Sunday, November 8, 2026

PSC Current Affairs 2026 Malayalam | August 12

PSC Current Affairs 2026 Malayalam | August 12
Share WhatsApp Telegram

1,019 പേര്‍ പഠിച്ചു

1. 2026 ആഗസ്റ്റ് 11-ന് അന്തരിച്ച മലയാളിയായ ആണവശാസ്ത്രജ്ഞനും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്ര പ്രചാരകനുമായ വ്യക്തി ആരാണ്?

ഡോ എം പി പരമേശ്വരന്‍ (91)

  • മോസ്‌കോ പവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ന്യൂക്ലിയര്‍ എഞ്ചിനീയറിങ് ഗവേഷണ ബിരുദം നേടിയ ആദ്യ ഇന്ത്യക്കാരന്‍: എംപി പരമേശ്വരന്‍
  • കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.
  • നാലാം ലോകം എന്ന സിദ്ധാന്തം രൂപീകരിച്ചു.

2. സംസ്ഥാനത്തിന്റെ പേര് കേരള എന്നതുമാറ്റി കേരളം എന്നാക്കുന്ന ബില്‍ ലോകസഭ പാസാക്കിയ തിയതി എന്നാണ്?

2026 ആഗസ്റ്റ് 11

3. ലോക ആനദിനം എന്നാണ്?

ആഗസ്റ്റ് 12

4. വന്ദേമാതര ബില്‍ രാഷ്ട്രപതി അംഗീകരിച്ചത് എന്നാണ്?

2026 ആഗസ്റ്റ് 11

  • ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ നിയമപരിരക്ഷ നല്‍കുന്ന നിയമം ആണ് വന്ദേമാതരം.
  • വന്ദേമാതരത്തെ ബഹുമാനിക്കാത്തവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവ് ലഭിക്കും.

5. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ ആകെ എണ്ണം എത്ര?

38

6. സംസ്ഥാന സര്‍ക്കാര്‍ സാക്ഷരതാ മിഷനെ ഏത് വകുപ്പിന് കീഴിലേക്ക് മാറ്റി ഉത്തരവിറക്കി?

പൊതുവിദ്യാഭ്യാസ വകുപ്പ്‌

7. സംസ്ഥാന സര്‍ക്കാരിന്റെ സുപഥം പദ്ധതിയുടെ ലക്ഷ്യം എന്ത്?

ലഹരി പ്രതിരോധം

8. ലോകത്ത് ആദ്യമായി ജനിതക എഡിറ്റിങ് നടത്തിയ നെല്‍വിത്തിനങ്ങള്‍ ഏതെല്ലാം?

പുസ ഡിഎസ്ടി-1, ഡിആര്‍ആര്‍ ധന്‍ 100 (കമല)

  • ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ (ഐസിഎആര്‍) ഗവേഷണ കേന്ദ്രമായ ഇന്ത്യന്‍ അഗ്രികള്‍ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഐആര്‍ഐ) ആണ് ഈ നെല്‍വിത്തിനങ്ങള്‍ വികസിപ്പിച്ചത്.

9. സിറിയയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ പ്രസിഡന്റ് ആരാണ്?

ബഷാര്‍ അല്‍ അസദ്‌

10. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ദ് ഫസ്റ്റ് സീസണ്‍ എന്ന പുസ്തകം എഴുതിയത് ആരാണ്?

വിരെന്‍ ഡിസില്‍വ

  • കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ മുന്‍ ജനറല്‍ മാനേജര്‍ ആണ് വിരെന്‍ ഡിസില്‍വ.

11. കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്ന ഐ എസ് ആര്‍ ഒയുടെ വിക്ഷേപണ കേന്ദ്രം ഏത്?

കുലശേഖരപട്ടണം, തമിഴ്‌നാട്‌

  • ചെറുകിട ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനായി ഐ എസ് ആര്‍ ഒ വികസിപ്പിക്കുന്ന കേന്ദ്രമാണ് കുലശേഖരപട്ടണം.

12. അന്താരാഷ്ട്ര യുവജന ദിനം എന്നാണ്?

ആഗസ്റ്റ് 12

13. വധശിക്ഷ ഒഴിവാക്കുന്ന ആദ്യ അറബ് രാജ്യം ഏത്?

ലബനന്‍

14. ബഹിരാകാശ നിലയത്തില്‍ നെല്ല് വിളയിച്ച രാജ്യമേത്?

ചൈന

  • ചൈനയുടെ ബഹിരാകാശ നിലയമായ ടിയാന്‍ഗോങ് നിലയത്തിലാണ് നെല്ല് വിളയിച്ചത്.

15. നാസയുടെ ഏത് ദൗത്യത്തില്‍ പങ്കാളിയാകാനാണ് ഐഎസ്ആര്‍ഒയെ ക്ഷണിച്ചത്?

മൂണ്‍ ബേസ് മിഷന്‍

  • ചന്ദ്രനില്‍ സ്ഥിരം താവളം സ്ഥാപിക്കാനുള്ള പദ്ധതിയാണ് മൂണ്‍ ബേസ് മിഷന്‍.
  • ഈ മിഷന്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മനുഷ്യരുടെ കോളനി സ്ഥാപിക്കും.
  • ഐഎസ്ആആര്‍ഒയും നാസയും സംയുക്തമായി വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് നിസാര്‍.

Welcome to your Current Affairs 2026 Malayalam Quiz: August 12

1. സംസ്ഥാനത്ത് ക്രിമിനലുകളേയും ഗുണ്ടകളേയും പിടികൂടുന്നതിനായി ആഭ്യന്തരവകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷന്‍

2. 2026-ലെ അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം ലഭിച്ചു?

3. 2026-ലെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വേദി

4. ഇന്ത്യയുടെ ജിയോ ഇമേജിങ് ഉപഗ്രഹമായ ഇഒഎസ് 05-ന്റെ വിക്ഷേപണ വാഹനം ഏത്?

5. അന്താരാഷ്ട്ര യുവജന ദിനം

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Current Affairs 2026 August 11 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | August 12

Download daily Current Affairs Malayalam PDF Downloaded 40 times

Daily current affairs Malayalam: recent days

Comment (1)

Leave a comment

Your email address will not be published. Required fields are marked *

TODAY'S CANovember 8, 2026 Read

You cannot copy content of this page