1. അമ്മത്തൊട്ടിലില്‍ ലഭിച്ച ആയിരാമത്തെ കുഞ്ഞിന്റെ പേരെന്ത്?
സഹസ്ര
2. ജര്‍മനിയിലെ എര്‍ലാംഗന്‍ നഗരസഭയുടെ ഉപദേശ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ്?
ശ്രീറാം അയ്യര്‍
- ജര്‍മ്മനിയിലെത്തുന്ന വിദേശികള്‍ക്ക് നഗരഭരണകൂടവുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന ഔദ്യോഗിക സമിതിയായ ഓസ്ലാന്റര് ഉന്ട് ഇന്റഗ്രേഷന്‍സ് ബൈറാത്തിലേക്കാണ് ശ്രീറാം അയ്യര്‍ തിരഞ്ഞെടുക്കപ്പെട്ടത്.
3. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മൊബൈല്‍ ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശം നല്കുന്ന സംവിധാനം ഏത്?
സചേത് മൊബൈല്‍ ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സിസ്റ്റം
- ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
- ജിയോ ടാര്‍ഗറ്റിങ് വഴിയാണ് മുന്നറിയിപ്പ് സന്ദേശം നല്‍കുന്നത്.
4. ഗുജറാത്തില്‍ കുട്ടികളുടെ മരണത്തിന് കാരണമായി പടര്‍ന്നുപിടിച്ച വൈറസ് ഏത്?
ചന്ദിപുര വൈറസ്
- ചന്ദിപുര വൈറസിന്റെ വാഹകര്‍: ഈച്ചകള്‍
- 15 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ചന്ദിപുര വൈറസ് പ്രധാനമായും ബാധിക്കുന്നത്.
5. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തശേഷവും കാന്‍സര്‍ തിരികെ വരുന്നതിന് വഴിവയ്ക്കുന്ന മൂലകോശങ്ങളെ തടയുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കുന്ന കേരളത്തിലെ ഗവേഷണ സ്ഥാപനം ഏത്?
രാജീവ് ഗന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി)
6. വാഷിങ്ടണ്‍ ഓപ്പണ്‍ ടെന്നീസ് കിരീടം നേടിയത് ആരാണ്?
ടെയ്ലര് ഫ്രിറ്റ്സ്
7. 2026-ല്‍ രൂപീകരിച്ചിട്ട് 75 വര്‍ഷം തികഞ്ഞ കേരളത്തിലെ കായിക സംഘടനയേത്?
കേരള ക്രിക്കറ്റ് അസോസിയേഷന്
- കായിക കേരളത്തിന്റെ പിതാവായ കേണല്‍ ജി വി രാജയുടെ നേതൃത്വത്തില്‍ 1951-ല്‍ രൂപീകരിച്ച ട്രാവന്‍കൂര്‍- കൊച്ചിന് ക്രിക്കറ്റ് അസോസിയേഷനാണ് പിന്നീട് കേരള ക്രിക്കറ്റ് അസോസിയേഷന് ആയി മാറിയത്.
Current Affairs 2026 August 03 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
