ശ്രീലങ്കയ്ക്കെതിരെ തുടര്ച്ചയായി രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടിയ മലയാളിയായ ദേവ്ദത്ത് പടിക്കല്.
1,000 പേര് പഠിച്ചു
1. ലോകയാന് 26 എന്ന സമുദ്രയാത്രയുടെ ഭാഗമായി 2026 ആഗസ്റ്റില് പോര്ച്ചുഗലിലെ ലിസ്ബണിലെത്തിയ ഇന്ത്യന് നാവികസേനയുടെ പരിശീലന കപ്പല് ഏത്?
ഐഎന്എസ് സുദര്ശിനി
2. എഐ ചാറ്റ് ബോട്ടുകളെ ഉപയോഗിച്ച് സാഹിത്യസൃഷ്ടികള് നടത്തുന്നവരെ വിളിക്കുന്ന പേരെന്ത്?
ബോതര്
- ബോട്ട് പ്ലസ് ഓതര് എന്നതിന്റെ ചുരുക്കെഴുത്താണ് ബോതര്
3. ഇന്ത്യയിലാദ്യമായി ഡബിള് ഡെക്കര് കാര്ഗോ ട്രെയിന് സര്വീസ് നടത്തിയ റൂട്ടേത്?
മുംബൈ- വഡോദര
- മുംബൈയിലെ ജവഹര്ലാല് നെഹ്റു പോര്ട്ട് ട്രസ്റ്റില് (ജെഎന്പിടി) നിന്നും ഗുജറാത്തിലെ വഡോദര ഡിവിഷനിലുള്ള വര്ണാമ ഗുഡ്സ് കാര്ഗോ ടെര്മിനലിലേക്ക് 2026 ആഗസ്റ്റ് 21-ന് സര്വീസ് നടത്തി.
4. കെ എസ് ആര് ടി സി പഴയ ബസുകള് നവീകരിച്ച് നിരത്തിലിറക്കുന്ന പദ്ധതി ഏത്?
പ്രോജക്ട് സൂര്യ
5. 2026-ലെ ലോക ഹ്യൂമനോയ്ഡ് റോബോട്ട് ഗെയിംസ് വേദി ഏത്?
ബെയ്ജിങ്, ചൈന
- ഈ ഗെയിംസില് 100 മീറ്റര് ദൂരം ലൈറ്റ്നിങ് എന്ന ചൈനീസ് നിര്മ്മിത റോബോട്ട് 9.32 സെക്കന്റില് ഓടിയെത്തി.
- 2009-ല് ഉസൈന് ബോള്ട്ട് 9.58 സെക്കന്റില് 100 മീറ്റര് ഓടിയെത്തിയതാണ് നിലവിലെ മനുഷ്യ റെക്കോര്ഡ്.
- ഹൈജമ്പില് തിയാങ്കോങ് എന്ന റോബോട്ട് 2.88 മീറ്റര് ഉയരം ചാടി റെക്കോര്ഡ് കുരിച്ചു.
- ഹാവിയര് സോട്ടോമെയര് 2.45 മീറ്റര് ഉയരം ചാടിയതാണ് മനുഷ്യ റെക്കോര്ഡ്.
6. 2026-ലെ ബാഡ്മിന്റണ് ലോക ചാമ്പ്യന്മാര് ആരെല്ലാം?
ആന് സെ യങ് (വനിത), അലക്സ് ലാനിയര് (പുരുഷ)
- ഫ്രാന്സിന്റെ താരമാണ് അലക്സ് ലാനിയര്.
- ദക്ഷിണ കൊറിയയുടെ താരമാണ് ആന് സെ യങ്
- പുരുഷ ഡബിള്സ് ചാമ്പ്യന്മാര്: ലിയാങ് വെയ്കെങ്- വാങ് ചാങ് (ചൈന)
- വനിതാ ഡബിള്സ്: ബെക്ഹാ നാ- ലീ സോ ഹി (ദക്ഷിണ കൊറിയ)
- മിക്സഡ് ഡബിള്സ്: തോം ഗിക്വല്- ഡെല്ഫിന് ഡെല്റൂ (ഫ്രാന്സ്)
7. 2026-ലെ ഡ്യൂറാന്ഡ് കപ്പ് ഫുട്ബോള് ജേതാക്കളായ ടീമേത്?
കൊല്ക്കത്ത ഈസ്റ്റ് ബംഗാള്
- മോഹന് ബാഗനെ 4-1ന് പരാജയപ്പെടുത്തി.
- ഈസ്റ്റ് ബംഗാളിന്റെ 17-ാം കിരീടമാണിത്.
- മോഹന് ബഗാനും 17 തവണ കിരീടം നേടിയിട്ടുണ്ട്.
8. തുടര്ച്ചയായി രണ്ട് ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളില് സെഞ്ച്വറി നേടിയ ആദ്യ മലയാളി താരം ആരാണ്?
ദേവ്ദത്ത് പടിക്കല്
9. 2026-ലെ ഏഷ്യന് ഗെയിംസില് പങ്കെടുക്കുന്ന മലയാളികളുടെ എണ്ണമെത്ര?
28 പേര്
10. കാനഡ ആസ്ഥാനമായ തമിഴ് ലിറ്റററി ഗാര്ഡന്റെ ഇയ്യല് പുരസ്കാരം ലഭിച്ച നോണ് ഫിക്ഷന് കൃതി ഏത്?
ഒരു തൂക്കു കൈതിയുടെ വാക്കുമൂലം
- രചയിതാവ്: സി സെല്വം
- തമിഴ്നാട്ടില് 32 വര്ഷമായി ജയിലില് കഴിയുന്ന വ്യക്തിയാണ് സി സെല്വം.
- കൊലപാതക കേസില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സി സെല്വത്തിന്റെ ശിക്ഷ പിന്നീട് രാഷ്ട്രപതി ജീവപര്യന്തമായി കുറച്ചു.
current affairs 2026 questions and answers malayalam
Current Affairs 2026 August 23 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല് പി എസ് സി പരിശീലനം, സില്വര്ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്: 82 81 99 22 31

1 thought on “PSC Current Affairs 2026 Malayalam | August 24”