1. 2026 മാര്‍ച്ച് 25-ന് അന്തരിച്ച കവിയും ബാലസാഹിത്യകാരനുമായ വ്യക്തി ആരാണ്?
പി ഐ ശങ്കരനാരായണന് (81)
2. 2026-ലെ ലോക ഭക്ഷ്യ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ലെലിഫെല്ഡ്
- ആധുനിക ഭക്ഷ്യസംസ്കരണ രീതികള്‍ വികസിപ്പിച്ച ശാസ്ത്രജ്ഞനാണ് ലെലിഫെല്ഡ്.
- രോഗമുണ്ടാക്കാത്ത സുരക്ഷിതമായ ആഹാരം എന്ന ആശയത്തിന്റെ വക്താവായിരുന്നു ഡച്ചുകാരനായ ലെലിഫെല്ഡ്.
3. ബിബിസിയുടെ പുതിയ ഡയറക്ടര്‍ ജനറല്‍ ആരാണ്?
മാറ്റ് ബ്രിട്ടിന്
- ഗൂഗിളിലെ മുന്‍ ഉദ്യോഗസ്ഥനാണ്.
4. ക്ഷയരോഗം മുന്‍കൂട്ടിയറിയാനുള്ള രക്തപരിശോധനയ്ക്കുള്ള കിറ്റ് വികസിപ്പിച്ച സ്ഥാപനം ഏത്?
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍)
- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ ട്യൂബര്കുലോസിലെ ശാസ്ത്രജ്ഞരാണ് കിറ്റ് വികസിപ്പിച്ചത്.
- ഒന്നര വര്‍ഷത്തിനുശേഷം ക്ഷയരോഗം ഉണ്ടാകാനുള്ള സാധ്യത കണ്ടെത്താം.
- പ്ലാസ്മയിലെ രക്തചംക്രമണം പരിശോധിച്ചാണ് രോഗസാധ്യത കണ്ടെത്തുന്നത്.
5. പിന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള ദേശീയ കമ്മീഷന്റെ പുതിയ അധ്യക്ഷ ആരാണ്?
നിരഞ്ജന് ജ്യോതി
6. ഡിജിറ്റല്‍ സുരക്ഷയെപ്പറ്റി കണ്ടും കേട്ടും ചോദിച്ചും പഠിക്കാന്‍ സ്ത്രീകള്‍ക്കായി ദേശീയ വനിതാ കമ്മീഷനും ട്രൂ കോളറും ചേര്‍ന്ന് പുറത്തിറക്കിയ ഇന്ററാക്ടീവ് ഡിജിറ്റല്‍ ടൂള്‍ ഏത്?
ട്രൂ സൈബര്‍ സഖി
7. ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍നിന്നും വിരമിച്ച ജഴ്സി നമ്പര്‍ ഏത്?
12
- ഐപിഎല്ലില്‍നിന്നും വിരമിച്ച വെസ്റ്റ് ഇന്‍ഡീസ് താരം ആന്ദ്രെ റസലിനോടുള്ള ആദര സൂചകമായിട്ടാണ് അദ്ദേഹത്തിന്റെ ജഴ്സി നമ്പരും വിരമിച്ചത്.
8. ലോക ചെസ് ചാമ്പ്യന്‍ എതിരാളിയെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റ് വേദി എവിടെ?
സൈപ്രസിലെ പാഫോസ്
9. ഇടുക്കി വട്ടവടയിലെ 2850 ആദിവാസി കുടുംബങ്ങള്‍ക്ക് ശുദ്ധജലം നല്‍കുന്നതിന് നിര്‍മ്മിക്കുന്ന ചെക്ക് ഡാം പദ്ധതി ഏത്?
ചിലന്തിയാര്‍ ചെക്ക്ഡാം
10. ലേ സന്ദര്‍ശിക്കുന്ന ആദ്യത്തെ സിറ്റിങ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകുന്നത് ആരാണ്?
ജസ്റ്റിസ് സൂര്യകാന്ത്
11. പ്രഥമ അന്താരാഷ്ട്ര ഫാസിസ്റ്റ് വിരുദ്ധ സമ്മേളന വേദി എവിടെ?
ബ്രസീലിലെ പോര്ട്ടോഅലെഗ്രെ
12. പാരീസ് കാലാവസ്ഥ ഉടമ്പടി അനുസരിച്ച് ഇന്ത്യ കാര്‍ബണ്‍ ബഹിര്‍ഗമനം 2005-നെ അപേക്ഷിച്ച് 47 ശതമാനം കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന വര്‍ഷം ഏത്?
2035
- 2035 ഓടെ സഞ്ചിത വൈദ്യുതോര്‍ജ സ്ഥാപിത ശേഷിയുടെ 60 ശതമാനവും ഫോസില്‍ ഇതര ഇന്ധനങ്ങളില്‍ നിന്നാക്കും.
- 2035 ഓടെ 4 ബില്യണ്‍ ടണ്‍ വരെ അധിക കാര്‍ബണ്‍ ഡയോക്സൈഡ് ആഗിരണം ചെയ്യാനുള്ള ശേഷി വനവല്‍ക്കരണത്തിലൂടെ സാധ്യമാക്കും.
13. ഇന്ത്യയുടെ ദേശീയ ഫുട്ബോള്‍ ടീമില്‍ ഇടംപിടിച്ച നേപ്പാളില്‍ ജനിച്ച ഇന്ത്യന്‍ വംശജന് ആരാണ്?
അബ്നീത് ഭാര്‍തി
- ഓസ്ട്രേലിയന്‍ വംശജനായിരുന്ന റയന്‍ വില്യംസും ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചു
14. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധന വിതരണം പ്രതിസന്ധിയിലായതോടെ 2026 മാര്‍ച്ചില്‍ ഊര്‍ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യമേത്?
ഫിലിപ്പീന്‍സ്
15. ഊര്ജസംരക്ഷണത്തിനായുള്ള ഭൗമമണിക്കൂര്‍ ദിനാചരണം നടത്തുന്ന തിയതി എന്നാണ്?
മാര്‍ച്ച് 28
16. 2026 മാര്‍ച്ച് 25-ന് അന്തരിച്ച കവിയും ഗാനരചയിതാവുമായ വ്യക്തി ആരാണ്?
പ്രൊഫ തകഴി ശങ്കരനാരായണന്
17. ലോക അമ്പെയ്ത്തിലെ ഏറ്റവും ഉയര്‍ന്ന പരിശീലനമായ വേള്‍ഡ് ആര്‍ച്ചറി ലെവല്‍ 2 കോച്ചിങ് കോഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ആരാണ്?
ഗോകുല്‍ നാഥ്
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 26-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 26 മാര്‍ച്ച് 2026 (Kerala PSC Current Affairs 26 March 2026)”