ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2026-ലെ കാന്‍ ചലച്ചിത്രമേളയില്‍ കാന്‍ ക്ലാസിക്സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മലയാള സിനിമ ഏത്?
അമ്മ അറിയാന്‍
- 1986-ല്‍ ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത സിനിമയാണ് അമ്മ അറിയാന്‍.
- അമ്മ അറിയാന്‍ സിനിമയിലെ നായകന്: ജോയ് മാത്യു
- നിര്‍മ്മാണം: ഒഡേസ കളക്ടീവ്. പൊതുജനങ്ങളില്‍നിന്നും പണം സമാഹിച്ചു.
- ഹോളിവുഡ് താരം ജോണ്‍ ട്രവോള്‍ട്ടയ്ക്ക് 2026-ലെ ഓണററി പാം ദോര്‍ പുരസ്കാരം ലഭിച്ചു.
2. ഏത് രാജവംശകാലത്ത് തമിഴിലും സംസ്കൃതത്തിലും എഴുതിയ 21 ചെമ്പുതകിടുകളാണ് നെതര്‍ലന്‍ഡ്സ് 2026 മെയ് മാസത്തില്‍ ഇന്ത്യയ്ക്ക് കൈമാറിയത്?
ചോളരാജവംശകാലത്ത്
- നെതര്‍ലന്‍ഡ്സ് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് നെതര്‍ലന്‍ഡ് ചെമ്പുതകിടുകള്‍ കൈമാറിയത്.
- രാജരാജ ചോളന് ഒന്നാമന്റെ കാലത്ത് പുറപ്പെടുവിച്ച ഉത്തരവുകളെ മകന് രാജേന്ദ്ര ചോളന്റെ കാലത്ത് ചെമ്പുതകിടുകളില്‍ എഴുതി.
- 1700-കളില്‍ നാഗപട്ടണം ഡച്ചുകാര്‍ നിയന്ത്രിച്ചിരുന്ന കാലത്ത് ഈ തകിടുകളെ ക്രിസ്ത്യന്‍ മിഷണറിയായ ഫ്ളോറെന്റിയസ് കാംപര്‍ നെതര്‍ലന്‍ഡ്സിലേക്ക് കൊണ്ടുപോയി.
3. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി നല്കുന്ന ഒഎന്‍വി സാഹിത്യപുരസ്കാരം 2026-ല്‍ ലഭിച്ചത് ആര്‍ക്കാണ്?
എം മുകുന്ദന്
4. മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ബി ആര് പി എക്സലന്‍സ് പുരസ്കാരം 2026-ല്‍ ലഭിച്ചത് ആര്‍ക്കാണ്?
ധന്യ രാജേന്ദ്രന്
5. 2026 മെയ് മാസത്തില്‍ മാരക സാംക്രമിക രോഗമായ കുതിരപ്പനി (ഗ്ലാന്‍ഡര്‍) സ്ഥിരീകരിച്ചത് എവിടെയാണ്?
ചെന്നൈ
- ചെന്നൈയില്‍ കുതിരപ്പനി ബാധിച്ച് 140 കുതിരകള്‍ മരിച്ചു.
- മനുഷ്യരിലേക്ക് പകരാം.
- ശ്വാസകോശത്തെയാണ് ഗ്ലാന്‍ഡര്‍ ബാധിക്കുന്നത്.
6. സൗദി അറേബ്യയിലെ പ്രഥമ പ്രഫഷണല്‍ ട്വന്റി 20 ക്രിക്കറ്റ് ലീഗായ ഡ്യൂണ്‍സ് ടി20-യുടെ ബ്രാന്‍ഡ് അംബാസഡര്‍ ആരാണ്?
യുവരാജ് സിങ്
7. ഇന്ത്യയില്‍ ആദ്യമായി ഓരോ കുടുംബത്തിന്റേയും വരുമാനം കണ്ടെത്താന്‍ സര്‍വേ നടത്തുന്ന ഓഫീസ് ഏതാണ്?
ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസ്
- സ്ഥിതി വിവര പദ്ധതി നിര്‍വഹണ മന്ത്രാലയത്തിന്റെ കീഴിലാണ് ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസ്
- ഇന്ത്യയിലെ ഗാര്ഹികവരുമാന വിതരണം, ഘടനാപരമായ സാമ്പത്തികമാറ്റങ്ങള്‍ എന്നിവ സര്‍വേയില്‍ കണ്ടെത്തും
- വരുമാനം, തൊഴില്‍, വിദ്യാഭ്യാസം, മറ്റ് ചെലവുകള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും.
