2. അസമീസ് ഗായകന് സുബീന്‍ ഗാര്‍ഗ് (52) അന്തരിച്ചു. (മലയാളമനോരമ)
3. ക്രോസ് വേഡ് സാഹിത്യ പുരസ്കാരത്തിന്റെ പ്രഥമ പട്ടികയില്‍ മലയാളികളുടെ കൃതികള്‍ ഇടംപിടിച്ചു. മനു എസ് പിള്ളയുടെ നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ഗോഡ്സ്, ഗണ്‍സ് ആന്‍ഡ് മിഷണറീസ്, പരിഭാഷ വിഭാഗത്തില്‍ എം മുകുന്ദന്റെ യൂ (നിങ്ങള്‍- പരിഭാഷ കെ നന്ദകുമാര്‍), ജിസ ജോസിന്റെ മുദ്രിത (പരിഭാഷ: ജയശ്രീ കളത്തില്‍), ദ് ഡേ, ദി എത്ത് ബ്ലൂംഡ് (നിലം പൂത്തു മലര്‍ന്ന നാള്- ജെ ദേവിക), ബിസിനസ് ആന്റ് മാനേജ്മെന്റ് വിഭാഗത്തില്‍ തോമസ് മാത്യുവിന്റെ രത്തന്‍ ടാറ്റ- എ ലൈഫ് എന്നീ കൃതികളാണ് പട്ടികയില്‍ ഇടംപിടിച്ചത്. (മലയാള മനോരമ)
4. പലസ്തീന് അതോറിറ്റി പ്രസിഡന്റ്- മഹ്മൂദ് അബ്ബാസ്
5. ബെസ്റ്റ് ഓഫ് എ വുമന്‍ ഇന്‍ എ ഫ്ളവ്റി ഹാറ്റ് എന്ന ഓയില്‍ പെയിന്റ് വരച്ചത്- പിക്കാസോ. ഈ ചിത്രം 83 വര്‍ഷത്തിനുശേഷം പുറംലോകം കാണുന്നു. ലൂസിയന്‍ പാരീസ് ഓക്ഷന് ഹൗസ് ലേലം ചെയ്യും. (മലയാള മനോരമ)
6. ജ്ഞാനപീഠ ജേതാവ് ബംഗാളി എഴുത്തുകാരന് അമിതാവ് ഘോഷിന് കൊറിയയിലെ ഏറ്റവും വലിയ സാഹിത്യ അംഗീകരമായ പാക് ക്യോങ്നി പുരസ്കാരം ലഭിച്ചു. 83 ലക്ഷം രൂപയാണ് സമ്മാനത്തുക. (മലയാള മനോരമ)
7. ഹിന്ദി ചലച്ചിത്രം ഹോംബൗണ്ട് 2026-ലെ ഓസ്കറില് രാജ്യാന്തര ഫീച്ചര്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്തു. സംവിധായകന് നീരജ് ഘൈവാന്‍. (മലയാള മനോരമ)
8. മിച്ചഭൂമി സമരത്തില്‍ എ കെ ഗോപാലാനോടൊപ്പം പങ്കെടുത്ത കല്ലിയൂര്‍ ശ്രീധരന് (79) അന്തരിച്ചു. (മലയാള മനോരമ)
9. രാജ്യാന്തര സോഫ്റ്റുവെയര്‍ സ്വാതന്ത്ര്യദിനം- സെപ്റ്റംബര്‍ 20
10. ഇന്ത്യയില്‍ ആദ്യമായി തോട്ടങ്ങള്‍ക്കുവേണ്ടി ഡയറക്ടറേറ്റ് ആരംഭിച്ചത്- കേരളം (മലയാള മനോരമ)
11. ഹൈഡ്രജന്‍ പ്ലാന്റുള്ള ലോകത്തിലെ ആദ്യ വിമാനത്താവളമായി മാറുന്ന കേരളത്തിലെ വിമാനത്താവളം- സിയാല്‍
12. അയനം- സി വി ശ്രീരാമന് കഥ പുരസ്കാരം സിതാര എസിന്റെ അമ്ലം എന്ന കഥയ്ക്ക് ലഭിച്ചു. (മലയാള മനോരമ)
13. കേരളത്തില്‍ റോഡ് നിര്‍മ്മാണത്തിന് റീക്ലെയ്മ്ഡ് അസാള്‍ട്ട് പേവ്മെന്റ് (റാപ്) സാങ്കേതിക വിദ്യ നടപ്പിലാക്കും. റോഡിന്റെ ഉപരിതലം പൊളിച്ചു മാറ്റി പുനരുപയോഗം ചെയ്ത് പുതിയ ഉപരിതലം നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യയാണിത്. (ദേശാഭിമാനി)
14. ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആന്റിംപംഗലിന് വെങ്കല മെഡല്‍. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലാണ് നേട്ടം. 2023-ലും വെങ്കലം നേടിയിരുന്നു. വിനേഷ് ഫോഗട്ടിനുശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ്. (ദേശാഭിമാനി)
15. ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖാ യാദവ് വിരമിക്കുന്നു. (മാതൃഭൂമി)
16. ഏഷ്യാകപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒമാനെതിരായ മത്സരത്തില്‍ സഞ്ജു സാംസണ് കളിയുടെ താരമായി. ഇന്ത്യ വിജയിച്ച മത്സരത്തില്‍ സഞ്ജു 45 പന്തില്‍നിന്നും 56 റണ്‍സെടുത്തു. (മാതൃഭൂമി)
17. ഏഷ്യാ കപ്പ് അണ്ടര്‍ 16 വനിത ബി ഡിവിഷന് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. മലയാളിയായ അഥീന മറിയം ജോണ്സണ് അംഗമായിരുന്നു. (മാതൃഭൂമി)
ഇന്നത്തെ കറന്റ് അഫയേഴ്സ് 20 സെപ്തംബര്‍ 2025 (Kerala PSC Current Affairs 20 September 2025)