ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. സ്വര്‍ണവില ഒരു ലക്ഷത്തിലേക്ക്, വില കൂടാനുള്ള കാരണങ്ങള്‍ എന്തെല്ലാം?
സ്രോതസ്സ്: മലയാള മനോരമ
- യുഎസ്-ചൈന വ്യാപാര തര്‍ക്കം വീണ്ടും ശക്തമാകുന്നു
- യുഎസ് ഫെഡറല്‍ റിസര്‍വ് ഒക്ടോബറിലും ഡിസംബറിലും പലിശ നിരക്ക് താഴ്ത്തുമെന്ന പ്രവചനം.
- യുഎസ് ട്രഷറി പൂട്ടല്‍ മൂലമുള്ള അനിശ്ചിതത്വം
- ഇന്ത്യ, ചൈന, റഷ്യ, പോളണ്ട്, സിംഗപ്പൂര്‍, ഹംഗറി തുടങ്ങിയ രാജ്യങ്ങള്‍ ഡോളര്‍ നിക്ഷേപം കുറയ്ക്കുന്നതിനായി സ്വര്‍ണം വാങ്ങിക്കുന്നു.
- എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള നിക്ഷേപം വര്‍ദ്ധിക്കുന്നു.
- വ്യവസായ മേഖലയില്‍നിന്നുള്ള ഡിമാന്‍ഡ്
- ഉത്സവ സീസണ് പ്രമാണിച്ച് ആഭ്യന്തര വിപണിയിലുണ്ടായ ഡിമാന്‍ഡ്
- ഡോളറിനെതിരെ രൂപയുടെ മ്യൂലത്തകര്ച്ച
2. നാവികസേനാ ദിനാഘോഷം 2025
സ്രോതസ്സ്: മലയാള മനോരമ
- 2025-ലെ നാവികസേന ദിനാഘോഷം ഡിസംബര്‍ 4-ന് തിരുവനന്തപുരത്ത് ശംഖമുഖം കടല്‍ത്തീരത്ത് നടക്കും
- 1971-ലെ ഇന്ത്യ-പാക്ക് യുദ്ധത്തില്‍ ഓപ്പറേഷന് ട്രൈഡന്റ് എന്ന പേരില്‍ കറാച്ചി ഉന്നമിട്ട് നാവികസേന നടത്തിയ ദൗത്യത്തിന്റെ സ്മരണാര്‍ഥമാണ് നാവികസേനാ ദിനാഘോഷം നടത്തുന്നത്.
3. കുഞ്ഞന്‍ മത്തിയെ ജീവിക്കാന്‍ അനുവദിക്കൂ!
സ്രോതസ്സ്: മലയാള മനോരമ
- കേരള മറൈന്‍ ഫിഷറീസ് വകുപ്പിന്റെ ഉത്തരവ് പ്രകാരം എത്ര വലിപ്പത്തില്‍ കുറവുള്ള മത്തികളെ പടിക്കാന് അനുവാദമില്ല: 10 സെന്റിമീറ്റര്‍
- 20 സെന്റിമീറ്റര്‍ വരെയുള്ള അയല, 45 സെന്റിമീറ്റര്‍ വരെയുള്ള നെയ്മീന്, 60 സെന്റിമീറ്റര്‍ വരെയുള്ള കടല്‍ വരാല്, 25 സെന്റിമീറ്റര്‍ വരെയുള്ള ആവോലി എന്നിവ പിടിക്കാന്‍ പാടില്ല.
4. ഗൂഗിളിന്റെ എഐ ഹബ് വിശാഖപട്ടണത്ത്
സ്രോതസ്സ്: മലയാള മനോരമ
- ഗൂഗിള്‍ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എഐ ഹബ് സ്ഥാപിക്കും.
- യുഎസിന് പുറത്ത് ഗൂഗിളിന്റെ ഏറ്റവും വലിയ എഐ ഹബാണിത്.
- പദ്ധതി ചെലവ്: 1500 കോടി ഡോളര്‍
- അദാനി എന്റര്‍പ്രൈസസിന്റെ അദാനി കണക്സ് എന്ന കമ്പനി ഹബ് നിര്‍മ്മാണത്തില്‍ ഗൂഗിളുമായി സഹകരിക്കുന്നു.
