ടാറ്റാ സണ്‍സിന്റെ ചെയര്മാന് സ്ഥാനം ഒഴിഞ്ഞ എന്‍ ചന്ദ്രശേഖരന് | current affairs 2026 malayalam
1. ആരുടെ ആത്മകഥയാണ് ‘ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്’?
മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്
2. പാലിയേറ്റീവ് സാമൂഹിക സേവന രംഗത്തെ പ്രശസ്തയായ പത്മിനി വര്‍ക്കിയോടുള്ള ആദരമായി വടക്കുകിഴക്കന്‍ ഇന്ത്യയില്‍ പുതുതായി കണ്ടെത്തിയ ഏത് തവള വര്‍ഗത്തിനാണ് അമ്മച്ചി എന്ന പേര് നല്‍കിയത്?
കാസ്കേഡ് തവള വര്‍ഗം
- അമോലോപ്സ് അമ്മച്ചി എന്നാണ് പുതിയ ഇനത്തിന്റെ ശാസ്ത്രീയനാമം.
- ഡല്‍ഹി സര്‍വകലാശാലയിലെ പ്രഫസറായ ഡോ സത്യഭാമദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തവളയെ കണ്ടെത്തിയത്.
3. മൂന്ന് ദശാബ്ദങ്ങള്‍ക്കുശേഷം ഗംഗയില്‍ നദിയില്‍ കണ്ടെത്തിയ മത്സ്യമേത്?
ഹില്‍സാ
4. യുഎസ് സംസ്ഥാനമായ നോര്‍ത്ത് കാരലൈനയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നോര്‍ത്ത് കാരലൈന- ഇന്ത്യ ട്രേഡ് കമ്മിഷന് അംഗമായ മലയാളി ആരാണ്?
വിമല്‍ കോലപ്പ
5. 2025 ആഗസ്റ്റ് 12-ന് അന്തരിച്ച മലയാളിയായ ബാസ്കറ്റ് ബോള്‍ മുന്‍ രാജ്യാന്തര താരം ആരാണ്?
കെ വി അലക്സാണ്ടര്‍
6. ടാറ്റാ ഗ്രൂപ്പിന്റെ ഉടമകളായ ടാറ്റ സണ്‍സിന്റെ ചെയര്മാന് പദവി രാജിവച്ച വ്യക്തി ആരാണ്?
എന്‍ ചന്ദ്രശേഖരന്
- ടാറ്റ കുടുംബവുമായി രക്ത- വിവാഹബന്ധങ്ങളില്ലാത്ത ടാറ്റ സണ്‍സിന്റെ ആദ്യത്തെ ചെയര്‍മാനാണ് ചന്ദ്രശേഖരന്.
- തമിഴ്നാട് സ്വദേശി
7. 2026-ലെ ബ്രിക്സ് ഉച്ചകോടി വേദി എവിടെ?
ഡല്‍ഹി
8. സംസ്ഥാനത്തിന്റെ പേര് കേരള എന്നത് കേരളം എന്നാക്കുന്ന ബില്‍ രാജ്യസഭ പാസാക്കിയത് എന്നാണ്?
2026 ആഗസ്റ്റ് 12
9. യുക്രെയ്നുമായുള്ള ബന്ധപ്പെട്ട രാജ്യാന്തര നിക്ഷേപ തര്‍ക്കത്തില്‍ റഷ്യയുടെ ആര്‍ബിട്രേറ്ററായി നിയമിതനായ വ്യക്തി ആരാണ്?
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
10. ഭരണഘടനയുടെ 194-ാം വകുപ്പ് പ്രകാരം നിയമസഭാംഗങ്ങള്‍ക്കുള്ള അവകാശം 19-ാം വകുപ്പ് പ്രകാരമുള്ള അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തേക്കാള്‍ മുകളിലാണോയെന്ന് ഏത് കോടതിയുടെ ഏഴംഗ ബഞ്ചാണ് പരിശോധിക്കുന്നത്?
സുപ്രീംകോടതി
- 2003-ല്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ വിമര്‍ശിച്ച് ദ ഹിന്ദു പത്രത്തില്‍ മുഖപ്രസംഗം എഴുതിയത് നിയമസഭയുടെ അവകാശലംഘനമാണെന്ന് സ്പീക്കര്‍ കെ കാളിമുത്തു പ്രമേയം പാസാക്കുകയും ദ ഹിന്ദുവിന്റെ എഡിറ്ററടക്കമുള്ള ജീവനക്കാരെ അറസ്റ്റ് ചെയ്തതും ആണ് ഈ കേസിന് ആധാരം.
11. ലോക അവയവദാന ദിനം എന്നാണ്?
ആഗസ്റ്റ് 13
12. ചൈനീസ് ധനവിപ്ലവത്തിന്റെ ശില്പി എന്നറിയപ്പെടുന്ന മുന്‍പ്രധാനമന്ത്രി 2026 ആഗസ്റ്റില്‍ അന്തരിച്ചു. പേരെന്താണ്?
ഷു റോങ്ജി
13. ഇടംകൈയന്മാരുടെ അന്താരാഷ്ട്ര ദിനം എന്നാണ്?
ആഗസ്റ്റ് 13
14. യുവേഫ സൂപ്പര്‍ കപ്പ് കിരീടം നിലനിര്‍ത്തിയ ഫ്രഞ്ച് ക്ലബ് ഏത്?
പി എസ് ജി
- ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പി എസ് ജിയും യൂറോപ്പ ലീഗ് ജേതാക്കളായ ആസ്റ്റണ്‍ വില്ലയും തമ്മില്‍ നടന്ന കിരീട പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പി എസ് ജി വിജയിച്ചു.
- റയല്‍ മാഡ്രിഡിനുശേഷം (2016, 2017) കിരീടം നിലനിര്‍ത്തുന്ന രണ്ടാമത്തെ ടീമെന്ന നേട്ടം പി എസ് ജി സ്വന്തമാക്കി.
Current Affairs 2026 August 12 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “PSC Current Affairs 2026 Malayalam | August 13”