എസ് ജാനകിയമ്മ പ്രഥമ സംഗീത പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് | Current Affairs Malayalam 2026
1. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനായി സംസ്ഥാനത്ത് പുതുതായി കൂട്ടിച്ചേര്‍ക്കുന്ന ടെസ്റ്റ് ഏത്?
കംപ്യൂട്ടര്‍ അധിഷ്ഠിത ഹസാഡ് പെഴ്സപ്ഷന്‍ ടെസ്റ്റ്
- 2026 ഡിസംബര്‍ 1 മുതല്‍ നടപ്പിലാക്കും
- ഹസാഡ് പെഴ്സപ്ഷന്‍ ടെസ്റ്റ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം
2. നാദം ചാത്തന്നൂര്‍ ഏര്‍പ്പെടുത്തിയ എസ് ജാനകിയമ്മ പ്രഥമ സംഗീത പുരസ്കാരം നേടിയത് ആരാണ്?
ശ്രീകുമാരന്‍ തമ്പി, ഗാനരചയിതാവും സംവിധായകനും
3. കേരളത്തില്‍ കെ എസ് ഇ ബി വൈദ്യുതി വിതരണം ചെയ്യാത്ത കോര്പറേഷന് ഏത്?
തൃശൂര്‍
- തൃശൂര്‍ കോര്പറേഷന് ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റ് ആണ് ഇവിടെ വൈദ്യുതി വിതരണം ചെയ്യുന്നത്.
4. സംസ്ഥാനത്ത് റോഡിന്റെ നിലവാരം അളക്കുന്നതിനായി നടപ്പിലാക്കുന്ന സംവിധാനം ഏത്?
ലേസര്‍ ക്രാക് മെഷര്‍മെന്റ് സിസ്റ്റം
5. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ പുതിയ ചെയര്മാന് ആരാണ്?
എസ് ഷാജു
6. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി പുരുഷ ഹോക്കി ടൂര്‍ണമെന്റ് വേദി എവിടെ?
പഞ്ചാബ്
7. ദേശീയ തലത്തിലുള്ള മത്സരപരീക്ഷകള്‍ക്കായി ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സൗജന്യ എഐ അധിഷ്ഠിത പോര്‍ട്ടല്‍ ഏത്?
മുകുളം
8. 2026-ലെ അമ്പെയ്ത്ത് ലോകകപ്പ് ഫൈനലില്‍ പുരുഷന്മാരുടെ റിക്കര്‍വ് വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ആരാണ്?
ധീരജ് ബൊമ്മദേവര
- അമ്പെയ്ത്ത് ലോകകപ്പ് ഫൈനലില്‍ റിക്കര്‍വ് വിഭാഗത്തില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ പുരുഷ താരം എന്ന റെക്കോര്‍ഡ് ധീരജ് ബൊമ്മദേവര സ്വന്തമാക്കി.
9. ബാല്യസ്പന്ദനം പദ്ധതി നടപ്പിലാക്കുന്ന വകുപ്പുകള്‍ ഏതെല്ലാം?
ആരോഗ്യ കുടുംബ ക്ഷേമ വകുപ്പും വനിതാ ശിശു വികസന വകുപ്പും
- ലക്ഷ്യം: ആരോഗ്യകരമായ ബാല്യം ശക്തമായ ഭാവി
- ഗുണഭോക്താക്കള്‍: 3 മുതല്‍ 6 വരെ വയസ്സുല്ല കുട്ടികള്‍
10. ഗുരു കെ കൊച്ചുനാരായണപിള്ള പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
കെ ജയകുമാര്‍
11. ഇന്ത്യയില്‍ 2026 ആഗസ്റ്റില്‍ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം എത്ര?
4.82 ശതമാനം
- ജൂലൈയില്‍ ഇത് 4.45 ശതമാനമായിരുന്നു.
- ആഗസ്റ്റിലെ മൊത്തവില പണപ്പെരുപ്പം: 9.92 ശതമാനം
- ജൂലൈയില്‍ ഇത് 9.78 ശതമാനമായിരുന്നു
12. 2026-ലെ ചെസ് ഒളിമ്പ്യാഡ് വേദി എവിടെ?
ഉസ്ബെക്കിസ്താന്
- മത്സരിക്കുന്ന മലയാളി താരം: നിഹാല്‍ സരിന്
13. ഗ്ലോബല്‍ ചെസ് ലീഗില്‍ കിരീടം നേടിയ ടീമേത്?
ഗംഗസ് ഗ്രാന്‍ഡ് മാസ്റ്റേഴ്സ്
current affairs 2026 questions and answers malayalam
Current Affairs 2026 September 14 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

1 thought on “PSC Current Affairs 2026 Malayalam | September 15”