- ഗൂഗിള്‍ ക്ലൗഡ് സിഇഒ: മലയാളിയായ തോമസ് കുര്യന്
- 2026-ലെ എഐ ഇംപാക്ട് ഉച്ചകോടി വേദി: ഇന്ത്യ
- ഭാരത് എഐ ശക്തി 2025 വേദി: ഡല്‍ഹി
- ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി: എന്‍ ചന്ദ്രബാബു നായിഡു
5. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയില്‍ 6 അംഗീകൃത ദേശീയ പാര്‍ട്ടികളും 67 സംസ്ഥാന പാര്‍ട്ടികളും ഉണ്ട്.
6. ബ്രിട്ടനില്‍ വിസയ്ക്ക് ഇനി പുതിയ പരീക്ഷ
സ്രോതസ്സ്: മലയാള മനോരമ
- ബ്രിട്ടനില്‍ ഇനി നൈപുണ്യം ആവശ്യമുള്ള ജോലിക്കുള്ള വിസ ലഭിക്കാന്‍ പുതിയ ഇംഗ്ലീഷ് പരീക്ഷ പാസാകണം.
- 2026 ജനുവരി 8 മുതല്‍ നൈപുണ്യ വിസയ്ക്ക് അപേക്ഷിക്കാന്‍ സെക്യുര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് പാസാകണം.
7. ഇന്ത്യ-മംഗോളിയ നയതന്ത്രത്തിന് 70 വയസ്സ്
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയും മംഗോളിയയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്റ്റാമ്പ് പുറത്തിറക്കി.
- ഇന്ത്യ സന്ദര്‍ശിക്കുന്ന മംഗോളിയന്‍ പ്രസിഡന്റ്: ഖുറേല്‍ സുഖ് ഉഖ്ന
8. മഡഗാസ്കറിലും ജെന്‍ സീ പ്രക്ഷോഭം
സ്രോതസ്സ്: മലയാള മനോരമ
- ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മഡഗാസ്കറില്‍ ജെന്‍ സീ പ്രക്ഷോഭം
- പ്രസിഡന്റ് അന്‍ഡ്രി രാജോലിന (51) രാജ്യം വിട്ടു.
- മുന്‍ ഫ്രഞ്ച് കോളനിയാണ് മഡഗാസ്കര്‍.
9. ഇന്ത്യ- വിന്‍ഡീസ് ടെസ്റ്റ് പരമ്പര
സ്രോതസ്സ്: മലയാള മനോരമ
- വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്.
- പരമ്പരയിലെ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചു.
- രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം
- കുല്‍ദീപ് യാദവ് പ്ലെയര്‍ ഓഫ് ദ് മാച്ചും രവീന്ദ്ര ജഡേജ പ്ലെയര്‍ ഓഫ് ദ് സീരീസും.
- വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടര്‍ച്ചയായ 27-ാം വിജയമാണിത്.
- 2002-ലാണ് ഇന്ത്യ അവസാനമായി വിന്‍ഡീസിനോട് പരാജയപ്പെട്ടത്.
- വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ 10-ാം ടെസ്റ്റ് പരമ്പര വിജയവും ആണിത്.
- ന്യൂഡല്‍ഹി സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 14-ാമത്തെ വിജയം ആണിത്.
- 1987-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യ അവസാനമായി തോറ്റത്.
- സ്വന്തം നാട്ടിലെ ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിജയം നേടുന്ന മൂന്നാമത്തെ ടീം: ഇന്ത്യ. 122 വിജയങ്ങള്‍.
10. കൊല്ലം കോര്‍പറേഷന്റെ ജനസംഖ്യയുള്ള രാജ്യം ഫുട്ബോള്‍ ലോകകപ്പിന്
സ്രോതസ്സ്: മലയാള മനോരമ
- ഫിഫ ഫുട്ബോള്‍ ലോകകപ്പിന് യോഗ്യ നേടുന്ന ഏറ്റവും കുറച്ചു ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യം: കെയ്പ് വെര്‍ഡി.
- ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ കെയ്പ് വെര്‍ഡിയുടെ ജനസംഖ്യ: 5.25 ലക്ഷം.
- കൊല്ലം കോര്‍പറേഷന്റെ ജനസംഖ്യയ്ക്ക് തുല്ല്യമാണ്.
