1. കേരള ഫോക് ലോര്‍ അക്കാദമിയുടെ 2024-ലെ ഫെല്ലോഷിപ്പുകള്‍ നേടിയത് ആരെല്ലാം?
ഡോ എം പി കൃഷ്ണന് പണിക്കര്‍ (തെയ്യം), കെ പി ചന്തുക്കുട്ടി നമ്പ്യാര്‍ (കോല്‍ക്കളി), കെ എം അനിരുദ്ധന് (അര്‍ജുനനൃത്തം), ടി പി കുമാരന് (മരക്കലപ്പാട്ട്), ഒ വി രത്നാകരന് പണിക്കര്‍ (പൂരക്കളി, മറത്തുകളി), കുണ്ടത്തില്‍ ദാമോദരന്‍ (പൂരക്കളി), പുതുമന ഗോവിന്ദന് നമ്പൂതിരി (തിടമ്പ് നൃത്തം), എ രാജമ്മ അയ്യപ്പന് (പൂപ്പടതുള്ളല്‍), പി കുട്ടിക്കൃഷ്ണന് (കണ്യാര്‍കളി), ആര് തുളസീധരന്‍ പിള്ള (കാക്കാരശ്ശി നാടകം) വി തത്ത (തുയിലുണത്തുര്പാട്ട്)
2. സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പുതിയ ചെയര്മാന് ആരാണ്?
കെ എസ് ഹംസ
3. ലോക പാരാ അത്ലറ്റിക്സ് ഗ്രാന്‍പ്രീയില്‍ ഇരട്ടമെഡല്‍ നേടിയ മലയാളി ആരാണ്?
നിമിഷ സുരേഷ്
- ലോങ്ജംപ്- സ്വര്‍ണം (5.46 മീറ്റര്‍), 100 മീറ്റര്‍ ഓട്ടം- വെള്ളി
- പുരുഷന്മാരുടെ ടി44 വിഭാഗം ഹൈജംപില്‍ മലയാളിയായ ഉണ്ണി രേണു വെള്ളി നേടി.
4. യോഗ, കളരി, നാടന്‍കലകള്‍ എന്നിവ പഠിപ്പിക്കാന്‍ ഫോക് ലോര്‍ അക്കാദമിയുമായി ചേര്‍ന്ന് നാടന്കലാമണ്ഡലം ആരംഭിക്കുന്ന സര്വകലാശാലയേതാണ്?
കണ്ണൂര്‍ സര്‍വകലാശാല
- കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു സര്‍വകലാശാല നാടന്‍കലകളുടെ പരിശീലനം ആരംഭിക്കുന്നത്.
5. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് നോട്ടീസ് നല്കിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരാണ്?
ഗ്യാനേഷ് കുമാര്‍
- ഭരണഘടനയുടെ 324 (5) വകുപ്പ് പ്രകാരം ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരെ പുറത്താക്കാനുള്ള നടപടിക്ക് സമാനമാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്ക്കെതിരെയുല്ള നടപടി.
- സഭയില്‍ ഹാജരായി വോട്ട് ചെയ്യുന്നവരുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ഇംപീച്ച്മെന്റ് പാസാകും.
- പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഗ്യാനേഷ് കുമാറിനെ ഇംപീച്ച്മെന്റ് ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
6. കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങള്ക്ക് ആഗോളവിപണി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഇറക്കിയ ബ്രാന്‍ഡ് ഏതാണ്?
കെ ഇനം
7. അമൃത് പദ്ധതിയുടെ ഒന്നാം ഘട്ടം മികച്ച രീതിയില്‍ നടപ്പിലാക്കിയതിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ദേശീയ അംഗീകാരം നേടിയ നഗരസഭകള്‍ ഏതെല്ലാം?
ഗുരുവായൂര്‍, കൊച്ചി
8. നിയമവിരുദ്ധ മതംമാറ്റം തടയാനുള്ള ബില്‍ അവതരിപ്പിച്ച സംസ്ഥാനം ഏത്?
മഹാരാഷ്ട്ര
9. പോള്‍വോള്‍ട്ടില്‍ 15-ാം തവണയും ലോകറെക്കോര്‍ഡ് പുതുക്കിയത് ആരാണ്?
അര്‍മാന്‍ഡ് ഡുപ്ലന്റിസ്
- സ്വീഡനിലെ ഉപ്സലയില്‍ നടന്ന ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍മാന്‍ഡ് ഡുപ്ലന്റിസ് 6.31 മീറ്റര്‍ ചാടി സ്വര്‍ണം നേടി.
10. കടമ്മനിട്ട രാമകൃഷ്ണന് ഫൗണ്ടേഷന് നല്കുന്ന 2026-ലെ കടമ്മനിട്ട രാമകൃഷ്ണന് പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ഏഴാച്ചേരി രാമചന്ദ്രന്
11. ഏഷ്യന്‍ ടെലികോം മാഗസിനിന്റെ ബ്രോഡ്ബാന്‍ഡ് ടെലികോം കമ്പനി ഓഫ് ദി ഇയര്‍ പുരസ്കാരം നേടിയ ടെലികോം കമ്പനി ഏത്?
കെ ഫോണ്‍
12. മലയാളത്തില്‍നിന്നും സ്പാനിഷിലേക്ക് ഡബ് ചെയ്ത് പുറത്തിറക്കിയ ആദ്യ സിനിമയേത്?
ദ ഫേസ് ഓഫ് ദ ഫേസ് ലെസ്
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 13-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
