1. ട്രാന്‍സ്ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കായി സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ മേധാവി ആരാണ്?
ആശാ മേനോന്
- ട്രാന്‍സ്ജെന്‍ഡര്‍ അവകാശ ഭേദഗതി നിയമം നിലവില്‍വന്നത്: 2026 മെയ്
2. 2026 മെയ് മാസത്തില്‍ ഏകവ്യക്തി നിയമ ബില്‍ പാസാക്കിയ സംസ്ഥാനമേത്?
അസം
- നേരത്തെ ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും ഏകവ്യക്തി നിയമ ബില്‍ പാസാക്കിയിരുന്നു.
3. ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിരതാവളം നിര്‍മ്മിക്കാന്‍ 3 ഘട്ട പദ്ധതി പ്രഖ്യാപിച്ച ബഹിരാകാശ ഏജന്‍സി ഏത്?
നാസ
4. ഇന്ത്യയിലെ ആദ്യ തദ്ദേശീയ സൂപ്പര്‍ പ്രഷര്‍ ബലൂണ്‍ (എസ് പി ബി) വികസിപ്പിച്ച സ്ഥാപനമേത്?
റെഡ് ബലൂണ്‍ എയ്റോസ്പേസ്
5. ടിബറ്റന്‍ പ്രവാസ സര്‍ക്കാരിന്റെ നേതാവായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത വ്യക്തി ആരാണ്?
പെന്‍പ സെറിങ്
- ടിബറ്റന്‍ പ്രവാസ സര്‍ക്കാര്‍ ആസ്ഥാനം: ധര്‍മശാല
6. 2026 മെയ് മാസത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച അന്താരാഷ്ട്ര ഫുട്ബോള്‍ താരം ആരാണ്?
കാസ്പര്‍ ഷ്മൈക്കല്‍
- ഡെന്മാര്ക്കിന്റെ ഗോളിയായ കാസ്പര്‍ സ്കോട്ടിഷ് ക്ലബ് കെല്‍റ്റിക്കിന്റെ താരമാണ്.
7. 2026 മെയ് മാസത്തില്‍ അന്തരിച്ച ഇന്ത്യന്‍ കായികലോകത്തെ ഇതിഹാസമായ ഒളിമ്പ്യന്‍ ആരാണ്?
രണ്‍ധീര്‍ സിങ് (79)
- ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്കായി ആദ്യമായി സ്വര്‍ണം നേടിയ താരമാണ്.
- അഞ്ച് ഒളിമ്പിക്സുകളില്‍ പങ്കെടുത്തിട്ടുണ്ട്.
- രണ്‍ധീര്‍ സിങ്ങിന്റെ ഇളയ മകള്‍ രാജേശ്വരി 2022 ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ വെള്ളിയും 2016 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ട്രാപ് ഷൂട്ടിങ്ങില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്.
- മറ്റൊരു മകളായ സുനൈന 2018-ല്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് വൈസ് പ്രസിഡന്റായിരുന്നു
8. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടിയ താരമേത്?
വൈഭവ് സൂര്യവംശി
9. 2026-ലെ ദേശീയ അണ്ടര്‍ 20 ഫുട്ബോള്‍ കിരീടം നേടിയ സംസ്ഥാനം ഏത്?
കേരളം
- ഫൈനലില്‍ മിസോറാമിനെ 4-2-ന് പരാജയപ്പെടുത്തി.
- ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് നേടിയത്: ഷെറില്‍ ഷാജി തോമസ് (13 ഗോളുകള്‍, കേരളം)
- ടൂര്‍ണമെന്റിലെ മികച്ച താരം: കാല്വിന് തോമസ് (കേരളം)
10. ഇന്ത്യയിലെ പൊതുവിതരണ ശൃംഖലയെ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഷ്കരിക്കുന്നതിനുള്ള പദ്ധതി ഏത്?
സാര്‍ഥക്- പിഡിഎസ്
- പദ്ധതി അടുത്ത 5 വര്‍ഷത്തേക്ക് കൂടി നീട്ടി
- അടങ്കല്‍ത്തുക: 25,530 കോടി രൂപ
11. ലഹരിക്കെതിരെ എക്സൈസ് വകുപ്പ് നടത്തുന്ന തീവ്രയജ്ഞ പരിപാടി ഏത്?
ഓപ്പറേഷന് തണ്ടര്‍
12. 2026 മെയ് മാസത്തില്‍ അന്തരിച്ച പ്രശസ്ത ബംഗാളി സിനിമാ സംവിധായകന് ആരാണ്?
അനിക് ദത്ത
13. ഷൂട്ടിങ്ങ് ലോകകപ്പില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടിയ ഇന്ത്യക്കാരി ആരാണ്?
ഇഷാ സിങ്
- 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ 50-ല്‍ 43 പോയിന്റ് ഇഷാ സിങ് നേടി.
- ദക്ഷിണകൊറിയയുടെ കിം യിജിയുടെ 42 പോയിന്റെന്ന റെക്കോര്‍ഡാണ് ഇഷാ സിങ് തകര്‍ത്തത്.
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 28 May 2026 | Malayalam”