- 2018-ല്‍ റഷ്യയില്‍ നടന്ന ലോകകപ്പിന് യോഗ്യത നേടിയ ഐസ് ലന്‍ഡ് ആണ് ഒന്നാമത്തെ രാജ്യം. ജനസംഖ്യ: മൂന്നരലക്ഷം.
- 2026-ല്‍ യുഎസിലും മെക്സിക്കോയിലും കാനഡയിലുമായിട്ടാണ് ലോകകപ്പ് നടക്കുന്നത്.
- ഫിഫ റാങ്കിങ്ങില്‍ 70-ാം സ്ഥാനത്താണ് കെയ്പ് വെര്‍ഡി
- പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ മധ്യ അത്ലാന്റിക് സമുദ്രത്തിലെ 10 ദ്വീപുകള്‍ ചേര്‍ന്നതാണ് കെയ്പ് വെര്‍ഡി
11. പ്രേക്ഷകര്‍ കുറഞ്ഞു; എംടിവി പാട്ടുനിര്‍ത്തുന്നു
സ്രോതസ്സ്: മാതൃഭൂമി
- എംടിവി സംഗീത ചാനലുകള്‍ 2025 ഡിസംബര്‍ 31-ന് പ്രവര്‍ത്തനം അവസാനിപ്പിക്കും
- എംടിവി 80സ്, എംടിവി90സ്, എംടിവി മ്യൂസിക്, ക്ലബ് എംടിവി, എംടിവി ലൈവ് എന്നീ ചാനലുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മാതൃകമ്പനിയായ പാരമൗണ്ട് ഗ്ലോബല്‍ പറഞ്ഞു.
- പ്രേക്ഷകര്‍ സ്പോട്ടിഫൈ, യൂട്യൂബ് മ്യൂസിക് എന്നിവയിലേക്ക് ചേക്കേറിയത് കാരണം എംടിവി ചാനലുകളില്‍ കാണികളുടെ എണ്ണം കുറഞ്ഞത് പാട്ടുനിര്‍ത്താന്‍ കാരണം.
12. ഇന്ത്യയില്‍ കാട്ടാനകള്‍ കുറയുന്നു
സ്രോതസ്സ്: മാതൃഭൂമി
- ഇന്ത്യയില്‍ കാട്ടാനകളുടെ എണ്ണത്തില്‍ ഒന്നാമതുള്ള സംസ്ഥാനം: കര്‍ണാടകം. 6013 എണ്ണം.
- കേരളത്തിന് നാലാം സ്ഥാനം. 2,785 കാട്ടാനകള്‍.
- ഓള് ഇന്ത്യ സിങ്ക്രോണസ് എലിഫന്റ് എസ്റ്റിമേഷന്‍ 2025 ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
- ആനകളുടെ ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ കണക്കെടുപ്പാണിത്.
- കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, പ്രോജക്ട് എലിഫന്റ്, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവ നടത്തിയ സംയുക്ത പഠനത്തിന്റെ റിപ്പോര്‍ട്ടാണിത്.
- ജനിതക വിശകലനം, ഡാറ്റാ പരിശോധന തുടങ്ങിയ പക്രിയകളിലൂടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
- 6.7 ലക്ഷം കിലോമീറ്റര്‍ വനമേഖലയില്‍ പഠനം നടത്തി.
- ഇന്ത്യയില്‍ കാട്ടാനകളുടെ എണ്ണം കുറയുന്നു. 2017-ല്‍ 27,312 ആനകള്‍ ഉണ്ടായിരുന്നത് 22,416 ആയി കുറഞ്ഞു.
ചരമം
1. കുന്നംകുളം മുന്‍എംഎല്‍എ ബാബു എം പാലിശ്ശേരി അന്തരിച്ചു. സിപിഐഎം നേതാവായിരുന്നു.
തസ്തികകളും പദവികളും
- രാഷ്ട്രപതി: ദ്രൗപദി മുര്‍മു
- ഉപരാഷ്ട്രപതി: സി പി രാധാകൃഷ്ണന്
- ലോകസഭ സ്പീക്കര്‍: ഓം ബിര്‍ല
- പ്രതിരോധ മന്ത്രി: രാജ്നാഥ് സിങ്
- സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഭൂഷണ് ആര് ഗവായ്