
1. ജിഎസ്ടി സ്ലാബുകളുടെ എണ്ണം കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശിപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. 5%, 12%, 18%, 28% എന്നീ നികുതി സ്ലാബുകള്‍ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളായി കുറയും. സെപ്തംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. (മലയാള മനോരമ)
2. പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍നിന്നും 2024 ഡിസംബര്‍ 31-നകം ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രൈസ്തവ വിശ്വാസികള്‍ക്ക് പാസ്പോര്‍ട്ടോ മറ്റ് യാത്രാരേഖകളോ ഇല്ലാതെ ഇന്ത്യയില്‍ താമസിക്കാന്‍ അനുമതി നല്കി. ഇതിനായി ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് നിയമത്തിലെ വ്യവസ്ഥകളില്‍ ഇളവുവരുത്തി. (മലയാളമനോരമ)
3. ലോക യൂത്ത് സ്ക്രാബിള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ത്യന്‍ താരം മാധവ് കാമത്തിന്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മാധവ്. (മലയാള മനോരമ)
4. സീഷെല്‍സിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി മലയാളിയായ രോഹിത് രതീഷിനെ നിയമിച്ചു. (മലയാള മനോരമ)
5. വന്യജീവികള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നത് പ്രതിരോധിക്കാന്‍ സംസ്ഥാനത്തെ 12 മേഖലകളായി വിഭജിക്കും. കണ്ണൂര്‍- ആറളം, വയനാട്, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, പാലക്കാട്, തൃശൂര്‍-പീച്ചി, വാഴച്ചാല്‍- ചാലക്കുടി, മലാറ്റൂര്‍, മൂന്നാര്‍-മാങ്കുളം, പെരിയാര്‍- റാന്നി, കോന്നി- തെന്മല, അഗസ്ത്യമല-തിരുവനന്തപുരം എന്നിവയാണ് മേഖലകള്‍. 30 പഞ്ചായത്തുകള്‍ വന്യജീവി ആക്രമണത്തിന്റെ ഹോട്ട്സ്പോട്ടുകളാണ്. അവയെ തീവ്രസംഘര്ഷബാധിതം, സംഘര്‍ഷബാധിതം എന്നിങ്ങനെ രണ്ടായി തിരിക്കും. (മാതൃഭൂമി)
6. മഹാരാഷ്ട്ര നിയമസഭയില്‍ എംഎല്‍എയായ ആദ്യ അധോലോക കുറ്റവാളി- അരുണ്‍ ഗാവ്ലി (മാതൃഭൂമി)
7. മിസോറാമിലെ ആദ്യ റെയില്‍പാത- ബൈറാബി- സൈരാങ്. (മാതൃഭൂമി).
8. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി- എസ് ജയ്ശങ്കര്
9. കേരളത്തില്‍ സെപ്തംബര്‍ 7-8 രാത്രിയില്‍ പൂര്‍ണചന്ദ്രഗ്രഹണം നടക്കും. (മാതൃഭൂമി)