Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2025-26-ലെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ചാമ്പ്യന്മാരായ ജില്ലയേത്?
കണ്ണൂര്‍
2. ഫ്ളൈ 91 എന്ന വിമാനക്കമ്പനിയുടെ ഉടമയായ മലയാളി ആരാണ്?
മനോജ് ചാക്കോ
3. നക്ഷത്രങ്ങളുടെ പിറവിയില്‍ കാന്തിക മണ്ഡലങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി കണ്ടെത്തിയ ഇന്ത്യന്‍ സ്ഥാപനം ഏതാണ്?
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ്, ബംഗളുരു
- നക്ഷത്രങ്ങള്‍ക്ക് ജന്മം നല്കുന്ന തന്മാത്ര മേഘങ്ങളെ (മോളിക്യുലാര്‍ ക്ലൗഡ്സ്) കുറിച്ചുള്ള പഠനമാണ് കണ്ടെത്തലിലേക്ക് നയിച്ചത്.
- എല്‍328 എന്ന തന്മാത്ര മേഘങ്ങളെക്കുറിച്ചാണ് പഠിച്ചത്.
4. നിലവിലുള്ള റോക്കറ്റുകളില്‍ രണ്ടാമത്തെ വലിയ റോക്കറ്റ് ഏതാണ്?
സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്)
- ഏറ്റവും വലിയ റോക്കറ്റ്: സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ്
- മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ദൗത്യമായ ആര്‍ട്ടിമിസിന്റെ വിക്ഷേപണ വാഹനമാണ് എസ്എല്‍എസ്.
- അരനൂറ്റാണ്ടിനുശേഷം മനുഷ്യനേയും വഹിച്ചു കൊണ്ടുള്ള ചാന്ദ്രദൗത്യമാണ് ആര്‍ട്ടെമിസ് 2
- ആര്‍ട്ടെമിസ് ദൗത്യത്തില്‍ യാത്രികരെ വഹിക്കുന്ന പേടകം- ഒറിയണ്‍ പേടകം
- അപ്പോളോ ദൗത്യങ്ങളില്‍ ഉപയോഗിച്ച സാറ്റേണ്‍ ഫൈവിന്റെ പിന്‍ഗാമിയാണ് എസ്എല്‍എസ്.
- ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്നും ഫെബ്രുവരി ആറിന് ആര്‍ട്ടെമിസ് 2 വിക്ഷേപിക്കും.
- നാല് യാത്രികരുള്ള ദൗത്യം ചന്ദ്രനെ വലംവച്ചശേഷം ഭൂമിയിലേക്ക് തിരിച്ചുവരും.
- അരനൂറ്റാണ്ടിനുശേഷം ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള നാസയുടെ ദൗത്യമാണ് ആര്‍ട്ടെമിസ്.
5. ഹിന്ദി ഇതര സാഹിത്യകൃതികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ക്ലാസിക്കല്‍ ഭാഷാ സാഹിത്യ പുരസ്കാരം നല്കാന് തീരുമാനിച്ച സംസ്ഥാനമേത്?
തമിഴ്നാട്
- ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കു പുറമേ ഒഡിയ, ബംഗാളി, മറാഠി ഭാഷകളിലെ സാഹിത്യകൃതികളേയും പുരസ്കാരത്തിന് പരിഗണിക്കും.
6. ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിതാ സിംഗിള്‍സ് കിരീടം നേടിയ ദക്ഷിണ കൊറിയന്‍ താരം ആരാണ്?
ആന്‍ സെയൂങ്
- 2024 ഒക്ടോബര്‍ മുതല്‍ ലോക ഒന്നാം നമ്പര്‍ താരമാണ് ആന്‍ സെയൂങ്.
- തുടര്‍ച്ചയായി ആറാം തവണയാണ് ഇന്ത്യന്‍ ഓപ്പണ്‍ കിരീടം ആന്‍ സെയൂങ് നേടുന്നത്.
- കരിയറില്‍ ഇതുവരെ 36 കിരീടം നേടിയിട്ടുണ്ട്.
- ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ചാമ്പ്യന്‍: ലിന് ചുന്‍ യി, ചൈനീസ് തായ്പേയി
7. ഏകദിന ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരം ആരാണ്?
വിരാട് കോലി
- ഏഴ് സെഞ്ച്വറികള്‍ നേടിയ കോലി ആറ് വീതം സെഞ്ച്വറികള്‍ നേടിയിട്ടുള്ള ഓസ്ട്രേലിയയുടെ റിക്കിപോണ്ടിങ്ങിനേയും ഇന്ത്യയുടെ വീരേന്ദ്രന് സേവാഗിനേയും മറികടന്നു.
- ചരിത്രത്തിലാദ്യമായി ന്യൂസിലന്‍ഡ് ഇന്ത്യയില്‍ ഏകദിന പരമ്പര സ്വന്തമാക്കി.
- ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര 1-2-ന് ന്യൂസിലന്‍ഡ് നേടി.
8. വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റ് ചാമ്പ്യന്മാര് ആരാണ്?
വിദര്‍ഭ
- രഞ്ജി ട്രോഫി ചാമ്പ്യന്മാരായ വിദര്‍ഭ വിജയ് ഹസാരെ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സൗരാഷ്ട്രയെ പരാജയപ്പെടുത്തി.
9. മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള് ബ്രാന്‍ഡ് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏതാണ്?
കേരളം
10. കേരളത്തില്‍ ഹൈടെക് ഗോട്ട് ഫാം സ്ഥാപിച്ചത് എവിടെയാണ്?
ബേദഡുക്ക
11. സംസ്ഥാന വനിത കമ്മീഷന് നടപ്പിലാക്കുന്ന പറന്നുയരാം കരുത്തോടെ എന്ന പ്രചാരണത്തിന്റെ അംബാസിഡര്‍ ആരാണ്?
മഞ്ജു വാര്യര്‍
- ജീവിത പ്രതിസന്ധികളെ തരണം ചെയ്യാന്‍ സ്ത്രീകളെ പ്രാപ്തരാക്കുക, മനക്കരുത്ത് വര്‍ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍.
12. കവി സച്ചിദാനന്ദന്റെ ആത്മകഥയുടെ പേരെന്താണ്?
അവിരാമം
13. 2026 ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച യുഎഇ പ്രസിഡന്റ് ആരാണ്?
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
14. ഇന്ത്യയിലെ ഭരതനാട്യ വിദഗ്ധരുടെ സഹായത്തോടെ റോബോട്ടുകളെ ഭരതനാട്യം പഠിപ്പിക്കുന്ന സ്ഥാപനം ഏതാണ്?
യൂണിവേഴ്സിറ്റി ഓഫ് മേരിലന്‍ഡ് ബാള്‍ട്ടിമോര്‍
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 19 ജനുവരി 2026 (Kerala PSC Current Affairs 19 January 2026)”