today's current affairs in malayalam
1. ബഹിരാകാശത്തെത്തിയ ആദ്യ മലയാളിയായ ഡോ അനില്‍ മേനോന് ബഹിരാകാശത്തേക്ക് യാത്ര തിരിച്ച തിയതി ഏത്?
14 ജൂലൈ 2026
- ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ മലയാളി: അനില്‍ മേനോന്
- ഡോ അനില്‍ മേനോനും സംഘവും 8 മാസം ബഹിരാകാശ നിലയത്തില്‍ വസിക്കും.
- വിക്ഷേപണ സ്ഥലം: കസഖ്സ്ഥാനിലെ ബൈക്കന്നൂരിലെ കോസ്മോഡ്രോമില്നിന്നും
- അനില്‍ മേനോന്റെ സഹയാത്രികര്‍: അന്ന കിക്കിന, പ്യോത്തര്‍ ഡുബ്രോവ്
- വിക്ഷേപണ വാഹനം: സോയുസ് എംഎസ്29
- റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസിന്റെ ഉടമസ്ഥതയിലുള്ളതാണ് സോയൂസ് എംഎസ് 29
- ദൗത്യസംഘം സഞ്ചരിച്ച പേടകം: പ്രോഗ്രസ് പേടകം
- അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ മൊഡ്യൂളിന്റെ പേര്: പ്രീച്ചല്
2. 2026-ലെ ലോകകപ്പില്‍ സ്പെയിന്- ഫ്രാന്‍സ് സെമിഫൈനലില്‍ ജയിച്ച് ഫൈനലില്‍ കടന്ന ടീമേത്?
സ്പെയിന്
- സ്കോര്‍: സ്പെയിന് 2, ഫ്രാന്‍സ്- 0
- ഗോള്‍ സ്കോറര്‍മാര്‍: ഒയാര്‍സബാല്‍, പെഡ്രോ പോറോ
- രണ്ടാം സെമി ഫൈനല്‍ അര്‍ജന്റീന- ഇംഗ്ലണ്ട് തമ്മില്‍
- സ്പെയിന് 2010-ല്‍ ലോകകപ്പ് ചാമ്പ്യന്മാരായിരുന്നു.
3. മലയാളത്തിലെ പ്രഥമ ക്രൈസ്തവ നോവലായ പരിഷ്കാര വിജയം പ്രസിദ്ധീകരിച്ചിട്ട് 2026-ല്‍ എത്ര വര്‍ഷമായി?
120 വര്‍ഷം
- പരിഷ്കാരവിജയം നോവലിസ്റ്റ്: ചോറി പീറ്റര്‍
4. ഗഗന്യാന് ദൗത്യത്തില്‍ ഉപയോഗിക്കുന്നതിനായി ഐഎസ്ആര്‍ഒ വികസിപ്പിച്ച ഹ്യൂമനോയ്ഡിന്റെ പേരെന്ത്?
വ്യോമമിത്ര
- ഹ്യൂമനോയ്ഡ്: അര്‍ധ മനുഷ്യ റോബോട്ട്
- ഗഗന്‍യാനിലെ ആദ്യ സഞ്ചാരി: വ്യോമമിത്ര
- വ്യോമമിത്ര സഞ്ചാരിയാകുന്ന ദൗത്യം: ഗഗന്യാന് 1 (ജി1)
- മനുഷ്യരെ യാത്രികരാക്കിയുള്ള ദൗത്യം: ഗഗന്യാന് (എച്ച്1)
- ഗഗന്യാന് എച്ച്1 ദൗത്യത്തില്‍ പേടകത്തെ ഭൂമിയില്‍നിന്നും 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിക്കും.
- ഗഗന്യാന് പദ്ധതി ഏകോപന, നടത്തിപ്പ് ചുമതലകള്‍ വഹിക്കുന്നത്: ഹ്യൂമന്‍ സ്പേസ് ഫ്ളൈറ്റ് സെന്റര്‍ (എച്ച്എസ്എഫ്സി)
- വിക്ഷേപണ വാഹനം: എല്‍വിഎം3
5. പ്രഥമ അച്ചാണി രവി പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
സത്യന് അന്തിക്കാട്
- ചലച്ചിത്ര നിര്‍മ്മാതാവായിരുന്ന കെ രവീന്ദ്രനാഥന്‍ നായരുടെ (അച്ചാണി രവി) സ്മരണാര്‍ഥം കൊല്ലം ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് അച്ചാണി രാവി ചലച്ചിത്ര പുരസ്കാരം.
6. കേരളത്തിലെ ബാര്‍ ഹോട്ടലുകളില്‍ വിറ്റുവരവ് തട്ടിപ്പ് കണ്ടെത്തുന്നതിനായി സംസ്ഥാന ജിഎസ്ടി വകുപ്പ് നടത്തിയ ഓപ്പറേഷന് ഏത്?
ഓപ്പറേഷന് സാറ്റലൈറ്റ്
7. മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് സ്മാരകം നിര്‍മ്മിക്കുന്നത് എവിടെ?
വലിയചുടുകാട്, ആലപ്പുഴ
8. അനധികൃത റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളില്‍ പൊലീസ് നടത്തിയ റെയ്ഡ് ഓപ്പറേഷന്റെ പേരെന്ത്?
ഓപ്പറേഷന് സ്കൈ
9. കേന്ദ്ര സര്‍ക്കാരിന്റെ ഏകീകൃത സേവന ആപ്പ് ഏത്?
ഉമംഗ്
- ഉമംഗ്: യൂണിഫൈഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ന്യൂഏജ് ഗവേണന്‍സ്
- ഇന്ത്യയിലെ 1,574 സേവനങ്ങളും 80 കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലെ 872 സേവനങ്ങളും ഉമംഗില് ലഭ്യമാണ്.
10. പാലക്കാട്ടുകാരന് ചന്ദ്രനിലെത്തുന്ന കഥ 48 വര്‍ഷം മുമ്പ് എഴുതിയ മലയാളി ആരാണ്?
ഒ വി വിജയന്
- കഥയുടെ പേര്: അമ്മയും മക്കളും
- ചന്ദ്രനില്‍ ഇറങ്ങുന്ന കഥാപാത്രത്തിന്റെ പേര്: കൃഷ്ണന്‍കുട്ടി
11. 2026 ജൂലൈയില്‍ ജൈവവൈവിധ്യ പൈതൃകമായി പ്രഖ്യാപിച്ച സ്ഥലമേത്?
ബോര്‍ജുലി തണ്ണീര്‍ത്തടം, അസം
12. 2026-ലെ സുസ്ഥിര വികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം എത്ര?
94
- ഒന്നാമത് ഫിന്‍ലന്‍ഡ്
- ആകെ രാജ്യങ്ങള്‍: 167
13. ഇന്ത്യ-ബ്രിട്ടന് വ്യാപാരക്കരാര്‍ നിലവില്‍ വന്നതെന്ന്?
2026 ജൂലൈ 15
14. ഫിന്‍ലന്‍ഡില്‍ നടന്ന ഹെല്‍സിങ്കി കപ്പ് യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമേത്?
മിനര്‍വ അക്കാദമി, ചണ്ഡീഗഢ്
- ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ എച്ച്ജെകെയെ പരാജയപ്പെടുത്തി.
- യൂറോപ്പില്‍ നടന്ന നോര്‍വെ കപ്പും ഡാന കപ്പും നേടിയ ആദ്യ ഇന്ത്യന്‍ ടീമാണ് മിനര്‍വ അക്കാദമി.
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “PSC Current Affairs 2026 Malayalam | July 15”