പ്രിയ വാര്യര്‍: ആഗോള ബ്രാന്‍ഡായ കുട്ടികൂറയുടെ ബ്രാന്‍ഡ് അംബാസഡറായ മലയാളി
1. മെറ്റ മേധാവി ആരാണ്?
മാര്‍ക്ക് സക്കര്‍ബര്‍ഗ്
2. 2026 ആഗസ്റ്റ് 6-ന് ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ റോക്കറ്റ് ഭാഗം ഏത്?
സ്പേസ്എക്സിന്റെ ഫാല്‍ക്കണ്‍ 9
- 2025 ജനുവരിയില്‍ ചന്ദ്രനിലേക്ക് ഫയര്‍ഫ്ളൈ എന്ന ലാന്‍ഡര്‍ എത്തിക്കാന്‍ ഉപയോഗിച്ച റോക്കറ്റാണ് ഫാല്‍ക്കണ്‍ 9.
- ഇന്ധനം പൂര്‍ണമായി തീര്‍ന്നതിനാല്‍ ഫാല്‍ക്കണ്‍ 9-ന്റെ ഭാഗവുമായി സ്പേസ്എക്സിന് നിയന്ത്രണം ഉണ്ടായിരുന്നില്ല. അതിനാല്‍, ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ ബലവലയത്തില്പ്പെട്ട് ഫാല്‍ക്കണ്‍ 9 ചന്ദ്രോപരിതലത്തിലേക്ക് ഇടിച്ചിറങ്ങി.
- 2022-ല്‍ ചൈനീസ് റോക്കറ്റ് ഭാഗവും ചന്ദ്രനില്‍ ഇടിച്ചിറങ്ങി 2 ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരുന്നു.
- ഒരു ബസിന്റെ വലിപ്പമുള്ള റോക്കറ്റ് ഭാഗത്തിന് 4000 കിലോഗ്രാം ഭാരം ഉണ്ടായിരുന്നു.
- മണിക്കൂറില്‍ 8690 കിലോമീറ്റര്‍ വേഗത്തിലാണ് ഇടിച്ചിറങ്ങിയത്.
3. സംഗീത സംവിധായകന് എം ബി ശ്രീനിവാസന്റെ സ്മരണാര്‍ഥം എംബിഎസ് യൂത്ത് സ്ക്വയര്‍ ഏര്‍പ്പെടുത്തിയ എംബിഎസ് പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
കെ ജയകുമാര്‍
4. അധ്യാപകരെയടക്കം നിര്‍മിതബുദ്ധി പഠിപ്പിക്കാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി ഏത്?
എഐ ഗുരു
5. ഐഎസ്ആര്‍ഒയും കമ്മിറ്റി ഓണ്‍ സ്പേസ് റിസര്‍ച്ചും (കോസ്പാര്‍) ചേര്‍ന്ന് നല്കുന്ന വിക്രംസാരാഭായ് പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
അന്നപൂര്‍ണി സുബ്രഹ്മണ്യം
- നക്ഷത്ര സമൂഹങ്ങള്‍, ബ്ലൂ സ്ട്രാഗ്ലര് നക്ഷത്രങ്ങള്‍, ആസ്ട്രോസാറ്റ്, ഫ്യൂച്ചര്‍ ടെലിസ്കോപ്പുകള് തുടങ്ങി വികസ്വര രാജ്യങ്ങളിലെ ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട് നല്കിയ സംഭാവന പരിഗണിച്ചാണ് പാലക്കാട് സ്വദേശിനിയ അന്നപൂര്‍ണി സുബ്രഹ്മണ്യത്തിന് പുരസ്കാരം ലഭിച്ചത്.
6. ഏറ്റവും പ്രായം കുറഞ്ഞ പ്രഫസര്‍ എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് കുറിച്ച വ്യക്തി ആരാണ്?
നതാന്‍ തോമസ്
- പ്രായം: 18 വയസ്സും 346 ദിവസവും
- 1717-ല്‍ 19-ാം വയസ്സില്‍ പ്രൊഫസറായ സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞന് കോളിന് മക്ലോറിന്റെ റെക്കോര്‍ഡാണ് നതാന്‍ തോമസ് തിരുത്തിയത്.
7. ആഗോള ബ്രാന്‍ഡായ കുട്ടിക്യൂറയുടെ ബാന്‍ഡ് അംബാസിഡറായ മലയാളി ആരാണ്?
പ്രിയ പ്രകാശ് വാര്യര്‍
8. 2026 ആഗസ്റ്റിലെ ആര്‍ബിഐയുടെ പണനയസമിതി (എംപിസി) തീരുമാന പ്രകാരം റിപ്പോ നിരക്ക് എത്രയായി തുടരും?
5.25 ശതമാനം
- ആര്‍ബിഐ ഗവര്‍ണര്‍: സഞ്ജയ് മല്‍ഹോത്ര
9. റിസര്‍വ് ബാങ്ക് ഇന്ത്യയില്‍ പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന വര്‍ഷം ഏത്?
2027
10. അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ ചെയര്‍മാനായ മലയാളി ആരാണ്?
എ കെ ബാലസുബ്രഹ്മണ്യന്
11. ഇന്ത്യയിലെ ആദ്യത്തെ സമഗ്ര ജനറ്റിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന സംസ്ഥാനം ഏത്?
കേരളം
12. ആഗോള തണ്ണീര്‍ത്തടങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യയിലെ 101-ാമത്തെ തണ്ണീര്ത്തടമേത്?
ഗ്ലോ തടാകം, അരുണാചല്‍പ്രദേശ്
- കമ്ലാങ് കടുവ സങ്കേതത്തിലെ ശുദ്ധജലതടാകമാണ് ഗ്ലോ തടാകം.
- അരുണാചല്‍ പ്രദേശില്‍ റംസാര്‍ പദവി ലഭിക്കുന്ന ആദ്യത്തെ സ്ഥലമാണ് ഗ്ലോ തടാകം.
- ലോകത്ത് ഏറ്റവും കൂടുതല്‍ റംസാര്‍ സൈറ്റുകളുള്ള രാജ്യം: യുകെ, 176 എണ്ണം.
- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റംസാര്‍ സൈറ്റുകളുള്ള സംസ്ഥാനം: തമിഴ്നാട്, 20
- ഇറാനിലെ റംസാറില്‍ തണ്ണീര്‍ത്തട സംരക്ഷണത്തിനായി കണ്വെന്ഷന് നടത്തി, അന്താരാഷ്ട്ര ഉടമ്പടി പ്രഖ്യാപിച്ച വര്‍ഷം: 1971
13. റിവര്‍ എന്ന ഇലക്ട്രിക് സ്കൂട്ടര്‍ കമ്പനിയുടെ സ്ഥാപകരമായ മലയാളികള്‍ ആരെല്ലാമാണ്?
അരവിന്ദ് മണി, വിപിന്‍ ജോര്‍ജ്
14. കേരളത്തില്‍ 2026 ഓഗസ്റ്റില്‍ കാലവര്‍ഷക്കെടുതികള്‍ സൃഷ്ടിച്ച മഴയില്‍ സ്വാധീനം ചെലുത്തിയ ചുഴലിക്കാറ്റേത്?
ഡോള്‍ഫിന്‍
ശാന്തസമുദ്രത്തില്‍ ജൂലായില്‍ രൂപം ചുഴലിക്കാറ്റാണ് ഡോള്‍ഫിന്‍
Current Affairs 2026 August 04 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
