1. 2026 മാര്‍ച്ച് 9-ന് അന്തരിച്ച മലയാളിയായ പ്രശസ്ത ചരിത്രകാരന് ആരാണ്?
ഡോ കെ എന്‍ പണിക്കര്‍
- കണ്ടിയൂര്‍ നാരായണ പണിക്കര്‍ എന്ന കെ എന്‍ പണിക്കര്‍ 1936-ല്‍ ഗുരുവായൂര്‍ ജനിച്ചു.
- 2008-ല്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് അധ്യക്ഷനായി.
- കേരള ചരിത്രഗവേഷണ കൗണ്‍സിലിന്റെ സ്ഥാപക ചെയര്മാന് ആണ്.
- സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ആയിരുന്നു.
- ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച ജനകീയ കമ്മിഷന് അംഗമായിരുന്നു.
- അധിനിവേശ കാലഘട്ടത്തിലെ സാംസ്കാരിക ഭൗതിക ചരിത്രത്തെക്കുറിച്ചാണ് അദ്ദേഹം ഗവേഷണം നടത്തിയത്.
- 2017-ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കിയിട്ടുണ്ട്.
2. ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
മുജ്തബ ഖമനേയി (56)
- യുഎസും ഇസ്രായേലും ചേര്‍ന്ന് വധിച്ച ആയത്തുല്ല അലി ഖമനയിയുടെ മകനാണ് മുജ്തബ.
3. കുടുംബശ്രീ മാതൃകയില്‍ ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി സുശക്തി പദ്ധതി ആരംഭിച്ച സ്ഥാപനം ഏതാണ്?
സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്പറേഷന്
- സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്പറേഷന് ചെയര്‍പേഴ്സണ്‍: എം വി ജയഡാളി
4. കണ്ണിനെ ബാധിക്കുന്ന ഗ്ലോക്കോമ രോഗത്തെ കണ്ണിന്റെ ഫോട്ടോയിലൂടെ മുന്‍കൂട്ടി കണ്ടെത്താനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയ സ്ഥാപനമേത്?
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്
- എഐ അധിഷ്ഠിത ഫണ്ടസ് ഫോട്ടോഗ്രാഫി ടെസ്റ്റിലൂടെയാണ് ഗ്ലോക്കോമ കണ്ടെത്തുന്നത്.
5. ടി20 ലോകകപ്പിനുശേഷം ഐസിസി തിരഞ്ഞെടുത്ത വേള്‍ഡ് ഇലവനില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇടംനേടി മലയാളി ആരാണ്?
സഞ്ജു സാംസണ്
- ഇഷാന് കിഷന്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരും ടീമില്‍ ഇടംനേടി.
- ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനായ എയ്ഡന്‍ മാര്‍ക്രമം ഐസിസി ഇലവന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു.
6. ഇന്ത്യയുടെ സൂപ്പര്‍ സോണിക് മിസൈലായ ബ്രഹ്മോസിന്റെ നാവിക പതിപ്പ് വാങ്ങുന്നതിന് കരാര്‍ ഒപ്പിട്ട രാജ്യമേത്?
ഇന്തോനേഷ്യ
- ഇന്ത്യയുടെ പക്കല്‍ നിന്നും ബ്രഹ്മോസ് വാങ്ങിയ ആദ്യ രാജ്യം ഫിലിപ്പീന്‍സും രണ്ടാമത്തെ രാജ്യം ഇന്തോനേഷ്യയുമാണ്.
7. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധ ഇറക്കുമതി ചെയ്യുന്ന രാജ്യം ഏത്?
ഇന്ത്യ
- ഒന്നാം സ്ഥാനത്ത്: യുക്രെയ്ന്
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 9-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറന്റ് അഫയേഴ്സ് 10 മാര്‍ച്ച് 2026 (Kerala PSC Current Affairs 10 March 2026)
