ചൈന മാസ്റ്റേഴ്സ് സൂപ്പര്‍ 750 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡബിള്‍സ് ജേതാക്കളായ സാത്വിക്- ചിരാഗ് സഖ്യം | Current Affairs Malayalam 2026
1. ചൈന മാസ്റ്റേഴ്സ് സൂപ്പര്‍ 750 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് പുരുഷ ഡബിള്‍സ് ജേതാക്കളായ ഇന്ത്യന്‍ സഖ്യം ഏത്?
സാത്വിക് സായ് രാജ് റെങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം
2. 2026 സെപ്തംബറില്‍ അന്തരിച്ച രണ്ടാം തരംഗ സ്ത്രീപക്ഷ പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവായ വ്യക്തി ആരാണ്?
റോബിന് മോര്ഗന് (85)
- ഹിസ്റ്ററി (History) എന്നതിന് പകരം ഹെര്‍സ്റ്റോറി (Herstory) എന്ന വാക്കിന് പ്രചരണം നല്‍കിയത് റോബന് മോര്‍ഗനാണ്.
- സിസ്റ്റര്‍ ഹിഡ് ഈസ് പവര്‍ഫുള്‍ എന്നത് റോബിന് മോര്‍ഗന്റെ പുസ്തകമാണ്.
3. സംസ്ഥാനത്ത് ജയില്‍ എന്ന പേര് മാറ്റാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. പുതിയ തീരുമാനപ്രകാരം സെന്‍ട്രല്‍ ജയിലിന്റെ പുതിയ പേരെന്ത്?
കറക്ഷനല്‍ ആന്‍ഡ് മാനേജ്മെന്റ് സെന്റര്‍
- ജില്ലാ, സബ് ജയിലുകളുടെ പുതിയ പേര്: ട്രാന്‍സിറ്റ് ജസ്റ്റിസ്
- പ്രിസണ്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ പുതിയ പേര്: ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കറക്ഷനല്‍ സര്‍വീസസ് ഹെഡ്ക്വാര്‍ട്ടേഴ്സ്
4. ഫോര്‍മുല വണ്‍ കാറോട്ട മത്സരമായ ഇറ്റാലിയന്‍ ഗ്രാന്‍പ്രിയില്‍ ജേതാവായ താരം ആരാണ്?
കിമി അന്റോനെല്ലി, മെഴ്സിഡീസ്
5. പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍
- മധ്യപ്രദേശ്: അല്‍പേഷ് യശ്വന്ത് കോഗ്ജെ
- പട്ന: വികാമേശ്വര് റാവു
- ബോംബെ: മഹേഷ് ചന്ദ്ര ത്രിപാഠി
- കല്‍ക്കത്ത: രവീന്ദ്ര വിഗുഗെ
- ജമ്മുകശ്മീര്‍-ലഡാക്ക്: പുഷ്പേന്ദ്ര സിങ് ഭാട്ടി
- ഛത്തീസ്ഗഢ്: കൃഷ്ണറാം മൊഹാപത്ര
- രാജസ്ഥാന്: സഞ്ജയ് കുമാര്‍ അഗര്‍വാള്‍
6. അണ്ടര്‍ 20 ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് വേദി എവിടെ?
ചൈന
- ഇന്ത്യ 20 വര്‍ഷത്തിനുശേഷം അണ്ടര്‍ 20 ഏഷ്യന്‍ കപ്പിന് യോഗ്യത നേടി.
7. ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി പുനരധിവാസ ഗ്രാമം സ്ഥാപിക്കുന്നത് എവിടെ?
ആതവനാട്, മലപ്പുറം
8. 2026 സെപ്തംബറില്‍ ഇന്തോനേഷ്യയില്‍ പൊട്ടിത്തെറിച്ച അഗ്നിപര്‍വ്വതം ഏത്?
അനക് ക്രാകത്തോവ
9. 2026 സെപ്തംബറില്‍ അന്തരിച്ച പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞന് ആരാണ്?
കൃഷ്ണ അച്യുതറാവു (62)
10. തെക്കുകിഴക്കനേഷ്യയില്‍ പേപ്പട്ടി വിഷബാധാ മുക്തമായ രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച രാജ്യമേത്?
ഭൂട്ടാന്
- 2023 ജൂണിലാണ് ഭൂട്ടാനില്‍ അവസാനമായി പേപ്പട്ടി വിഷബാധാ മരണം റിപ്പോര്‍ട്ട് ചെയ്തത്.
- ലോകാരോഗ്യ സംഘടനയുടെ നിബന്ധന അനുസരിച്ച് കുറഞ്ഞത് രണ്ട് വര്‍ഷം പേപ്പട്ടി വിഷബാധയേറ്റുള്ള മനുഷ്യ മരണം ഉണ്ടാകാതെയിരുന്നാല്‍ ആ രാജ്യം പേപ്പട്ടി വിഷാബാധാ വിമുക്തമാകും.
- ലോകത്തെ പേപ്പട്ടി വിഷബാധയേറ്റുള്ള മരണങ്ങളില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ് നടക്കുന്നത്.
- 2030 ഓടെ പേപ്പട്ടി വിഷബാധാ മരണം പൂജ്യമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
current affairs 2026 questions and answers malayalam
Current Affairs 2026 September 6 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