8. വ്യോമസേന നിലവില്‍ ഉപയോഗിക്കുന്ന അവ്റോ 748 വിമാനങ്ങള്‍ക്ക് പകരമായി ഉപയോഗിക്കാന്‍ വേണ്ടി നിര്‍മ്മിച്ച വിമാനമേതാണ്?
സി295
- നിര്‍മ്മാണം: ഗുജറാത്തിലെ വഡോദരയിലുള്ള ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ്
- മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചു
- സൈന്യത്തിന്റെ സമാഗ്രികളും സൈനികരേയും കൊണ്ടുപോകാനുള്ള വിമാനമാണിത്.
9. ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനായി രണ്ട് കുട്ടികളില്‍ കൂടുതല്‍ ജനിക്കുന്ന കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച സംസ്ഥാനമേത്?
ആന്ധ്രാപ്രദേശ്
- മൂന്നാമതൊരു കുഞ്ഞ് പിറന്നാല്‍ 30,000 രൂപയും നാലാമതൊരാള്‍ കൂടി പിറന്നാല്‍ 40,000 രൂപയും ലഭിക്കും.
- ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു
- 2001-ലെ സെന്‍സസ് പ്രകാരം ആന്ധ്രാപ്രദേശിലെ ജനസംഖ്യ: 5.37 കോട
- ജനസംഖ്യ സ്ഥിരതയോടെ നിലനിര്‍ത്താന്‍ ആവശ്യമായ പ്രജനന നിരക്ക്: 2.1
10. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തിറക്കിയ ലോജിസ്റ്റിക്സ് ഈസ് എക്രോസ് ഡിഫറ്റന്റ് സ്റ്റേറ്റ്സ് (ലീഡ്സ്) റാങ്കിങ്ങില്‍ കേരളത്തിന്റെ സ്ഥാനം ഏത് വിഭാഗത്തിലാണ്?
ഹൈ പെര്‍ഫോമേഴ്സ്
- ചരക്കുനീക്ക സേവനങ്ങളുടെ കാര്യക്ഷമത വിലയിരുത്താനാണ് കേന്ദ്രം ലീഡ്സ് റാങ്കിങ് പുറത്തിറക്കിയത്.
11. വനിതാ ട്വന്റി 20 ക്രിക്കറ്റിലെ അതിവേഗ അര്‍ധ സെഞ്ച്വറി എന്ന റെക്കോര്‍ഡ് കുറിച്ച താരം ആരാണ്?
ഫാത്തിമസന, പാകിസ്താന്
- 15 പന്തില്‍നിന്നും 50 റണ്‍സ് തികച്ചു.
12. 2026 മെയ് മാസത്തില്‍ ഏത് ദ്വീപുരാജ്യത്തിലെ സമുദ്രാന്തര്‍ഭാഗത്തെ ഗുഹയില്‍ ഗവേഷണം നടത്തുമ്പോഴാണ് അഞ്ച് ഇറ്റാലിയന്‍ ശാസ്ത്രജ്ഞര്‍ മുങ്ങിമരിച്ചത്?
മാലിദ്വീപ്
13. യുകെയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബം ഏത്?
ഹിന്ദുജ കുടുംബം
14. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍-സ്റ്റോപ്പ് ട്രെയിന്‍ യാത്രയെന്ന റെക്കോര്‍ഡുള്ള ട്രെയിനേത്?
തിരുവനന്തപുരം- നിസാമുദീന്‍ രാജധാനി
- രാജസ്ഥാനിലെ കോട്ടയ്ക്കും ഗുജറാത്തിലെ വഡോദരയ്ക്കും ഇടയിലുള്ള 528 കിലോമീറ്റര്‍ ദൂരം തിരുവനന്തപുരം- നിസാമുദീന്‍ രാജധാനി ഒരു സ്റ്റോപ്പിലും നിര്‍ത്താതെ യാത്ര ചെയ്യും.
- തിരുവനന്തപുരം- നിസാമുദീന്‍ രാജധാനി ആറ് സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുന്നുണ്ട്.
15. ഏത് രോഗം പടരുന്ന സാഹചര്യത്തിലാണ് 2026 മെയ് മാസത്തില്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?
എബോള
- ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് എബോള പടരുന്നത്.
- ബുന്ദിബുഗ്യോ എന്ന എബോള വൈറസ് വകഭേദമാണ് പടരുന്നത്.
- 1976-ല്‍ കോംഗോയിലാണ് ലോകത്ത് ആദ്യമായി എബോള വൈറസ് കണ്ടെത്തിയത്.
- വവ്വാലുകളില്‍നിന്നും മനുഷ്യരിലേക്ക് പടര്‍ന്നുവെന്ന് കരുതപ്പെടുന്നു.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 17 May 2026 | Malayalam”