത്.
5. മൂങ്ങവലച്ചിറകനെ കണ്ടെത്തി
ദേശാഭിമാനി
- കേരളത്തില്‍ 134 വര്‍ഷത്തിനുശേഷം മൂങ്ങവലച്ചിറകന്‍ തുമ്പിയെ കണ്ടെത്തി.
- കുടുംബം: മിര്‍മെലിയോണ്ടിഡേ
- ഓര്‍ഡര്‍: ന്യൂറോപ്ടെറ
- പേര്: പ്രോട്ടിഡ്രിസെറസ് ആല്‍ബോകാപിറ്റാറ്റസ്
- പശ്ചിമഘട്ടത്തില്‍ മലപ്പുറത്തെ നെടുങ്കയം വനമേഖലയിലാണ് മൂങ്ങവലച്ചിറകന്‍ തുമ്പിയെ കണ്ടെത്തിയത്.
- ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ഗവേഷക സംഘമാണ് ഈ തുമ്പിയെ കണ്ടെത്തിയത്.
6. യുഎന്‍ കാലാവസ്ഥ ഉച്ചകോടി ആരംഭിച്ചു
സ്രോതസ്സ്: ദേശാഭിമാനി
- ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള കാലാവസ്ഥ ഉച്ചകോടി (സിഒപി 30) 2025-ന്റെ വേദി: ബ്രസീലിലെ ബെലെം
- യുഎന്‍ കാലാവസ്ഥ വ്യതിയാന എക്സിക്യൂട്ടീവ് സെക്രട്ടറി: സൈമണ്‍ സ്റ്റൈല്‍
- ആഗോള താപന വര്‍ധന 2.5 ഡിഗ്രി സെല്‍ഷ്യസ് കവിയാതിരിക്കാനും 1.5 ഡിഗ്രി സെല്‍ഷ്യല്‍സില്‍ പരിമിതപ്പെടുത്താനും ശ്രമിക്കണമെന്ന ലക്ഷ്യം തീരുമാനിച്ച യുഎന്‍ കാലാവസ്ഥ ഉച്ചകോടി: പാരീസ് ഉച്ചകോടി
7. 2025-ലെ ബുക്കര്‍ പുരസ്കാരം
സ്രോതസ്സ്: ദേശാഭിമാനി
- ഇംഗ്ലീഷ് ഭാഷയില്‍ രചിക്കുന്ന നോവലുകള്‍ക്ക് ബ്രിട്ടന് നല്കുന്ന മാന്‍ ബുക്കര്‍ പുരസ്കാരം 2025 നേടിയത്: ഡേവിഡ് സൊല്ലോയ്ക്ക്
- പുരസ്കാരം ലഭിച്ച നോവല്‍: ഫ്ളെഷ്
- സമ്മാനത്തുക: 50000 പൗണ്ട്
- 2024-ലെ ബുക്കര്‍ പുരസ്കാരം നേടിയത്: സാമന്ത ഹാര്‍വി (നോവല്‍: ഓര്‍ബിറ്റല്‍)
- 2025-ലെ ബുക്കര്‍ പ്രൈസിന് പരിഗണിക്കാനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യക്കാരി: കിരണ്‍ ദേശായി
- കിരണ്‍ ദേശായിയുടെ നോവല്‍: ദ് ലോണ്‍ലിനസ് ഓഫ് സോണിയ ആന്‍ഡ് സണ്ണി
- 2006-ലെ ബുക്കര്‍ സമ്മാനം നേടിയ കിരണ്‍ ദേശായിയുടെ നോവല്‍: ദി ഇന്‍ഹെറിറ്റന്‍സ് ഓഫ് ലോസ്
തസ്തികകള്‍/ പദവികള്‍
- പുരോഗമന കലാസാഹിത്യ സംഘം (പുകസ) സംസ്ഥാന പ്രസിഡന്റായി വൈശാഖനെ തിരഞ്ഞെടുത്തു.
- തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ നിയമിച്ചു.
ചരമം
- തമിഴ്, മലയാള ചലച്ചിത്ര നടന് അഭിനയ് (44) അന്തരിച്ചു.
