1. 2026-ലെ ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ടീമേത്?
ഇന്ത്യ
- ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തോല്പിച്ചു.
- റണ്‍സ് അടിസ്ഥാനത്തില്‍ ലോകകപ്പ് ഫൈനലിലെ ഏറ്റവും വലിയ വിജയമാണ് ഇന്ത്യ നേടിയത്.
- സ്കോര്‍: ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 255 റണ്‍സ്, ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് എല്ലാവരും പുറത്തായി.
- ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ത്യ നേടിയത്.
- ടൂര്‍ണമെന്റിലെ താരം: സഞ്ജു സാംസണ്
- തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും സഞ്ജു സാംസണ് അര്‍ധസെഞ്ച്വറി നേടി.
- ഫൈനലില്‍ സഞ്ജു സാംസണ് 46 പന്തില്‍ 89 റണ്‍സ് നേടി.
- ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടിയ താരം: സഞ്ജു സാംസണ് (89 റണ്‍സ്)
- ഫൈനലിലെ താരം: ജസ്പ്രീത് ബുംറ
- ഫൈനലില്‍ ബുംറ നാല് വിക്കറ്റുകള്‍ നേടി. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ എട്ട് കളികളില്‍നിന്നും 14 വിക്കറ്റുകള്‍ നേടി.
- ഫൈനലില്‍ ഇന്ത്യയ്ക്കുവേണ്ടി അര്‍ധസെഞ്ച്വറി നേടിയ താരങ്ങള്‍: സഞ്ജു സാംസണ്, അഭിഷേക് ശര്‍മ (52 റണ്‍സ്), ഇഷാന് കിഷന് (54 റണ്‍സ്)
- ടി20 ലോകകപ്പില്‍ തുടര്‍ച്ചയായി നേടുന്ന ആദ്യ ടീം/ ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയ ആദ്യ ടീം: ഇന്ത്യ
- മൂന്ന് ലോകകപ്പ് കിരീടങ്ങള്‍ നേടിയ ടീം: ഇന്ത്യ
- സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ കിരീടം നേടുന്ന ആദ്യ ടീം: ഇന്ത്യ
- സഞ്ജു സാംസണ് അഞ്ച് മത്സരങ്ങളില്‍നിന്നും 321 റണ്‍സ് നേടി.
- 2007ലും 2024ലും ഇന്ത്യ കിരീടം നേടിയിരുന്നു.
- 2007ല്‍ മഹേന്ദ്ര സിങ് ധോണിയും 2024-ല്‍ രോഹിത് ശര്‍മയും 2026-ല്‍ സൂര്യകുമാര്‍ യാദവും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്മാര് ആയിരുന്നു.
- കളിക്കാരനായും പരിശീലകനായും ടി20 ലോകകപ്പ് കിരീടം നേടിയ വ്യക്തി: ഗൗതം ഗംഭീര്‍. 2011-ല്‍ ഏകദിന ലോകകപ്പും ഗംഭീര്‍ നേടിയിട്ടുണ്ട്.
- 1983-ല്‍ കപില്‍ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോള്‍ ടീമില്‍ അംഗമായിരുന്ന മലയാളി: സുനില്‍ വാത്സന്‍
- 2007-ലെ പ്രഥമ ടി20 ലോകകപ്പും 2011-ലെ ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം നേടിയപ്പോള്‍ കളിച്ച മലയാളി: ശ്രീശാന്ത്
- 2024-ലും 2026-ലും ടി20 ലോകകപ്പ് നേടിയ ടീമില്‍ ഇടംനേടിയ മലയാളി: സഞ്ജു സാംസണ്
- ഫൈനല്‍ വേദി: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം
2. കേന്ദ്ര സംസ്ഥാന ബന്ധത്തെക്കുറിച്ച് പഠിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ പേരെന്ത്?
ജസ്റ്റിസ് കുര്യന് ജോസഫ്
- കോളനി വാഴ്ചയുടെ കാലത്ത് തുടങ്ങിയ ഗവര്‍ണര്‍ പദവിക്ക് നിലവില്‍ നിയമസാധുതയില്ലെന്ന് ജസ്റ്റിസ് കുര്യന് ജോസഫ് കമ്മിറ്റി റിപ്പോര്‍ട്ട്.
3. ഉത്തരാഖണ്ഡ് ഗവര്‍ണറുടെ പേരെന്ത്?
ഗുര്‍മിത് സിങ്
4. 2026-ലെ ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റനില്‍ പുരുഷ സിംഗിള്‍സ് വിഭാഗത്തില്‍ വെള്ളി നേടിയ ഇന്ത്യന്‍ താരം ആരാണ്?
ലക്ഷ്യ സെന്‍
- ഫൈനലില്‍ ചൈനീസ് തായ്പേയിയുടെ ലിന് യുങ് യിയും ലക്ഷ്യയെ പരാജയപ്പെടുത്തി കിരീടം നേടി.
5. 42 വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തില്‍ വീണ്ടും കണ്ടെത്തിയ പന്നല്‍ച്ചെടി വിഭാഗം ഏത്?
പൈറോസിയ അഡ്നാസെന്സ്
- കേരളത്തില്‍ ആകെ അഞ്ചിനം പന്നല്‍ച്ചെടികള്‍ ഉണ്ട്.
- 1983-ല്‍ കേരളത്തില്‍ കണ്ടെത്തിയ പൈറോസിയ അഡ്നാസെന്സ് സംസ്ഥാനത്ത് നിലവിലില്ലെന്ന് 1998-ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
6. ഗായകന് യേശുദാസിന്റെ പേരില്‍ ഡിജിറ്റില്‍ ലൈബ്രറി നിലവില്‍ വന്നത് എവിടെ?
ഭാരത് ഭവന്, തിരുവനന്തപുരം
7. ഫോര്‍മുല വണ്‍ കാറോട്ട മത്സര സീസണിന് തുടക്കം കുറിക്കുന്ന ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രീയില്‍ കിരീടം നേടിയത് ആരാണ്?
ജോര്‍ജ് റസ്സല്‍
8. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി കുടുംബശ്രീ മാതൃകയില്‍ ആരംഭിക്കുന്ന പദ്ധതിയേത്?
സുശക്തി
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 8-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
