ഭാവനകാന്ത്: ഇന്ത്യയിലെ ആദ്യ വനിതാ ടോപ് ഗണ്‍ യുദ്ധപൈലറ്റ് | Current affairs in Malayalam 2026 August 7
1. സ്പേസ് വാക്ക് നടത്തിയ ആദ്യ മലയാളി ആരാണ്?
ഡോ അനില്‍ മേനോന്
- 2026 ആഗസ്റ്റ് 6-ന് ജെസീക്ക മെയറിനൊപ്പം ആണ് ഡോ അനില്‍ മേനോന് സ്പേസ് വാക്ക് നടത്തിയത്.
- ബഹിരാകാശത്ത് എത്തിയ/ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തിയ ആദ്യ മലയാളി ആണ് ഡോ അനില്‍ മേനോന്.
2. ആര്‍ത്തവ വിരാമ കാലത്ത് സ്ത്രീകള്‍ നേടിരുന്ന ശാരീരിക, മാനസിക പ്രയാസങ്ങള്‍ നേരിടാന്‍ ഋതുതാരെ എന്ന പേരില്‍ ആരോഗ്യപദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം ഏത്?
കര്‍ണാടകം
- ബ്രാന്‍ഡ് അംബാസിഡര്‍: നടിയും മുന്‍എംപിയുമായ രമ്യ
- ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
- കര്‍ണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രിയായ മലയാളി: യു ടി ഖാദര്‍
3. സ്വകാര്യമേഖലയില്‍ ഇന്ത്യയുടെ ആദ്യ റൈഡ് ഷെയര്‍ ഉപഗ്രഹം വികസിപ്പിച്ച കേരളത്തിലെ ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് ഏത്?
ഹെക്സ്20
ഭൗമനിരീക്ഷണ ഉപഗ്രഹ ദൗത്യങ്ങള്‍ക്കും ഭ്രമണപഥത്തിലെ പേലോഡ് പരീക്ഷണങ്ങള്‍ക്കുമായി ഹെക്സ് 20 ഉം സ്കൈറൂട്ട് എയ്റോസ്പേസുമായി മള്‍ട്ടിമിഷന്‍ വിക്ഷേപണ കരാറില്‍ ഒപ്പിട്ടു.
4. പൊലീസിനെ ജനകീയമാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏത്?
മൈ പൊലീസ് സ്റ്റേഷന്
6. ചാണകവും ജൈവമാലിന്യവും ബയോഗ്യാസാക്കി മാറ്റുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഏത്?
ഗോവര്‍ധന പദ്ധതി
- പത്തുവര്‍ഷത്തിനകം കംബ്രസ്ഡ് ബയോഗ്യാസിനെ (സിബിജി) ഇന്ത്യയിലെ പ്രധാന ഊര്‍ജ സ്രോതസ്സുകളിലൊന്നാക്കി മാറ്റുകയാണ് ലക്ഷ്യം.
- പത്തുവര്‍ഷം കൊണ്ട് സിബിജി ഉല്പാദനം പത്തിരട്ടി ാക്കാന്‍ ലക്ഷ്യമിടുന്നു.
7. ദേശീയ കൈത്തറി ദിനം എന്നാണ്?
ആഗസ്റ്റ് 7
8. കെഎസ്ആര്‍ടിസി ടിക്കറ്റ് വാട്സാപ്പിലൂടെ ബുക്ക് ചെയ്യുന്നതിനുള്ള എഐ അധിഷ്ഠിത സംവിധാനത്തിന്റെ നമ്പര്‍ എത്രയാണ്?
9447071021
- കെഎസ്ആര്‍ടിസിയുടെ ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പര്‍: 149
9. ഇന്ത്യയുടെ ആദ്യ വനിതാ ടോപ് ഗണ്‍ യുദ്ധപൈലറ്റ് ആരാണ്?
ഭാവനകാന്ത്
10. 2026-ലെ ലോക അത്ലറ്റിക്സ് അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ കടന്ന ഇന്ത്യന്‍ താരങ്ങള്‍ ആരെല്ലാം?
ആശിഷ് യാദവും ടി ധരണീധരനും (ജാവലിന്‍ ത്രോ), അമനത് കാംബോജ് (വനിതാ ഡിസ്കസ് ത്രോ)
11. 13-ാമത് കൊളംബിയ അന്താരാഷ്ട്ര മനുഷ്യാവകാശ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ ഏത്?
കാട്
- സംവിധായകന്: സുനീഷ് വടക്കുമ്പാടന്
12. ഏത് പയറുവര്ഗത്തില്നിന്നുള്ള പ്രോട്ടീനുകള്‍ക്ക് ഹ്യൂമന്‍ പാപ്പിലോമ വൈറസുകളെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്?
അമരപ്പയര്‍
- വായ, മൂക്ക്, തൊണ്ട മുതലായ ഭാഗങ്ങളിലെ അര്‍ബുദത്തിന് കാരണമാകുന്ന വൈറസാണ് ഹ്യൂമന്‍ പാപ്പിലോമ വൈറസ്.
- അമരപ്പറയിലെ ഫ്രില് എന്ന പ്രോട്ടീന്‍ വൈറസിനെ നിയന്ത്രിക്കുന്നു.
- അര്ബുദവുമായ രണ്ടുതരം ബാക്ടീരിയകളെ പ്രോട്ടിഗ്രിന് എന്ന പ്രോട്ടീനും പ്രതിരോധിക്കുന്നുണ്ട്.
Current Affairs 2026 August 04 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “PSC Current Affairs 2026 Malayalam | August 07”