
1. കേന്ദ്രത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്ത മലയാളികള്‍
സ്രോതസ്സ്: മലയാളമനോരമ
- ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്റെ ലോഗോ രൂപകല്പന ചെയ്ത മലയാളി: മധു സി മോഹന്‍
- എഐ ഇംപാക്ട് ഉച്ചകോടിയുടെ ലോഗോ ഡിസൈന്‍ ചെയ്ത മലയാളി: അജിത് പി സുരേഷ്
2. വനിതാ സ്റ്റാര്‍ട്ടപ്പുകള്‍
സ്രോതസ്സ്: മലയാളമനോരമ
- ഇന്ത്യയില്‍ വനിതകള്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണ്തതില് കേരളത്തിന് എട്ടാം സ്ഥാനം
- വനിതാ സംരംഭകര്‍ നയിക്കുന്നത് 350 സ്റ്റാര്‍ട്ടപ്പുകളാണ്.
3. മോദി ഭൂട്ടാനില്‍
സ്രോതസ്സ്: മലയാളമനോരമ
- 2025 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ച വിദേശരാജ്യം: ഭൂട്ടാന്
- ഭൂട്ടാന് രാജാവ്: ജിഗ്മെ ഖേസര്‍ നംഗ്യാല്‍ വാങ്ചുക്ക്
- പുനാത്സാന്ചുവില് ഇന്ത്യ നിര്‍മ്മിച്ച 1020 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം മോദി നിര്‍വഹിച്ചു.
- ഇന്ത്യ 1200 മെഗാവാട്ടിന്റെ മറ്റൊരു ജലവൈദ്യുത പദ്ധതിയും നടപ്പിലാക്കും.
4. രഞ്ജി ട്രോഫി
സ്രോതസ്സ്: മലയാളമനോരമ
- കേരളവും സൗരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയില്‍.
- രഞ്ജി ട്രോഫിയില്‍ 65 വര്‍ഷത്തെ ചരിത്രത്തില്‍ ഡല്‍ഹിയെ ജമ്മുകശ്മീര്‍ അട്ടിമറിച്ചു.
5. ദേശീയ പക്ഷി നിരീക്ഷണ ദിനം
സ്രോതസ്സ്: മലയാളമനോരമ
- ദേശീയ പക്ഷി നിരീക്ഷണ ദിനം: നവംബര്‍ 12
- ഡോ സാലിം മൊഹിയുദ്ദീന്‍ അബ്ദുല്‍ അലി എന്ന ഡോ സാലിം അലിയുടെ ജന്മദിനമാണ് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത്.
- 1896 നവംബര്‍ 12-ന് മുംബൈയിലാണ് സാലിം അലി ജനിച്ചത്.
6. വ്യവസായ സൗഹൃദം: കേരളം മുന്നില്‍
സ്രോതസ്സ്: ദേശാഭിമാനി
- സംരംഭങ്ങള്‍ തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം.
- കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം തയ്യാറാക്കിയ പട്ടികയില്‍ ടോപ്പ് അച്ചീവര്‍ പദവി കേരളം നിലനിര്‍ത്തി.
7. ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ മലയാളി
സ്രോതസ്സ്: ദേശാഭിമാനി
- അഫ്ഗാനിസ്ഥാന് എതിരെയുള്ള അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച മലയാളി സ്പിന്നര്‍: മുഹമ്മദ് ഇനാന്
8. ഹനീമാധു വിമാനത്താവളം ഉദ്ഘാടനം ചെയ്തു
സ്രോതസ്സ്: ന്യൂഏജ്
- മാലദ്വീപില്‍ ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിച്ച ഹനീമാധു അന്തരാഷ്ട്ര വിമാനത്താവളം പ്രസിഡന്റ് മുഹമ്മദ് മുയിസു ഉദ്ഘാടനം ചെയ്തു.
- കേന്ദ്ര വ്യോമയാന മന്ത്രി: കെ രാംമോഹന്‍ നായിഡു
9. ആള്‍ക്കൂട്ട ദുരന്തം തടയാന്‍ നിര്‍മ്മിതബുദ്ധി
സ്രോതസ്സ്: മാതൃഭൂമി
- ആള്‍ക്കൂട്ടത്തെ നിരീക്ഷിച്ച് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ പ്രവചിച്ച്, തടയാന്‍ സാധിക്കുന്ന എഐ സംവിധാനം വികസിപ്പിച്ച സ്ഥാപനം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി), കോഴിക്കോട്
10. സിങ്കപ്പൂര്‍ ഫുട്ബോള്‍ ക്ലബില്‍ കളിക്കാന്‍ ഇന്ത്യക്കാരി
സ്രോതസ്സ്: മാതൃഭൂമി
- സിങ്കപ്പൂര്‍ ഒന്നാം ഡിവിഷന് ക്ലബായ ലയണ്‍ സിറ്റി സെയ്ലേഴ്സില്‍ കളിക്കുന്ന ഇന്ത്യന്‍ വനിതാ താരം: റിവ്ക രാംജി
- കര്‍ണാടകയില്‍നിന്നും വിദേശ ക്ലബിലെത്തുന്ന ആദ്യ താരമാണ് റിവ്ക രാംജി
11. തത്സുയ നകഡായി അന്തരിച്ചു
സ്രോതസ്സ്: മാതൃഭൂമി
- ജപ്പാന് ചലച്ചിത്ര താരം തത്സുയ നകഡായി അന്തരിച്ചു.
- അകിര കുറസോവ, മസാകി കോബയാഷി എന്നിവരുടെ സിനിമകളിലൂടെ പ്രശസ്തനായ താരമാണ് തത്സുയ നകഡായി (92).
- തത്സുയ നകഡായി: മുമൈജുകു
- ദ് ഹ്യൂമന്‍ കണ്ടീഷനിങ്, സെവന് സമുറായ്, കഗേമുഷ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.
തസ്തികകളും പദവികളും
- യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി: പി ഹരീഷ്
- ഇന്ത്യയിലെ യുഎസ് അംബാസിഡര്‍: സെര്‍ജിയോ ഗോര്‍
- സിറിയന്‍ പ്രസിഡന്റ്: അഹമ്മദ് അശ്ശറാ
- കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍
- ലോക കലിഗ്രാഫി അസോസിയേഷന്റെ ഓണററി ഡയറക്ടറായി നിയമിതനായ ആദ്യ മലയാളി: നാരായണ ഭട്ടതിരി
- കേന്ദ്ര തൊഴില്‍ മന്ത്രി ഡോ മന്‍സൂഖ് മാണ്ഡവ്യ
Buy now Vivo V60 5G (Mist Gray, 8GB RAM, 256GB Storage) with No Cost EMI/Additional Exchange Offers