1. ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്റലിജന്‍സ് മന്ത്രി ആരാണ്?
ഇസ്മായില്‍ ഖത്തീബ്
2. കുവൈത്ത് കിരീടാവകാശി ആരാണ്?
ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ്
3. ഹാര്‍വഡ് സര്‍വകലാശാലയിലെ നീമാന് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ മാര്‍ക് ലിന്റന് ചരിത്ര പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ വില്യം ഡാല്‍റിംപിള്‍
- ബി സി 300 മുതല്‍ എ ഡി 300 വരെയുള്ള ആറ് നൂറ്റാണ്ടുകളെക്കുറിച്ചുള്ള പഠനമായ ദ് ഗോള്‍ഡന്‍ റോഡ്: ഹൗ ഏന്‍ഷ്യന്റ് ഇന്ത്യ ട്രാന്‍സ്ഫോംഡ് ദ് വേള്‍ഡ് എന്ന പുസ്തകത്തിനാണ് പുരസ്കാരം
- 9 ലക്ഷം രൂപയാണ് പുരസ്കാരം
4. പൂര്‍ണ സജ്ജമായ 100 വ്യവസായ പാര്‍ക്കുകള്‍ നിര്‍മിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ പേരെന്ത്?
ഭവ്യ
- ഭാരത് ഔദ്യോഗിക് വികാസ് യോജന (ഭവ്യ)
- 33,660 കോടി രൂപയുടെ പദ്ധതി
- സംസ്ഥാനങ്ങളുടേയും സ്വകാര്യ മേഖലയുടേയും പിന്തുണയോടെ 100 മുതല്‍ 1000 ഏക്കര്‍ വരെയുള്ള പാര്‍ക്കുകളാണ് നിര്‍മ്മിക്കുന്നത്.
5. പൈതൃക, സാംസ്കാരിക കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഐഎസ്ആര്‍ഒ പുറത്തിറക്കിയ ആപ്പുകള്‍ ഏതെല്ലാം?
സ്പേഷ്യല്‍ ടെക്നോളജീസ്- കസ്തൂരി, ഭാരത് ദര്ശന്
- ഈ ആപ്പുകള്‍ ഉപഗ്രഹാധിഷ്ഠിത പോര്‍ട്ടലായ ഭൂവന്‍ ആധാരമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.
6. വില്പനയ്ക്കെത്തുന്ന മുട്ടയുടെമേല്‍ കോഴി ആ മുട്ടയിട്ട തിയതിയും മുട്ടയുടെ എക്സ്പയറി തിയതിയും രേഖപ്പെടുത്തണമെന്ന് നിയമം പാസാക്കിയ സംസ്ഥാനം ഏത്?
ഉത്തര്‍പ്രദേശ്
7. 2026-ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫുട്ബോള്‍ ജേതാക്കളായ സെനഗലിനെ ടൂര്‍ണമെന്റ് അച്ചടക്ക സമിതി അയോഗ്യരാക്കിയശേഷം ഏത് രാജ്യത്തെയാണ് ജേതാക്കളായി പ്രഖ്യാപിച്ചത്?
മൊറോക്കോ
8. മദ്ദളവിദ്വാനും അനുഷ്ഠാന കലകളിലെ ആചാര്യനുമായ വ്യക്തി 2026 മാര്‍ച്ച് 18-ന് അന്തരിച്ചു. പേരെന്താണ്?
കുമ്മത്ത് അപ്പു നായര്‍ (95)
- കാളീപ്രീതിക്കായി നടത്തുന്ന അനുഷ്ഠാനകലയായ പാനയുടെ ആചാര്യന്മാരില് ഒരാളാണ്.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 18-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
